വിജയ് ബാബു ഇരയുടെ പേര് പറഞ്ഞത് നിയമ ലംഘനമാണെന്നതിൽ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു, എന്റെ രാജി 'നേരെ ചൊവ്വേ ഉത്തരവാദിത്വം നിർവഹിക്കാൻ സാധിക്കില്ല എന്ന് തോന്നിയതിനാൽ, രാജിവെച്ച ശേഷം പ്രതികരിച്ച് മാല പാർവതി

വിജയ് ബാബു വിഷയത്തില്‍' 'അമ്മ' ഐസിസിയിൽ നിന്ന് രാജി വച്ച് മാല പാർവതി രംഗത്ത്. ഐസിസിയുടെ സ്ഥാനത്തിരുന്ന് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ് വിജയ് ബാബുവിന്റെ കാര്യത്തിൽ ഉണ്ടായത് എന്ന് മാല പാർവതി പറഞ്ഞു. 'നേരെ ചൊവ്വേ ഉത്തരവാദിത്വം നിർവഹിക്കാൻ സാധിക്കില്ല എന്ന് തോന്നിയത് കൊണ്ടാണ് എന്റെ രാജി'; ഇരയുടെ പേര് പറഞ്ഞു എന്ന് പറയുന്നത് നിയമ ലംഘനമാണ് എന്നും അതറിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിനതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പത്രക്കുറിപ്പിൽ അദ്ദേഹം സ്വമേധയാ രാജിവച്ചു എന്നാണ് കാണുന്നത്. 'അമ്മ' ആവിശ്യപ്പെട്ടെന്നോ ഒന്നും അതിൽ ഇല്ല. ഞാൻ ഇപ്പോൾ ഇരിക്കുന്ന ഐസിസിയുടെ ഒരു സ്ഥാനത്ത് ഇരുന്നുകൊണ്ട് എനിക്ക് അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും മാല പാർവതി വ്യക്തമാക്കി.കമ്മിറ്റി അംഗമെന്നത് വലിയ ഉത്തരവാദിത്തമാണ്.
എന്നാൽ തന്റെ മനസാക്ഷിക്ക് അനുസൃതമായി ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട് എന്നും അതിനാലാണ് രാജി സമർപ്പിക്കുന്നത് എന്നും മാല പാർവതി രാജിയിൽ പറയുന്നു. ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ഒരു ആഭ്യന്തര പരാതി കമ്മിറ്റി രൂപീകരിക്കുന്നതിലൂടെ കൃത്യമായ നിയമം പാലിക്കാനും സ്ത്രീകളിൽ ആത്മവിശ്വാസം ഉണ്ടാക്കി എടുക്കാനും സാധിച്ചു.
ഒരു പരാതി പരിഹാര സമിതി എന്ന രീതിയിൽ മാത്രമല്ല, സ്ത്രീകൾക്ക് നേരെയുള്ള പീഡനം തടയുന്നതിനുള്ള നയങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടിയും കൂടെയാണ് സമിതി എന്നും മാല പാർവതി അറിയിച്ചു.ഐസിസിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയാണ് എന്നും പുറത്താക്കല്‍ തീരുമാനത്തെ 'മാറിനില്‍ക്കലിനെ അംഗീകരിക്കല്‍' ആക്കി മാറ്റിയെന്നും നടിമാര്‍ പറയുന്നു.
നടപടി നിര്‍ദ്ദേശിക്കാന്‍ അധികാരമില്ലെങ്കില്‍ ഐസിസി എന്തിനാണ് എന്നും അമ്മയില്‍ ഐസിസി സജീവമാകുന്നതിനെ ചിലര്‍ ഭയപ്പെടുന്നു എന്നും തീരുമാനം അട്ടിമറിക്കപ്പെട്ടു എന്നും താരം ആരോപിച്ചു. ഏപ്രില്‍ 27ന് വിജയ് ബാബുവിനെ പുറത്താക്കണമെന്ന തീരുമാനമാണ് അട്ടിമറിച്ചത്.
തനിക്ക് ഐസി കമ്മിറ്റിയിൽ ഇരിക്കാൻ സാധിക്കില്ല എന്നും ഐസി കമ്മിറ്റി എടുക്കുന്ന ഓരോ തീരുമാനങ്ങളും വെള്ളം ചേർക്കപ്പെടുന്നു എന്നും മാല പാർവതി കൂട്ടിച്ചേർത്തു. എന്നാൽ മാല പാർവതിയുടെ രാജിക്കൊപ്പം ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിസന്നദ്ധത അറിയിച്ച് രംഗത്തെത്തി.
https://www.facebook.com/Malayalivartha