'ദീര്‍ഘനേരം ചെറിയ അളവില്‍ ഉമിനീര്‍ വിഴുങ്ങുന്നതാണ് മരണം' അറംപറ്റിയ വാക്ക്; ആ ചിരിച്ച മുഖം ഇനിയില്ല, പ്രതാപ് പോത്തന്റെ മരണകാരണം ഇതോ? വില്ലനായി എത്തിയത് ! ഫ്ലാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത് വീട്ടുജോലിക്കാരന്‍...

നടൻ പ്രതാപ് പോത്തന്റെ മരണം ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതാപ് പോത്തന്റെ മരണകാരണം ഹൃദയാഘാതമെന്നാണ് സൂചന. രാവിലെ വീട്ടുജോലിക്കാരന്‍ ചായയുമായി പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മരണസമയത്ത് മകള്‍ ഗയയും ഫ്ലാറ്റില്‍ ഉണ്ടായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പ്രതാപ് പോത്തന്‍ ഏതാനും പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. സിനിമയും ജീവിതവും മരണവുമെല്ലായിരുന്നു പോസ്റ്റുകളുടെ ഉള്ളടക്കം എന്നത്. ചിലര്‍ വളരെയധികം കരുതല്‍ നല്‍കുന്നു. അതിനെ പ്രണയം എന്ന് വിളിക്കുമെന്നാണ് ഞാന്‍ കരുതുന്നത് എന്ന എ.എ മില്‍നെയുടെ വാക്കുകളായിരുന്നു ആദ്യത്തെ പോസ്റ്റ് എന്നത്.
എന്നാൽ 'ദീര്‍ഘനേരം ചെറിയ അളവില്‍ ഉമിനീര്‍ വിഴുങ്ങുന്നതാണ് മരണം' എന്ന ജോര്‍ജ് കാര്‍ലിന്റെ വാക്കുകളായിരുന്നു പ്രതാപ് പോത്തന്റെ രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റ് എന്നത്. മള്‍ട്ടിപ്ലിക്കേഷന്‍ എന്ന കളി എല്ലാ ജനറേഷനും ഒരുപോലെ കളിക്കുന്നു എന്നാണ് അടുത്ത പോസ്റ്റിൽ കുറിച്ചിട്ടുള്ളത്.
നടൻ, സംവിധായകൻ നിർമാതാവ്, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് 1952 ലായിരുന്നു ജനനം. ഊട്ടിയിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മദ്രാസ് ക്രിസ്ത്യൻ കോളേജിലായിരുന്ന ബിരുദ പഠനം. ഈ കാലത്തുതന്നെ അഭിനയത്തിലും താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് മുംബയിൽ ഒരു പരസ്യഏജൻസിയിൽ ജോലി ചെയ്തു. 1978 ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രമായ ‘ആരവ’ത്തിലൂടെയാണ് സിനിമയിലെത്തിയയത്. ‘തകര’യിലൂടെ മലയാളത്തിൽ ചുവടുറപ്പിച്ച പ്രതാപ് പോത്തൻ ചാമരം, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടു.
ഒരു യാത്രാമൊഴി, ഡെയ്‌സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകള്‍ സംവിധാനം ചെയ്തു. സൊല്ല തുടിക്കിത് മനസ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി.പ്രശസ്ത നിർമാതാവ് ഹരി പോത്തൻ സഹോദരനാണ്. 1985 ൽ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്തെങ്കിലും അടുത്ത വർഷം വിവാഹമോചിതനായി. പിന്നീട് 1990 ൽ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ൽ പിരിഞ്ഞു. ഈ ബന്ധത്തിൽ കേയ എന്ന മകളുണ്ട്.
https://www.facebook.com/Malayalivartha