നെട്ടോട്ടം ഓടി രാഹുൽ!! പുതിയ പ്ലാൻ രൂപയെ മുൻ നിർത്തി ഉഗ്രൻ കളികൾ; അച്ഛനരികിലേക്ക് കിരണും സോണിയും; പ്രേക്ഷകർ കാത്തിരുന്ന കല്യാണമോ??
മുൻപത്തെപോലെയല്ല, മൗനരാഗത്തിൽ ഇപ്പോൾ ഒരുപാട് മാറ്റമുണ്ട്. ലാഗോന്നുമില്ലാതെ മുന്നോട്ട് പോവുകയാണ്. അച്ഛനും മകനും ഒരുമിച്ചതിന്റെ പിന്നാലെ സോണിയെയും ഉടൻ തന്നെ അച്ഛന്റെയടുക്കൽ കൊണ്ടുപോകാനും അനിയത്തിയും അച്ഛനും തമ്മിൽ സ്നേഹം, പങ്കിടുന്നത് കാണാനുമൊക്കെയുള്ള ഒരുക്കത്തിലാണ് കിരൺ.
ഇത്രയും കാലത്തെ തന്റെ ജീവിതത്തിന് അർത്ഥമുണ്ടാക്കി തന്നത് കല്യാണി ആണെന്നുള്ള ചിന്തയിലായിരിക്കും കിരൺ. കുഞ്ഞു നാൾ മുതൽ രാഹുൽ അങ്കിളും അമ്മയും ചേർന്ന് തന്നിൽ നിന്നും അനിയത്തിയിൽ നിന്നും അച്ഛനെ അകറ്റിയതിന്റെ ദേഷ്യവും വിഷമവും എല്ലാം ഇപ്പോൾ, കിരണിനുണ്ട്.
അതുപോലെ, രാഹുലിനും നിൽക്കാനോ.. ഇരിക്കാനോ കഴിയാത്ത അവസ്ഥയാണ്. ചിത്രസേനനെ കുറിച്ചുള്ള എന്തെക്കെയോ.. കാര്യങ്ങൾ കിരണിനും മനസ്സിലായെന്ന് അറിഞ്ഞതോടെ കിരണിനെ എങ്ങനെയും തകർക്കണം എന്ന ചിന്തയുമായാണ് ഇപ്പോഴത്തെ പോക്ക്.
രൂപയും സഹോദരന്റെ വാക്കുകളെ നല്ലതുപോലെ വിശ്വസിക്കുന്നുണ്ട്. ഇന്നും, രൂപയുമായി ചേർന്ന് സോണിയെയും കിരണിനെയും മനംമാറ്റാനും വേറെ ചില പ്ലാനുകളൊക്കെ രാഹുൽ ഒരുക്കുന്നുണ്ട്. അത്, എന്തൊക്കെയാണെന്ന് നിങ്ങൾ കണ്ടറിയുന്നതാണ് നല്ലത്.
പിന്നെ, നമുക്ക് ഒട്ടും താമസിയ്ക്കാതെ തന്നെ... കിരണിന്റെയും കല്യാണിയുടെയും വിവാഹം കാണാൻ കഴിയും. ഇത്, എപ്പോഴും പ്രൊമോയിലൂടെ പറ്റിക്കുന്നത് പോലെയല്ല... അച്ഛനുമായി ഒന്നിച്ചതോടെ കിരണും അതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്. ഇനി കുറച്ചു നാൾ, അതിനെക്കുറിച്ചുള്ള ചിന്തയും റൊമൻസുമൊക്കെ കാണാനുള്ള വഴിയും തെളിയുകയാണ്.
കല്യാണിയെ, സ്വന്തമാക്കാൻ ആരൊക്കെ എതിർത്താലും, ഇനി അച്ഛൻ കൂടെയുണ്ട്... ഈ ഉറപ്പിലായിരിക്കും മുന്നോട്ടുള്ള യാത്രയും. അതെന്തായാലും കല്യാണിയ്ക്കും പ്രതീക്ഷയ്ക്കും, ഒരുപിടി സന്തോഷത്തിനും കരണമായിരിക്കുകയാണ്. ഇനി രൂപ വൈകല്യത്തെ വെറുക്കാനുള്ള കാരണം കൂടി കണ്ടെത്തണം.
അതെന്താണെന്ന് കണ്ടെത്തി അതിന്റെ സൊല്യൂഷനും കിരൺ കണ്ടെത്തിയാൽ പിന്നെ കല്യാണിയുമായുള്ള വിവാഹവും, ചിത്രസേനനും രൂപയും ഒന്നിക്കുന്നതുമെല്ലാം നടക്കും. പക്ഷെ, ഈ മാസം ഇതൊക്കെ കാണാൻ കഴിഞ്ഞാൽ നമ്മുടെ ഭാഗ്യം.
https://www.facebook.com/Malayalivartha