ഈദിന് സെറ്റിൽ ബിരിയാണി വിളമ്പി ഭാവന; അടുത്തുനിന്ന് കയ്യടിച്ച് നടൻ ഷറഫുദ്ദീൻ, സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ

നീണ്ട ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ് ഭാവന. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് നടി വണ്ടും മലയാളത്തിൽ തരംഗം സൃഷ്ടിക്കാൻ എത്തുന്നത്. ചിത്രത്തിൽ നടൻ ഷറഫുദ്ദീൻ ആണ് നായകൻ. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതോടൊപ്പം തന്നെ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ താരം നേരത്തേ പങ്കിട്ടിരുന്നു
എന്നാൽ ഇപ്പോഴിതാ പുതിയ ലൊക്കേഷൻ ചിത്രങ്ങൾ വൈറലാവുകയാണ്. ഈദിന് സെറ്റിൽ ബിരിയാണി വിളമ്പുന്നതാണ് ഈ ചിത്രങ്ങൾ. നടി തന്നെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. നടൻ ഷറഫുദ്ദീൻ അടുത്ത് നിന്ന് കൈയ്യടിക്കുന്നതും കാണാം. ബിരിയാണി ചെമ്പ് ഭാവന തുറക്കുന്നതും എല്ലാവർക്കും ഭക്ഷണം വിശമ്പുന്നതും ഇതിൽ കാണാൻ സാധിക്കും. നടനും ഈ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നത്
അതേസമയം ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ആണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' നിർമ്മിക്കുന്നത്. അഷ്റഫ് തന്നെയാണ് രചനയും നിർവ്വഹിക്കുന്നത്. മലയാളത്തിൽ സജീവമല്ലെങ്കിലും ഭവൻ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ സജീവമായിരുന്നു. തന്റെ സിനിമാ വിശേഷങ്ങൾ എല്ലാം നടി ഇൻസ്റ്റയിൽ പങ്കുവയ്കാറുമുണ്ട്.
https://www.facebook.com/Malayalivartha