മോശമായ സിനിമകൾ അന്ധമായ ആരാധനയുടെ പുറത്താണ് നല്ലത് എന്ന് പറയുന്നത്; കടുവ കാണാൻ എത്തിയ ആരാധകർ വളഞ്ഞത് ആറാട്ട് വർക്കിയെ; ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞ ഇദ്ദേഹവുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ട് ആരാധകർ
പൃഥ്വിരാജ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ കടുവ ഇന്നാണ് തീയേറ്ററുകളിൽ എത്തിയത്. നീണ്ട ഒരു ഇടവേളയ്ക്കുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. എന്നാൽ ഒരു മാസ് കഥാപാത്രവുമായാണ് പൃഥ്വിരാജ് എത്തുന്നത്. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് പലതരത്തിലുള്ള പ്രതികരണങ്ങൾ ചിത്രത്തിന് ലഭിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് മറ്റൊരു കാര്യമാണ്.
അതായത് സന്തോഷ് വർക്ക് ചെയ്യുന്ന വ്യക്തിയെ മലയാളികൾക്ക് ഇപ്പോൾ സുപരിചിതമായിരിക്കും. ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞതിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ നേടിയിരിക്കുന്നത്. ഇപ്പോഴിതാ കടുവ എന്ന ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞ ഇദ്ദേഹവുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ആരാധകർ. തിയേറ്ററിൽ നിന്നും സിനിമയുടെ പ്രദർശനം കണ്ട് കഴിഞ്ഞ് ഇറങ്ങിയശേഷം ആയിരുന്നു ഇദ്ദേഹവുമായി ഇത്തരത്തിൽ ആരാധകർ വാക്കേറ്റം നടത്തിയത്.
മോശമായ സിനിമകൾ അന്ധമായ ആരാധനയുടെ പുറത്താണ് നല്ലത് എന്ന് പറയുന്നത് എന്നാൽ ഇദ്ദേഹം ചൂണ്ടിക്കാണിച്ചത്. റിവ്യൂ ചോദിച്ചാൽ ചില യൂട്യൂബ് ചാനലുകാരോടാണ് ഇദ്ദേഹം ഇത് പറഞ്ഞത്. ഇതിനെതിരെ പൃഥ്വിരാജ് ഫാൻസ് രംഗത്തെത്തുകയും ചെയ്യുകയുണ്ടായി. മറ്റു സിനിമ പ്രേക്ഷകരും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇങ്ങനെയുള്ള പ്രേക്ഷകർ ആണ് മലയാള സിനിമയെ നശിപ്പിക്കുന്നത് എന്ന് ചിലർ ചൂണ്ടിക്കാണിച്ചു. അതോടൊപ്പം തന്നെ ഇത് ഇന്ത്യയാണ് എന്നും തന്റെ അഭിപ്രായം പറയാൻ തനിക്ക് സ്വാതന്ത്ര്യം ഉണ്ട് എന്നും സന്തോഷ് തിരിച്ചടിക്കുകയും ചെയ്‌തത്.
https://www.facebook.com/Malayalivartha