Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

"കണ്ണ് തുറക്ക് മുത്തശ്ശീ...." ആ വിളികേട്ടാൽ കരളലിയും! കുഞ്ഞിക്കൈ നിറയെ പൂവുമായിട്ടായിരുന്നു അമ്മൂമ്മയെ അവസാനമായി കാണാൻ പേരക്കുട്ടികൾ എത്തി; വേദന അടക്കിവച്ച് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഭാര്യയെ തന്നെ നോക്കി നിന്ന ജഗദീഷിന്റെ ആ വീഡിയോ... ശോകമൂകമായി ആ വീട്

02 APRIL 2022 02:11 PM IST
മലയാളി വാര്‍ത്ത

നടന്‍ ജഗദീഷിന്‌റെ ഭാര്യ ഡോക്ടര്‍ രമയുടെ വിയോഗം ഏറെ ഞെട്ടലോടെയാണ് സിനിമ ലോകവും ആരാധകരും കേട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവിയായിരുന്നു ഡോക്ടര്‍ രമയെക്കുറിച്ച് പറയാൻ നാവുകൾ ഏറെയാണ് സഹപ്രവർത്തകർക്ക്. പാർക്കിൻസൺസ് രോഗബാധിതയായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഡോക്ടര്‍ രമ, വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്.

സാധാരണയായി പൊതുവേദികളിലോ ചടങ്ങുകളിലോ ഡോ രമ പ്രത്യക്ഷപ്പെട്ടിരുന്നില്ലെങ്കിലും തന്റെ പ്രിയപ്പെട്ടവളെക്കുറിച്ച് പറയാൻ അവസരം കിട്ടിയപ്പോഴൊക്കെ ജഗദീഷ് അഭിമാനത്തോടെ സംസാരിക്കുമായിരുന്നു. നിഴലായിരുന്നില്ല അവർ, നടൻ ജഗദീഷിന്റെ ജീവിതത്തിലെ നിറനിലാവായിരുന്നു ഡോ. രമ. ഭാര്യയെ കുറിച്ച് പറയാന്‍ 100 എപ്പിസോഡുകള്‍ മതിയാവില്ലെന്നാണ് ഒരിക്കൽ ഒരു ഷോയിൽ ജഗദീഷ് വ്യക്തമാക്കിയത് .

ജഗദീഷിന്റെ ഭാര്യ ഡോക്ടര്‍ രമയുടെ വിയോഗം ആരാധകരെയും ഏറെ സങ്കടത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡോ. രമയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമ ലോകം ഒന്നടങ്കം എത്തിയിരുന്നു. ഡോ. രമയെ അവസാനമായി ഒരു നോക്ക് കാണാൻ പോലും സഹപ്രവർത്തകരും താരങ്ങളുമടക്കം എത്തിയപ്പോഴും വേദന അടക്കിവച്ച് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഭാര്യയെ തന്നെ നോക്കി നിന്ന ജഗദീഷിന്റെ ആ വീഡിയോ ഏവരിലും വേദനയായി മാറിയിരിക്കുകയാണ്. ഭാര്യയുടെ അരികിൽ നിന്നും വിട്ട് മാറാതെ തന്നെ പ്രിയ നടൻ നിൽക്കുകയായിരുന്നു. തന്റെ സഹപ്രവർത്തകനെ എന്ത് പറഞ്ഞ് അസ്വാസിപ്പിക്കണം എന്നറിയാതെ വേദനയോടെ നോക്കി നിൽക്കുകയാണ് സിനിമ സീരിയൽ താരങ്ങൾ

അതേസമയം അമ്മയുടെ പാത തന്നെയായിരുന്നു മക്കളും തിരഞ്ഞെടുത്തത്. 2 പെണ്മക്കളായിരുന്നു ജഗദീഷിന്, രമ്യയും സൗമ്യയും. രണ്ട് പേരും ഡോക്ടറാണ്. കുഞ്ഞിക്കൈ നിറയെ പൂവുമായിട്ടായിരുന്നു അമ്മൂമ്മയെ അവസാനമായി കാണാൻ പേരക്കുട്ടികൾ എത്തിയിരുന്നത്. മുത്തശ്ശിയുടെ ആ സ്നേഹ തണൽ ഇനിയില്ല എന്ന് ആ കുരുന്നുകൾ തിരിച്ചറിയുന്നോ?

 

അതോടൊപ്പം തന്നെ മറ്റ് നടന്മാരുടെ ഭാര്യമാരെപ്പോലെ എപ്പോഴും പൊതുവേദികളിൽ ജഗദീഷിനൊപ്പം രമ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. രമയ്ക്ക് മാധ്യമങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽ‌ക്കാനായിരുന്നു എന്നും താൽപര്യം. ജഗദീഷിന്റെ സഹപ്രവർത്തകരുമായും രമയ്ക്ക് അടുത്ത ബന്ധമാണ് ഉള്ളത്. വർഷങ്ങളായി തന്നെ തന്റെ കുടുംബവുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ജഗദീഷും ഭാര്യ രമയുമെന്നും ഈ വിടവാങ്ങൽ വളരെ പെട്ടന്നായിരുന്നുവെന്നും നടി മേനക സുരേഷ്.

 

 

ഡോ രമയെ കുറിച്ച് ചോദിച്ചപ്പോൾ വാക്കുകൾ ഇടറി കൊണ്ടായിരുന്നു അവതാരികയായ മീര അനിലും മുകേഷും സംസാരിച്ചത് ഭാര്യയുടെ മരണത്തോടെ ജഗദീഷിന്റെ ജീവിതത്തിൽ വരുന്ന മാറ്റം ആലോചിക്കുമ്പോൾ സങ്കടം തോന്നുവെന്നായിരുന്നു മറ്റ് സഹപ്രവർത്തകർ വ്യക്തമാക്കിയിരുന്നത്.

 

'വിവാഹത്തിന് മുമ്പ് തന്നെ കോളജ് അധ്യാപകനായി ജോലി കിട്ടിയിരുന്നു. മൂത്ത ചേട്ടന്മാരെല്ലാം വിവാഹം കഴിക്കുന്നത് അനുസരിച്ച് പുതിയ വീടുകൾ വെച്ച് അവിടേക്ക് താമസം മാറി. രമയെ ഞാൻ വിവാഹം കഴിച്ചുകൊണ്ട് വന്നത് അച്ഛനും ഞാനും ചേർന്ന് പണം മുടക്കി നിർമിച്ച കൊച്ചുവീട്ടിലേക്കാണ്. രമ വളരെപ്പെട്ടന്ന് തന്നെ ആ വീടിനോട് ഇണങ്ങി ചേർന്നു. ഞങ്ങളുടേതിനേക്കാൾ വളരെ അധികം സൗകര്യമുള്ള വീടായിരുന്നു രമയുടേത്. അവിടെ നിന്ന് ഈ കുറവുകളിലേക്ക് വന്നിട്ടും അവൾ പരാതികളൊന്നും പറഞ്ഞിട്ടില്ല. സിനിമയിൽ തിരക്കായി തുടങ്ങിയ ശേഷമാണ് ഞാനും രമയും കൂടി ഞങ്ങൾക്കായി ഒരു വീട് വെക്കാൻ തീരുമാനിച്ചത്. രമയാണ് എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ നോക്കിയത്.'

'ഉള്ള പണം വെച്ച് ഭംഗിയായി അധികം ആഢംബരമില്ലാതെ ഒരു കൊച്ച് വീടുവെക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. മിക്ക സിനിമാക്കാരെയും പോലെ വീട്ടിലെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാൻ എനിക്ക് പറ്റിയിട്ടില്ല. പക്ഷെ രമ അക്കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും വരുത്തിയിട്ടില്ല. മിക്ക ജോലികളും പുള്ളിക്കാരി തന്നെയാണ് ചെയ്തിരുന്നത്.

 

ഡ്രൈവറിനേയും കുക്കിനേയും തോട്ടക്കാരനേയും പോലും അടുത്ത കാലത്ത് ജോലിക്ക് വെച്ചത്. ഇങ്ങനെ എല്ലാ വീട്ടിലും അച്യുതണ്ടായി പ്രവർത്തിക്കുന്ന സ്ത്രീകളുണ്ട്. പല ഭർത്താക്കന്മാരും ഭാര്യമാരുടെ വില മനസിലാക്കിയിട്ടില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവരെ മനസിലാക്കി ഭർത്താക്കന്മാർ പെരുമാറിയാൽ വീട് സ്വർഗമാകും. ഭാര്യ ഡോക്ടർ ആയത് കൊണ്ട് അതെ പ്രഫഷൻ തന്നെ രണ്ട് പെൺ മക്കളും തെരഞ്ഞെടുത്തു. എന്റെ പെൺമക്കൾ രണ്ടുപേരും അവരുടെ അമ്മയുടെ പ്രഫഷൻ തെരഞ്ഞെടുത്തതിൽ എനിക്ക് അഭിമാനമേയുള്ളൂ' ജഗദീഷ് പറയുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (33 minutes ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (39 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (42 minutes ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (54 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (1 hour ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (2 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (2 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (5 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (6 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (6 hours ago)

Malayali Vartha Recommends