Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വേദികയുടെ തുടർച്ചയായുള്ള കള്ളക്കേസിന്റെ കഥ ഇന്ന് കഴിയും; അക്കരപ്പച്ച കൊണ്ടുപോയ സിദ്ധാർത്ഥ് ഇത് അനുഭവിക്കണം; സിദ്ധു വേദികയെ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നതിൽ പ്രേക്ഷകർക്ക് എതിർപ്പ്; കുടുംബവിളക്ക് പുത്തൻ വഴിത്തിരിവിലേക്ക്!

08 DECEMBER 2021 05:56 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റ് സീരിയലുകളിൽ റേറ്റിങ് കൊണ്ട് എന്നും മുന്നിലെത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്. അതായത് , ഇന്ന് മിനിസ്ക്രീനിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള രണ്ടാമത്തെ സീരിയലാണ് കുടുംബവിളക്ക്. ഒരു സമയം വരെ റേറ്റിൽ ഒന്നാമതായിരുന്ന സീരിയൽ കഥയിലെ ആവർത്തന വിരസത കൊണ്ടാണ് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്.


എന്നാൽ ഇപ്പോൾ കുടുംബവിളക്ക് വീണ്ടും ട്രാക്ക് പിടിച്ചിരിക്കുകയാണ്. ഈ ആഴ്ച തുടങ്ങിയതുമുതൽ പഴയ പോലെ കുടുംബവിളക്ക് മികച്ചതാകാൻ തുടങ്ങി എന്ന് ഭൂരിഭാഗം പ്രേക്ഷകരും പറയുന്നുണ്ട്. സിദ്ധാർഥിന്റെ ഭാര്യയായ സുമിത്രയെ പലവിധ കാരണങ്ങൾ പറഞ്ഞും പ്രശ്നങ്ങളിൽ കുടുക്കിയും സിദ്ധാർഥിൽ നിന്നും അകറ്റിയ ശേഷമാണ് വേദിക സിദ്ധാർഥിനെ വിവാഹം ചെയ്തത്. വേദികയുടെ സ്വഭാവം കണ്ട് ഇഷ്ടപ്പെട്ടാണ് ആദ്യ ഭാര്യ സുമിത്രയിൽ നിന്നും വിവാഹമോചനം നേടി സിദ്ധാർഥ് വേദികയെ വിവാഹം ചെയ്തത്. അത്ര നല്ല സ്വഭാവമായി സിദ്ധുവിനു അന്ന് വേദികയെ തോന്നി എന്നോർക്കുമ്പോൾ... ഇന്ന് സിദ്ധു അനുഭവിക്കണം എന്ന് പറയാതിരിക്കാൻ വയ്യ..

ഇപ്പോൾ വേദികയല്ല നല്ലത് എന്ന് തോന്നി വേദികയെ തള്ളിക്കളയുകയാണ് സിദ്ധാർത്ഥ്. ഇപ്പോൾ സിദ്ധാർത്ഥിന് ആദ്യ ഭാര്യ ആയിരുന്ന സുമിത്ര തെന്നയാണ് നല്ലതായി തോന്നുന്നത്. അങ്ങനെ ഇനി വേദികയ്ക്കൊപ്പം ജീവിക്കുന്നില്ലെന്ന് തീരുമാനിച്ചാണ് സിദ്ധു വേദികയെ വേണ്ട എന്ന് തീരുമാനിക്കുന്നത്.. സിദ്ധു വീട്ടിൽ നിന്ന് പുറത്താക്കിയതോടെ വേദികയ്ക്ക് സുമിത്രയോടുള്ള പക കൂടി.

ഇല്ലാത്ത ​ഗർഭക്കഥയും പറഞ്ഞ് വേദിക അടുത്ത അടവിറക്കിയെങ്കിലും അതും പെട്ടന്ന് പൊളിഞ്ഞു പോയതായിരുന്നു.ഇപ്പോൾ അടുത്ത അടവും കൊണ്ട് നടക്കുകയാണ്. അതും ഒരു അർത്ഥവുമില്ലാത്ത കള്ളക്കേസ്. വേദിക സുമിത്രയുടെ വീട്ടിൽ എത്തി സുമിത്രയെ കുടുക്കുന്നതിനായി സ്വന്തം തലയിൽ അടിച്ച് പരിക്കേൽപ്പിച്ച് സുമിത്ര ഉപദ്രവിക്കാൻ ശ്രമിച്ചതാണെന്ന് കാണിച്ച് കേസ് ഫയൽ ചെയ്തിരിക്കുന്നതാണ് ഇപ്പോൾ കുടുംബവിളക്കിൽ നടക്കുന്നത് . സുമിത്രയ്ക്കെതിരെ മാത്രമല്ല, സുമിത്രയുമായെ അനുകൂലിക്കുന്ന എല്ലാവർക്കും എതിരെ വേദിക കേസ് ഫയൽ ചെയ്തിട്ടുണ്ട്.

 

 

 

സിദ്ധാർഥ് തന്നെ സ്വീകരിക്കണമെന്നാണ് ഇതിലൂടെ വേദിക ആവശ്യപ്പെടുന്നത്. വേദികയുടെ ആവശ്യം താൻ സ്വീകരിക്കണമെങ്കിൽ സുമിത്രയ്ക്കെതിരെയുള്ള കേസ് വേദിക പിൻവലിക്കണമെന്നാണ് സിദ്ധാർഥ് ആവശ്യപ്പെടുന്നത്. അല്ലാതെ ഒരു തരത്തിലും വേദികയുടെ ആവശ്യം താൻ അം​ഗീകരിക്കാൻ പോകുന്നില്ലെന്നും സിദ്ധാർഥ് പറയുന്നുണ്ട്.

 

കഴിഞ്ഞ എപ്പിസോഡിൽ ശവത്തിൽ കുത്തുന്ന പോലെ വക്കീൽ സിദ്ധാർത്ഥിന്റെ അടുത്ത് ഒരു ഡയലോഗ് പറഞ്ഞിരുന്നു. വേദികയുമായി ഈ കേസിൽ കോമ്പ്രമൈസ് ആകാൻ ശ്രമിച്ചൂടെ എന്ന് വക്കീൽ ചോദിക്കുമ്പോൾ, " ഞാൻ അവളെ സ്വീകരിക്കണം മറ്റൊരു ഒത്തുതീർപ്പ് ഫോർമുലയും ഇതിൽ ഇല്ലല്ലോ സാർ... ഇങ്ങനെ ഒരു സ്ത്രീയോടൊപ്പം ഞാൻ എങ്ങനെ താമസിക്കും ... എന്ന് സിദ്ധു അപ്പുപ്പൻ പറഞ്ഞായിരുന്നു... വളരെ വേദനിപ്പിക്കുന്ന വാക്കുകൾ...

 

ഒരുകാലത്ത് ആ സ്ത്രീയ്ക്ക് വേണ്ടിയാണ് ഭാര്യയെ വേണ്ട എന്ന് വച്ചത്. അതൊക്കെ മര്യാദയ്ക്ക് വക്കീൽ പറഞ്ഞുകൊടുക്കുന്നുണ്ട് . അക്കരെ നിൽക്കുമ്പോൾ ഇക്കരെ പച്ചയാണെന്നാണ് സിദ്ധാർത്ഥിനെ കുറിച്ച് ആരാധകർ ഇപ്പോൾ പറയുന്നത്. സിദ്ധാർഥിനെ പുണ്യനാക്കിയാലും സുമിത്രയും സിദ്ധാർഥും ഒന്നിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നും പ്രേക്ഷകർ ശക്തമായി പറയുന്നുണ്ട് .

പക്ഷെ ഇതിനിടയിൽ ഇന്നത്തെ പ്രൊമോ വന്നപ്പോൾ ആകയൊരു വ്യത്യാസം. കേസ് ഇന്നത്തെ ദിവസം ഒത്തുതീർപ്പാകും. അതുറപ്പാണ് എന്നാൽ , അതിനിടയിൽ സിദ്ധു വേദികയെ ഉപേക്ഷിക്കാൻ തീരുമാനിക്കുമോ... ? അങ്ങനെ വേദികയെ സിദ്ധു ഡിവോഴ്സ് ചെയ്യൂ എന്ന് പറയുന്നതിൽ നിങ്ങളുടെ അഭിപ്രായമെന്താണ്? ഏതായാലും സിദ്ധു തേടിപ്പിടിച്ചെടുത്തതായിരുന്നില്ലേ വേദികയെ... വേണ്ട എന്ന് തോന്നി അങ്ങനെ അങ്ങ് കളയണോ? അപ്പോൾ വേദിക ഒഴിഞ്ഞു പോകുമോ? ഏതായാലും സുമിത്രയുടെ പിറന്നാൾ ആഘോഷത്തിനിടയിൽ സുമിത്രയ്ക്ക് നല്ലൊരു ജീവിതം കൂടിയുണ്ടാകട്ടെ എന്നും പ്രേക്ഷകർ പറയുന്നുണ്ട്. ആ ദിവസത്തിനായിട്ടാണ് ഇനിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends