Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഈ ലോകത്തെ ഏറ്റവും വിലപ്പെട്ട സ്വത്ത്! എവിടെയാ എന്ന് ചോദിക്കാനെങ്കിലും ഒന്ന് വിളിച്ചൂടെ... അമ്മയെ ഓർത്ത് വികാരഭരിതയായി ബീന ആന്റണി

08 MARCH 2022 07:56 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും തിളങ്ങി നിൽക്കുന്ന താരമാണ് ബീന ആന്റണി. ബീനയെ പോലെ തന്നെ ഭര്‍ത്താവ് മനോജു പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ മനോജ് സിനിമയിലും സീരിയിലും ഒരുപോലെ സജീവമാണ്. ഇവരുടെ മകന്‍ ആരോമലും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. മനോജിനും ബീനയ്ക്കുമൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബീന ആന്റണിയും മനോജും. ഇവര്‍ക്ക് ഒരു യൂട്യൂബ് ചാനലും ഉണ്ട്. ചാനലിലൂടെ വിശേഷങ്ങളും മറ്റും പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമിലും ആക്ടീവ് ആണ് ബീന ആന്റണി. ഇപ്പോഴിത തന്റെ ലില്ലി ആന്റണിയെ കുറിച്ചുള്ള ഓര്‍മ പങ്കുവെയ്ക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലുടെയാണ് അമ്മയെ കുറിച്ച് വാചാലയായത്. തന്റെ ഏറ്റവും വിലപ്പെട്ട സ്വത്താണ് അമ്മ എന്നാണ് ബീന പറയുന്നത്.

''ബീന ആന്റണിയുടെ വിവാഹ സമയത്ത് എടുത്ത ഒരു ഫോട്ടോയ്ക്കൊപ്പമാണ് നടിയുടെ പോസ്റ്റ്. അമ്മയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഫോട്ടോയ്ക്കൊപ്പമാണ്, ഈ ലോകത്ത് തനിയ്ക്ക് ഏറ്റവും വിലപ്പെട്ട സ്വത്ത് എന്റെ അമ്മ ആണ്.ഒരു വിളി.. ഒരു വാക്ക് കേള്‍ക്കാന്‍ കൊതിയാവുന്നു അമ്മച്ചീ. ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ എനിക്ക് അമ്മച്ചിയുടെ മകളായി തന്നെ ജനിക്കണം. ഈ ജന്മത്തില്‍ തരാന്‍ കഴിയാത്ത സ്നേഹം മുഴുവന്‍ അടുത്ത ജന്മത്തില്‍ ഞാന്‍ തരും.

നീ ഇപ്പോള്‍ എവിടെയാണെന്ന് ചോദിച്ച് എങ്കിലും എന്നെ ഒന്ന് വിളിച്ചൂടെ' എന്നാണ് ബീന ആന്റണി പോസ്റ്റില്‍ പറയുന്നത്. നടിയുടെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്.ഹന്‍സിബ ഹസന്‍ ആന്‍മരിയ തുടങ്ങിയവര്‍ ബീന ആന്റണിയുടെ പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. 'ചേച്ചിയുടെയും അമ്മയുടെയും സ്നേഹം കുറച്ച് അകലെ നിന്ന് ഞാന്‍ കണ്ടിട്ടുണ്ട്. കൂടെ എന്നും അമ്മ ഉണ്ട്' എന്നാണ് ആന്‍മരിയ ബീന ആന്റണിയുടെ പോസ്റ്റിന് താഴെ കുറിച്ചു.

ഞാനൊരു അമ്മയായ ശേഷമാണ്, തന്റെ അമ്മയുടെ സ്നേഹവും ഉത്തരവാദിത്വവും തിരിച്ചറിഞ്ഞത് എന്ന് നേരത്തെ നല്‍കിയ അഭിമുഖത്തില്‍ ബീന ആന്റണി പറഞ്ഞിരുന്നു. എല്ലാം ഏകോപിപ്പിയ്ക്കുന്നതില്‍ മിടുക്കിയായിരുന്നു എന്റെ അമ്മ. അപ്പച്ചന്‍ വളരെ അധികം കര്‍ക്കശക്കാരനായിരുന്നു. അതിനിടയില്‍ ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രമാണ് അമ്മ ജീവിച്ചത്. സ്നേഹം പ്രകടിപ്പിക്കില്ലായിരുന്നുവെങ്കിലും ഉള്ള് നിറയെ സ്നേഹമായിരുന്നു അമ്മച്ചിയ്ക്ക് എന്ന് അന്ന് ബീന ആന്റണി പറഞ്ഞിരുന്നു.

നേരെത്തെ ഒരു ചാനലിന് നൽകിയ അഭിമുഖത്തില്‍ അപ്പച്ചനെ കുറിച്ചും അച്ഛന്റെ സ്‌നേഹത്തെ കുറിച്ചും ബീന ആന്റണി പറഞ്ഞിരുന്നു.ഹീറോ ആയിരുന്നു അപ്പച്ചന്‍ എന്നാണ് ബീന പറഞ്ഞത്. താരത്തിന്‍രെ വാക്കുകള്‍ ഇങ്ങനെ... ആയിരുന്നു ''ഹീറോ ആയിരുന്നു അപ്പച്ചന്‍ എന്നാണ് ബീന ആന്റണി പറയുന്നത്. . തനിക് ഒരുപാടുണ്ട് അപ്പച്ചനെ കുറിച്ച് പറയാന്‍. അദ്ദേഹം ജാതിമത ഭേദമില്ലാതെ എല്ലാവരെയും സ്‌നേഹിച്ച വ്യക്തി ആയിരുന്നുവെന്നും ബീന പറയുന്നു.

ആരോടും അറുത്തുമുറിച്ചു സംസാരിക്കുമായിരുന്ന അപ്പച്ചന്‍ താഴ്ത്തപ്പെട്ട സമുദായങ്ങളില്‍ പിറന്നവരെയും വീട്ടിലിരുത്തി സത്കരിച്ച വ്യക്തി കൂടി ആയിരുന്നുവെന്നും പറയുകയാണ് ബീന. കെട്ടുനിറച്ചു ശബരിമല സന്ദര്‍ശനം മൂന്നു തവണ നടത്തിയിട്ടുള്ള ബീനയുടെ അപ്പച്ചന് പള്ളിക്കാരുടെ ശത്രുത വാങ്ങേണ്ടി വന്നിരുന്നു. മക്കളുടെ കല്യാണം നടത്തി തരില്ല എന്ന് പറഞ്ഞ പള്ളിക്കാരോട് അതിന്റെ ആവശ്യമില്ലെന്നും മക്കള്‍ക്ക് ഇഷ്ടമുള്ളവര്‍ വിവാഹം കഴിച്ചോട്ടെ എന്ന നയം അവരെ അറിയിക്കുകയും ചെയ്ത ആള് കൂടിയാണ്. എന്നായിരുന്നു ബീനയുടെ വാക്കുകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (6 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends