ഉണ്ണി മുകുന്ദൻ ചേട്ടനോട് തനിക്ക് ക്രഷുണ്ട്; ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് കേട്ടു, അത് ശരിയാണോയെന്ന് അവതാരിക? പാർവതിയുടെ മറുപടി ഇങ്ങനെ, ഞെട്ടിച്ച് കളഞ്ഞു

ജയറാമിന്റെയും പാർവതിയുടേയും മകൾ മാളവിക ജയറാം അഭിനയത്തിലേക്ക് കടക്കാനായി കാത്തിരിക്കുകയാണ് മലയാളികൾ. ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യ ചിത്രത്തിൽ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് മാളവിക ജയറാം.
ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ അവതാരകയുടെ ചോദ്യത്തിന് മാളവിക പറഞ്ഞ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്. ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് കേട്ടു ശരിയാണോ എന്നായിരുന്നു അവതാരിക ചോദിച്ചത്.
ഏയ് അല്ല ഞാൻ ഇത് ഇപ്പോഴാ കേൾക്കുന്നതെന്നായിരുന്നു മാളവികയുടെ മറുപടി. ഉണ്ണി മുകുന്ദൻ ചേട്ടനോട് തനിക്ക് ക്രഷുണ്ട് എന്ന വാർത്ത വെറും ഗോസിപ്പ് മാത്രമാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്. എന്നെങ്കിലും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്റെ ഉയരത്തിനും വണ്ണത്തിനും പറ്റിയത് ഉണ്ണിമുകുന്ദനാണ്,
ഉണ്ണിചേട്ടനൊപ്പം അഭിനയിക്കുമ്പോൾ ഞാൻ വളരെ കംഫർട്ട് ആയിരിക്കും, അത് കൊണ്ടാണ് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞത്അതിനപ്പുറത്ത് മറ്റൊന്നുമില്ലന്നും മാളവിക പറഞ്ഞു. തനിക്ക് സിനിമയേക്കാൾ താൽപര്യം മോഡലിങ്ങാണ്. അതുകൊണ്ട് തന്നെ അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലയെന്നും മാളവിക പറഞ്ഞു.
https://www.facebook.com/Malayalivartha