Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...

‘ഇതാണ് അവൾ’ എന്ന് ഒറ്റവരിയില്‍ പറയാൻ പറ്റില്ല; ക്ലിനിക്കല്‍ ഡിപ്രഷന്‍ എന്ന രോഗാവസ്ഥയെ വളരെ അടുത്ത് നിന്ന് ഈ സിനിമ കാണിക്കുന്നുണ്ട്; ‘ഭൂതകാല’ത്തിലെ ആശ എന്ന കഥാപാത്രത്തെക്കുറിച്ച് രേവതി അന്ന് പറഞ്ഞ വാക്കുകൾ; അവാർഡ് തിളക്കത്തിൽ രേവതി!

27 MAY 2022 05:39 PM IST
മലയാളി വാര്‍ത്ത

ആദ്യ ചിത്രമായ ‘കാറ്റത്തെ കിളിക്കൂട്‌’ മുതല്‍ തന്നെ മലയാളി നെഞ്ചേറ്റിയ നായിക. തുടര്‍ന്ന് നാല് പതിറ്റാണ്ടോളമായി ഒട്ടനവധി അവിസ്മരണീയ കഥാപാത്രങ്ങള്‍, അനേകം സൂപ്പര്‍ ഹിറ്റുകള്‍. ‘കിലുക്ക’ത്തിലെ നന്ദിനി, ‘കാക്കോത്തിക്കാവിലെ’ വാവാച്ചി, ‘ദേവാസുര’ത്തിലെ ഭാനുമതി, ‘പാഥേയ’ത്തിലെ രാധ, ‘ഗ്രാമഫോണി’ലെ സാറ, ‘വൈറസി’ലെ സി കെ പ്രമീള… രേവതി എന്നാല്‍ മലയാളിക്ക് ഇതെല്ലാമാണ്. മികവിന്റെ ഈ പട്ടികയിലേക്ക് ഇനി ഒരു പുതു അദ്ധ്യായം കൂടി എഴുതിച്ചേര്‍ക്കാം – ‘ഭൂതകാല’ത്തിലെ ആശ. അമ്മ നഷ്ടപ്പെട്ട, മകനെ ഒറ്റയ്ക്ക് നോക്കുന്ന, വിഷാദരോഗിയായ ആശ.

 

മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നും അടുത്തിടെയിറങ്ങിയതില്‍ മികച്ച സിനിമകളിലൊന്നുമാണ് ഭൂതകാലം. ഭയം എന്ന വികാരത്തെ നമ്മുടെ ഉള്ളിലേക്ക് ആഴ്ന്നിറക്കി, കഥാപാത്രങ്ങള്‍ കടന്നുപോകുന്ന അതേ മാനസികാവസ്ഥയിലേക്ക് കാണുന്നവരെയും കൊണ്ടുചെന്നെത്തിക്കും വിധമാണ് ഭൂതകാലം ഒരുക്കിയിരിക്കുന്നത്. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങള്‍ മാത്രമുള്ള ഈ സിനിമ ഒന്നേ മുക്കാല്‍ മണിക്കൂര്‍ എന്‍ഗേജ് ചെയ്യിപ്പിച്ചുകൊണ്ടാണ് കടന്നുപോകുക. കാണുന്നവരെ ഒരു പ്രത്യേക മൂഡിലെത്തിച്ച് സിനിമക്കൊപ്പം പതുക്കെ നടത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

 

ഭയപ്പെടുത്താന്‍ ഏറ്റവും നല്ലത് നിശബ്ദതയും ആ നിശബ്ദതയെ ഭേദിക്കുന്ന ഏറ്റവും ചെറിയ ശബ്ദങ്ങളുമാണെന്ന് ഭൂതകാലം മനസിലാക്കി തരുന്നുണ്ട്. പശ്ചാത്തല സംഗീതവും നിശബ്ദതയും കൈകോര്‍ത്തു നീങ്ങിക്കൊണ്ടാണ് ഇതില്‍ ഭയം സൃഷ്ടിക്കുന്നത്.

 

സാധാരണയായി കാണുന്ന ജനലിനപ്പുറത്ത് നിന്നുള്ള ഉറവിടമില്ലാത്ത ശബ്ദങ്ങളും വെറുതെ നീങ്ങുന്ന വസ്തുക്കളുമൊക്കെ ഭൂതകാലത്തിലുമുണ്ടെങ്കിലും, ഒട്ടും ബോറടിപ്പിക്കാതെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

 

ആശ എന്ന രേവതി അവതരിപ്പിക്കുന്ന അമ്മ കഥാപാത്രവും ഷെയ്ന്‍ നിഗത്തിന്റെ വിനുവും, ഈ രണ്ട് പേരുടെ കഥയാണ് ഭൂതകാലം. ഇവര്‍ താമസിക്കുന്ന വീട്ടില്‍ വെച്ചുനടക്കുന്ന മരണങ്ങളും തുടര്‍ന്ന് നടക്കുന്ന കുറെ കാര്യങ്ങളും ആ വീട്ടില്‍ മുന്‍പ് നടന്ന സംഭവങ്ങളുമാണ് സിനിമയില്‍ വരുന്നത്.

 

ഭൂതകാലത്തിലെ ഹൊറര്‍ എലമെന്റുകൾ ആശയും വിനുവും കടന്നുപോകുന്ന ജീവിതാവസ്ഥകളായിരുന്നു. ക്ലിനിക്കല്‍ ഡിപ്രഷനും അതിനോടുള്ള ആളുകളുടെ സമീപനവും അത്തരം ആളുകള്‍ക്കൊപ്പം ജീവിക്കുന്നവര്‍ കടന്നുപോകുന്ന പ്രയാസങ്ങളും ചുറ്റുമുള്ളവര്‍ മനസിലാക്കാത്ത അവസ്ഥയും ഒറ്റപ്പെടലും നിസഹായതയുമൊക്കെയായി വല്ലാത്തൊരു വേദനയാണ് ഈ സിനിമ ഉണ്ടാക്കുന്നത്.


ക്ലിനിക്കല്‍ ഡിപ്രഷന്‍ എന്ന രോഗാവസ്ഥയെ വളരെ അടുത്ത് നിന്ന് ഈ സിനിമ കാണിക്കുന്നുണ്ട്. ആശ സ്‌കൂളില്‍ കുട്ടികള്‍ക്ക് മുന്‍പില്‍ ഒന്നു ചിരിക്കാന്‍ പാടുപെടുന്ന സീനും ഒരു ദിവസം ആശുപത്രിയിലെത്തുമ്പോള്‍ ഇത്രയും നാളുണ്ടായിരുന്ന ഡോക്ടര്‍ക്ക് പകരം പുതിയൊരു ഡോക്ടര്‍ അവിടെയിരിക്കുന്നതും അയാള്‍ എന്താണ് പ്രശ്‌നമെന്ന് ചോദിക്കുന്നതും ഇതുകേട്ട ആശ നിരാശയോടെ തിരിച്ചുനടക്കുന്നതും ഏറെ വേദനിപ്പിച്ച രംഗങ്ങളായിരുന്നു.

എല്ലാ മാനസിക പ്രശ്‌നങ്ങളെയും കൗണ്‍സിലിങ്ങിന് പോകുന്നതിനെയും എന്തിന് മാനസികമായി പെട്ടെന്ന് ഒന്ന് തളര്‍ന്നുപോകുന്നതിനെ വരെ ഭ്രാന്ത് എന്ന് മുദ്ര കുത്തുന്ന, ഭ്രാന്തിനെ ഒരു ഭീകരാവസ്ഥയാക്കി ചിത്രീകരിച്ച് സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന രീതികളെയും സിനിമ ഏറ്റവും വികാരതീവ്രതയോടെ അവതരിപ്പിക്കുന്നുണ്ട്.

ബോതകാലത്തിലെ ആശയെ കുറിച്ച് രേവതി പറഞ്ഞ വാക്കുകൾ ഇന്ന് യാഥാർഥ്യമായിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ‘ഭൂതകാല’ത്തിന്‍റെ കഥാപാത്രം വളരെ സങ്കീർണ്ണമായ ഒന്നാണ്. ‘ഇതാണ് അവൾ’ എന്ന് ഒറ്റവരിയില്‍ പറയാൻ പറ്റില്ല. - എന്നായിരുന്നു രേവതിയ്ക്ക് ആശയെ കുറിച്ച് പറയാനുണ്ടായിരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് നടക്കാനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി വെച്ചു...  (10 minutes ago)

സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത  (21 minutes ago)

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (7 hours ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (7 hours ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (7 hours ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (7 hours ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (7 hours ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (8 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (8 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (8 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (8 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (8 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (8 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (8 hours ago)

Malayali Vartha Recommends