'ചെയ്ത പാപങ്ങൾക്കൊക്കെ ശമ്പളം പറ്റിയവരാണ് നമ്മൾ': പൃഥ്വിരാജിന് പിന്നാലെ മമ്മുട്ടിയും എയറിൽ

മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് പൃഥ്വിരാജ്. നിരവധി വിഷയങ്ങൾ കൊണ്ട് എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമുള്ള അതുപോലെ ബഹുമാനമുള്ള ഒരുനാടൻ. എന്നാൽ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന ചിത്രത്തിലൂടെ നടനെ വിവാദത്തിലേക്ക് നയിച്ചിരിക്കുകയാണ്. ചിത്രത്തിലെ ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികളെ കുറിച്ചുള്ള ഡയലോഗ് ആണ് വിവാദമായിരിക്കുന്നത്.
എന്നാലിപ്പോഴിതാ ഇതേ വിഷയവുമായി ബന്ധപ്പെട്ടുള്ള മമ്മൂട്ടിയുടെ ചിത്രത്തിലെ പരാമർശവും ശ്രദ്ധ നേടുകയാണ്. ‘ബ്ലാക്ക്’ എന്ന സിനിമയിൽ മമ്മൂട്ടിയുടെ പോലീസ് കഥാപാത്രം വില്ലനായ ഡാവിൻ കാർലോസ് പടവീടനോട് (ലാൽ) പറയുന്ന ഡയലോഗാണ് വീണ്ടും ഉയർന്നു വരുന്നത്.
ചിത്രത്തിൽ വില്ലന്റെ ഭിന്നശേഷിക്കാരനായ മകൻ ഉൾപ്പെട്ട രംഗത്തിലാണ് ‘നമ്മള് ചെയ്തു കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും’ എന്ന് നടന്റെ കഥാപാത്രം പറയുന്നത്.
എന്നാൽ മമ്മൂട്ടി ചിത്രത്തിൽ നേരിട്ടുള്ള പരാമർശമാണ് കേൾക്കുന്നത്. ‘ചെയ്ത പാപങ്ങൾക്കൊക്കെ ശമ്പളം പറ്റിയവരാണ് നമ്മളെന്നും, മിണ്ടാനും കേൾക്കാനും ത്രാണിയില്ലാത്ത ഒരു കൊച്ചിന്റെ രൂപത്തിൽ എനിക്കും, കട്ടിലിൽ ചങ്ങലയിൽ കിടക്കുന്ന ഭാര്യയും ആ പാവം മോനും നിനക്കും’ എന്നാണ് പൊലീസുകാരനായ കരിക്കാമുറി ഷണ്മുഖൻ എന്ന മമ്മൂട്ടി കഥാപാത്രം വില്ലനോട് പറയുന്നത്. എന്തായാലും ഇതും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.
https://www.facebook.com/Malayalivartha