'ഉടൽ' സിനിമയിലെ ഇന്റിമേറ്റ് സീനിന് പിന്നാലെ ലിപ് ലോക്ക് രംഗത്തിൽ നിറഞ്ഞാടി ദുർഗ്ഗാ കൃഷ്ണ; ഉറഞ്ഞു തുള്ളി സോഷ്യൽ മീഡിയ; തന്റെ ഭർത്താവ് നട്ടെല്ലില്ലാത്തവനെന്ന് പറഞ്ഞവരെ പറപ്പിച്ച് ദുർഗ; ലിപ്‌ലോക്കിൽ തനിക്കൊപ്പം അഭിനയിച്ച നടന്റെ ഭാര്യയെ കുറിച്ച് ദുർഗ പറഞ്ഞത് കേട്ടോ?

'ഉടൽ' എന്ന സിനിമയിലെ ഇന്റിമേറ്റ് സീൻ അഭിനയിച്ചതിന് ശേഷം നടി ദുർഗ്ഗാ കൃഷ്ണ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും ഒരു സിനിമയിൽ ലിപ് ലോക്ക് രംഗങ്ങത്തിൽ അഭിനയിച്ചിരിക്കുകയാണ് താരം. അതിലും വിമർശനം ഏറ്റു വാങ്ങിയിരിക്കുകയാണ് താരം. മാത്രമല്ല സൈബർ ആക്രമണവും നേരിടുന്നുണ്ട്. ലിപ് ലോക് രംഗം അഭിനയിച്ചതിന്റെ പേരിൽ തനിക്കും കുടുംബത്തിനും നേരെ നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ നടി അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചു.
കുടുക്ക് 2025ലെ മാരൻ എന്ന ഗാനത്തിലാണ് ലിപ് ലോക്ക് രംഗമുള്ളത്. ഗാനം പുറത്തുവന്നതിന് പിന്നാലെ ദുർഗയേയും ഭർത്താവ് അർജുൻ രവീന്ദ്രനും നേരെ അധിക്ഷേപം ഉയർന്നു. ലിപ് ലോക് രംഗത്തിൽ അഭിനയിച്ചതിന് പിന്തുണയ്ക്കുന്ന തന്റെ ഭർത്താവ് നട്ടെല്ലില്ലാത്തവനും ഈ രംഗത്തിൽ തനിക്കൊപ്പം അഭിനയിച്ച നടന്റെ ഭാര്യ സപ്പോർട്ടീവും ആകുന്നത് എങ്ങനെയാണ് എന്നാണ് സൈബർ ബുള്ളിയിങ് നടത്തുന്നവരോട് വീഡിയോയിലൂടെ ദുർഗ ചോദിച്ചത്.
ദുർഗ കൃഷ്ണ ഇപ്പോൾ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. സിനിമയിൽ മോഹൻലാലാണ് നായകൻ. എം ടി വാസുദേവൻ നായരുടെ കഥയും തിരക്കഥയും അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിന് സന്തോഷ് ശിവനാണ് ക്യാമറ ചലിപ്പിക്കുന്നത്. നബീസ എന്ന കഥാപാത്രത്തെയാണ് ദുർഗ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
വരാനിരിക്കുന്ന തന്റെ സിനിമകളെ കുറിച്ചും സൈബർ ആക്രമണങ്ങളെ കുറിച്ചും ദുർഗ തുറന്ന് സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ. “ഓളവും തീരവും സിനിമയിൽ ലാലേട്ടനൊപ്പമാണ് അഭിനയിക്കാൻ പോകുന്നതെന്ന് അറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു എനിക്കെന്നും താരം പ്രതികരിച്ചിരുന്നു. . ഏറ്റവും അവസാനം നവാഗത സംവിധായകൻ രതീഷ് രഘുനന്ദന്റെ ത്രില്ലർ ചിത്രമായ ഉടലിലാണ് ദുർഗ അഭിനയിച്ചത്. ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ് തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
https://www.facebook.com/Malayalivartha