സിനിമയിലൂടെയുള്ള തന്റെ ജീവിതം അത്ര സുഖകരമായിരുന്നില്ല..വെട്ടത്തിലെ വേശിയുടെ റോളിനെ പറ്റിയും നടി ഗീത വിജയന്‍

ഇന്‍ഹരിഹര്‍ നഗറിലെ മായ, നടി ഗീത വിജയനെ പ്രേക്ഷകര്‍ ഓര്‍മ്മിക്കുന്ന ഏറ്റവും ശ്രദ്ധേയമായ വേഷമാണിത്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായി അനേകം വേഷങ്ങളില്‍ ഗീത അഭിനയിച്ചിരുന്നു.
ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും അപ്രത്യക്ഷയായെങ്കിലും നടി തിരിച്ച് വരവ് നടത്തി. ഇപ്പോഴും ചെറിയ വേഷങ്ങളിലാണ് ഗീതയെ കാണാന്‍ സാധിക്കുന്നത്.സിനിമയിലൂടെയുള്ള തന്റെ ജീവിതം അത്ര സുഖകരമായിരുന്നില്ലെന്നാണ് ഗീത ഇപ്പോള്‍ പറയുന്നത്. അഭിനയിച്ച സിനിമകളില്‍ പലതിനും പ്രതിഫലം ലഭിച്ചില്ല. എല്ലാം വണ്ടിച്ചെക്കുകളായി പോയി. പിന്നെ തെലുങ്കില്‍ നിന്നും അഭിനയിക്കാതെ രക്ഷപ്പെട്ട് വന്നതിനെ കുറിച്ചും പറയുന്നു.
'വീട്ടില്‍ വണ്ടിച്ചെക്കുകള്‍ നിരവധിയുണ്ട്. അതൊക്കെ ഓര്‍ക്കുമ്ബോള്‍ സങ്കടം വരും. കാരണം അത്രയും സത്യസന്ധമായിട്ടാണ് ജോലി ചെയ്യുന്നത്. ഒരു സിനിമ വരുമ്ബോള്‍ അതിനെ കുറിച്ച് മാത്രമല്ലല്ലോ സാമ്ബത്തികം കൂടി നോക്കും. ആ പ്രതിഫലം കിട്ടുമ്ബോള്‍ എന്തൊക്കെ ചെയ്യണമെന്ന് നമ്മള്‍ നേരത്തെ കണക്ക് കൂട്ടും.
അങ്ങനെ സിനിമ ചെയ്ത് കഴിഞ്ഞ് കിട്ടിയ ചെക്കും കൊണ്ട് ബാങ്കില്‍ ചെല്ലും. അത് തിരിച്ച് വരുമ്ബോള്‍ ശരിക്കും മാനസിക വേദന നല്‍കുന്ന കാര്യമാണ്. വണ്ടിച്ചെക്ക് തിരിച്ച് വാങ്ങിയിട്ട് പൈസ തന്ന ആരുമില്ലെന്ന് ഗീത പറഞ്ഞു'.
എന്റെ കൂടെ ജീവിക്കുന്നത് വളരെ പ്രയാസകരമാണെന്ന് ഭര്‍ത്താവ് ഇടയ്ക്കിടെ പറയും ഭര്‍ത്താവിന്റെ പിന്തുണയെ കുറിച്ച് നടി പറയുന്നതിങ്ങനെ.. 'എനിക്ക് മാനേജര്‍ ഒന്നുമില്ല. ഞാന്‍ തന്നെയാണ് എന്റെ കാര്യങ്ങള്‍ നോക്കുന്നത്. ഭര്‍ത്താവ് ഒരു കാര്യത്തിലും ഇടപെടില്ല. അതാണ് അദ്ദേഹം എനിക്ക് നല്‍കുന്ന സ്വതന്ത്ര്യം. എനിക്ക് എന്റേതായ സ്ഥാനം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതാണ് എന്റെ ഭര്‍ത്താവിന്റെ മഹത്വം' എന്നാണ് ഗീത പറയുന്നത്.
ചില സിനിമകളുടെ ലൊക്കേഷനില്‍ നിന്നും നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ കൊണ്ട് ഞാന്‍ കരയും. അന്നേരം മാത്രം ഇനി മേലാല്‍ എന്ത് വന്നാലും അഭിനയിക്കാന്‍ പോവരുതെന്ന്. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ എനിക്ക് അദ്ദേഹത്തെ അറിയാവുന്നതാണ്. പിന്നെയാണ് കല്യാണത്തിലേക്ക് എത്തുന്നത്.
എന്നാല്‍ എന്റെ കൂടെ ജീവിക്കുന്നത് വളരെ പ്രയാസകരമാണെന്ന് ഭര്‍ത്താവ് ഇടയ്ക്കിടെ പറയും. അത് ഞാന്‍ സമ്മതിക്കും. സത്യമാണത്. ആര്‍ക്കും എന്റെ കൂടെ ജീവിക്കാന്‍ സാധിക്കില്ല. വളരെ ബുദ്ധിമുട്ട് തന്നെയാണ് വിനോദ് കുമാര്‍ എന്ന നായകന്‍ അഭിനയിക്കുന്ന സിനിമയാണ്. അഞ്ചോ ആറോ പാട്ടുകള്‍ ഉണ്ട്. അതിലൊരു പാട്ടില്‍ മൂന്ന് സ്വിം സ്യൂട്ട് മാറി ധരിക്കുന്ന സീനുകളുണ്ട്. ഞാന്‍ ഇതിന് കരാര്‍ ഒപ്പിടാന്‍ അവരുടെ ഓഫീസില്‍ പോയെങ്കിലും ഭാഗ്യം കൊണ്ട് അത് ചെയ്തില്ല. പ്രതിഫലം എത്രയാണ്, എത്ര ദിവസം ഷൂട്ടിങ്ങ് ഉണ്ടാവും എന്നൊക്കെ നോക്കും എന്നല്ലാതെ കരാര്‍ തരുമ്ബോള്‍ നമ്മളത് മുഴുവനുമൊന്നും വായിച്ച് നോക്കില്ല.
അവര്‍ നമ്മളോട് സംസാരിച്ച് കൊണ്ടിരിക്കുമ്ബോഴാണ് ഇതിലൊക്കെ ഒപ്പിടുന്നത്. പക്ഷേ സംവിധായകന്‍ അറിയാതെ പറഞ്ഞത് തനിക്ക് രക്ഷയായി. 'മേഡം, മൂന്ന് സ്വീം സ്യൂട്ട് ഇടേണ്ടതുണ്ട്' എന്ന് തെലുങ്കിലാണ് പറഞ്ഞത്. ആ വേഷം എനിക്ക് ചേരില്ല. അതുകൊണ്ട് നോ പറഞ്ഞതെന്ന് ഗീത വ്യക്തമാക്കുന്നു.
'വെട്ടം സിനിമയില്‍ വേശിയായ സ്ത്രീയുടെ വേഷം ചെയ്തിട്ടുണ്ട്. പക്ഷേ അത് നല്ല മനോഹരമായിട്ടാണ് അവതരിപ്പിച്ചത്. വേഷവും നല്ലതാണ്. അതുകൊണ്ട് എനിക്കതില്‍ കുഴപ്പമില്ലായിരുന്നു. അന്ന് ഷൂട്ടിങ്ങിനിടെ ഒരു കാര്യവും മുന്‍പ് പറഞ്ഞിട്ടില്ല.
ഒരു അലമാരയുടെ ഉള്ളില്‍ നില്‍ക്കുന്ന സീനുണ്ട്. അതില്‍ നിന്നും ഇറങ്ങിയ ശേഷമാണ് സാരിയുടെ പല്ലു ഒന്ന് താഴേക്ക് ഇടാന്‍ പറയുന്നത്. കേട്ടപാടെ മറ്റൊന്നും ചിന്തിക്കാതെ ഞാനത് ഇട്ടു. അതില്‍ മോശമായി ഒന്നുമില്ല' എന്നാണ് നടിയുടെ അഭിപ്രായം.
https://www.facebook.com/Malayalivartha