Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഭർത്താവ് സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നപ്പോഴും ഡോ. രമ ആഗ്രഹിച്ചത് അതുമാത്രം; രമയെ കുറിച്ച് പറയാന്‍ എനിക്ക് 100 എപ്പിസോഡ് മതിയാവില്ല! തന്റെ സിനിമകളെ കഥാപാത്രങ്ങളെ ഏറ്റവും കൂടുതൽ കീറിമുറിക്കുന്ന ഡോക്ടർ കൂടിയാണ് തന്റെ പ്രിയതമയെന്ന് ജഗദീഷ്... ഞങ്ങളുടെ അഭിപ്രായ ഐക്യം വ്യത്യാസങ്ങള്‍ക്കിടയിലെ ഐക്യമാണ്; വൈറലായി ആ വാക്കുകൾ

01 APRIL 2022 02:58 PM IST
മലയാളി വാര്‍ത്ത

വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിക്കൂടിയ താരമാണ് ജഗദീഷ്. നടന്‍, സഹനടന്‍, കോമഡി എന്നീ കഥാപാത്രങ്ങളും താരത്തിന്റെ കൈകളില്‍ ഭഭ്രമാണ്. എന്നാൽ ഇന്ന് രാവിലെയാണ് ആരാധകരെ നടുക്കിക്കൊണ്ട് ജഗദീഷിന്റെ ഭാര്യ മരിച്ചതായുള്ള വാർത്തകൾ വന്നത്. പാർക്കിൻസൺ അസുഖ ബാധിതയായിരുന്ന ഡോക്‌ടർ ഇന്ന് രാവിലെയാണ് അന്തരിച്ചത്. പാട്ടുകളും കൗണ്ടറുകളുമായി ജഗദീഷ് വേദികളിലെ നിറസാന്നിദ്ധ്യമായിരുന്നുവെങ്കിലും, ഇത്തരം വേദികളിലൊന്നും അധികമാരും അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടിരുന്നില്ല. ‌

ഒരു നടന്റെ ഭാര്യയെന്ന നിഴലിൽ ഒതുങ്ങികൂടിയ ആളല്ല ഡോ. രമ. കനിവും സഹാനുഭൂതിയും ആർദ്രതയുമുള്ള ഡോക്ടറെന്ന നിലയിൽ കൂടി മനസുകളിൽ അവർ ജീവിക്കുമെന്നാണ് പലരും അടിവരയിട്ടു പറയുന്നത്. എന്നാൽ തന്റെ ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളില്‍ ആയിരിക്കുമ്പോഴും ജഗദീഷിനു പിന്നിൽ കരുത്തായി നിലകൊള്ളാൻ അവർ മറന്നിരുന്നില്ല. തന്റെ സിനിമകളെ കഥാപാത്രങ്ങളെ ഏറ്റവും കൂടുതൽ കീറിമുറിക്കുന്ന ഡോക്ടർ കൂടിയാണ് തന്റെ പ്രിയതമയെന്ന് ജഗദീഷ് മുമ്പ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഭർത്താവ് സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നപ്പോഴും അതിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കാനാണ് രമ ആഗ്രഹിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതോടൊപ്പം തന്നെ പൊതുവേദികളിൽ വരാൻ അത്ര താൽപ്പര്യമില്ലാത്ത ആളായിരുന്നു രമയെന്ന് മുൻപൊരിക്കൽ ജഗദീഷ് തന്നെ തുറന്നു പറയുകയുണ്ടായി. ‘ എനിക്ക് ചാനലുകളില്‍ പ്രത്യക്ഷപ്പെടാന്‍ എത്രത്തോളം താത്പര്യമുണ്ടോ അല്ലെങ്കില്‍ സിനിമാ പ്രസിദ്ധീകരണങ്ങളില്‍ എന്‍റെ ഫോട്ടോ അച്ചടിച്ചു വരുന്നതില്‍ എത്രത്തോളം താത്പര്യമുണ്ടോ അത്രത്തോളം അതിലൊന്നും താത്പര്യമില്ലാത്തയാളാണ് രമ. മാഗസിനുകള്‍ അഭിമുഖത്തിന് വരുമ്പോള്‍ ഫോട്ടോ എടുക്കാന്‍ രമ സമ്മതിക്കാറില്ല. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല.’– എന്നും ജഗദീഷ് പറഞ്ഞു.

അതോടൊപ്പം തന്നെ എല്ലാവരുടെയും ഭാര്യമാര്‍ ചാനലുകളിലൊക്കെ എത്താറുമുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ജഗദീഷിന്‍റെ ഭാര്യ വരാത്തതെന്ന് സാഹിത്യകാരന്‍ സക്കറിയ ഒരിക്കല്‍ ചോദിക്കുകയുണ്ടായി. രമയ്ക്ക് ഒട്ടും താത്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. ഞങ്ങള്‍ രണ്ടു പേരും രണ്ടു രീതിയിലാണ് ചിന്തിക്കുന്നത്. ഞങ്ങളുടെ അഭിപ്രായ ഐക്യം വ്യത്യാസങ്ങള്‍ക്കിടയിലെ ഐക്യമാണ്. രമയെ കുറിച്ച് പറയാന്‍ എനിക്ക് 100 എപ്പിസോഡ് മതിയാവില്ല.

 

അത്രത്തോളം പറയാനുണ്ട്. ഒരുകാര്യം മാത്രം പറഞ്ഞുനിര്‍ത്താം. എന്‍റെ രണ്ടു പെണ്‍മക്കളും ഡോക്ടര്‍മാരായി തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് രമയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അതേസമയം ഇന്നും നടന്റെ പല കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. കോളേജ് അധ്യാപകനായിരുന്നു ജഗദീഷ്. അധ്യാപനത്തില്‍ നിന്നാണ് നടന്‍ സിനിമയിലേക്ക് എത്തിയത്. ഇപ്പോഴും മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നടന്‍ സജീവമാണ്. നടന്റെ സിനിമ ജീവിതം പ്രേക്ഷകര്‍ക്ക് അറിയാമെങ്കിലും കുടുംബജീവിതം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറിലായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (31 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (41 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

Malayali Vartha Recommends