Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

സ്വപ്‌നാ സുരേഷിനനെ ചെല്ലും ചെലവും നല്‍കി വളര്‍ത്തുന്നത് സംഘപരിവാര്‍ ; പ്രതിയായ വനിതയുടെ രഹസ്യമൊഴിയാണെന്നു പറഞ്ഞ് ആരേയും പേടിപ്പെടുത്താമെന്ന് പ്രതിപക്ഷം കരുതേണ്ടെ; വി.ഡി.സതീശന്റെ തലയ്ക്കടിച്ച് മുഖ്യമന്ത്രി; സതീശന്റെ വായടഞ്ഞു !

28 JUNE 2022 07:41 PM IST
മലയാളി വാര്‍ത്ത

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ തലയ്ക്കടിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്തു കേസില്‍ നാലു കേന്ദ്ര ഏജന്‍സികള്‍ വന്ന് ഉഴുതുമറിച്ചിട്ടും ഒരു കച്ചിത്തുരുമ്പുപോലും കിട്ടിയിട്ടില്ല. പ്രതിയായ വനിതയുടെ രഹസ്യമൊഴിയാണെന്നു പറഞ്ഞ് ആരേയും പേടിപ്പെടുത്താമെന്ന് പ്രതിപക്ഷം കരുതേണ്ടെന്നും മുഖ്യമന്ത്രി മുന്നറയിപ്പു നല്‍കി. സഭയില്‍ എന്ത് അസംബന്ധവും വിളിച്ചു പറയാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതിപക്ഷത്തുനിന്ന് വഷാബി ഫറമ്പില്‍ എം.എല്‍.എ കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. തീയില്ലാത്തിടത്ത് പുകയുണ്ടാക്കാനാണ് പ്രതിപക്ഷം അടിയന്തിര പ്രമേയവുമായി വന്നത്. സഭയില്‍ ബി.ജെ.പിയുടെ കുറവു നികത്താനാണ് അവരുടെ കൊണ്ടു പിടിച്ച ശ്രമം. ബി.ജെ.പി യുടെ വിടുപണിയാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പരിപാടി.

സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടിയിരുന്നെങ്കില്‍ അവര്‍ സര്‍ക്കാരിനെ വച്ചേക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. അസ്ഥിവാരമില്ലാതെ കെട്ടിപ്പടുക്കുന്ന ആരോപണങ്ങളുടെ ചീട്ടുകൊട്ടാരം ഒരു തവണ തകര്‍ന്നു വീണതാണ്. ജനം തള്ളിയതുമാണ് വീണ്ടും അതുകൊണ്ടു തന്നെ കൊട്ടാരം പണിയാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതും തകരാന്‍ അധിക ദിവസം വേണ്ടിവരില്ല.

 

സ്വര്‍ണക്കടത്തില്‍ പ്രതിയായ സ്വപ്‌നാ സുരേഷിനനെ ചെല്ലും ചെലവും നല്‍കി വളര്‍ത്തുന്നത് സംഘപരിവാര്‍ ആണ്. കാറും വീടും ശമ്പളവും അടക്കം എല്ലാ ഭൗതിക സുഖങ്ങളും നല്‍കി അവരെ പോറ്റുന്നു. പ്രതിയുമായി സംഘപരിവാറിനുള്ള ബന്ധം പരിശോധി്ച്ചാല്‍ ഇതുമനസിലാകും. സ്വര്‍ണക്കടത്തു കേസിലെ പ്രതിയുടെ വാക്കുകളാണ് പ്രതിപക്ഷത്തിന് വേദവാക്യം. എന്നാല്‍ സ്വര്‍ണം ആരയച്ചു, ആര്‍ക്കുവേണ്ടി അയച്ചു എന്നീ പ്രധാന ചോദ്യങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുന്നില്ല. അത് കേന്ദ്രത്തിനും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ക്കും എതിരാകും എന്നറിഞ്ഞു കൊണ്ടാണത്.

 

ഒരു തെളിവുമില്ലാത്ത വിഷയത്തില്‍ രഹസ്യമൊഴി നല്‍കി എന്നു പറഞ്ഞുകൊണ്ടാണ് സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സ്ത്രീവരുന്നത്. രഹസ്യമൊഴിയില്‍ എന്തുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. അവര്‍ ആദ്യമായല്ല രഹസ്യമൊഴി നല്‍കുന്നത്. സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം ശരിയായ രീതിയില്‍ നടക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അടിയന്തിര പ്രമേയത്തില്‍ പറയുന്നത് ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇടനിലക്കാരനെന്നു പറയുന്ന ഒരാളുമായി ഫോണില്‍ സംസാരിച്ചു എന്നാണ് പറയുന്നത്. എന്തിനു സംസാരിച്ചു എന്നതിനേപ്പറ്റി ഒന്നും പറയുന്നില്ല ഇതും സര്‍ക്കാരിന്റെ മേല്‍ കെട്ടിവയ്ക്കാനാണ് ശ്രമം. ഏതെങ്കിലും ഒരുദ്യോഗസ്ഥന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും ഒരു വീഴ്ചയുണ്ടായാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ല.

ഗൗരവമുള്ളൊരു വിഷയം സഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സഭയില്‍ എത്താത്തതെന്തെന്നും മുഖ്യമന്ത്രി ചോദിച്ചു. സോളാര്‍ കേസില്‍ കമ്മിഷനെ നിയോഗിച്ചത് ഉമ്മന്‍ചാണ്ടിയാണെന്നും മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കമ്മിഷന്‍, കേസില്‍ കുറ്റങ്ങള്‍ കണ്ടെത്തി. ശുപാര്‍ശ നല്‍കിയിരുന്നു. ആ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. ഒത്തുകളിയാണെന്ന് ആരോപണമുന്നയിച്ച സ്ത്രീ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണ് സോളാര്‍ കേസ് സി.ബി.യഐ യ്ക്ക് വിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് അടിയന്തിര പ്രമേയം സഭ തള്ളി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (3 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (4 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (4 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (4 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (5 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (5 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (9 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (9 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (9 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (10 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (10 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (10 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (10 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (10 hours ago)

Malayali Vartha Recommends