'തിയറ്ററിൽ ഇരുന്ന് കാണുമ്പൊ ഉള്ളതിനെക്കാൾ ഇലവീഴാപ്പൂഞ്ചിറ പിടിച്ച് കുലുക്കുന്നത് തിരിച്ചു വന്ന് പിറകോട്ട് ഒന്ന് ആലോചിച്ച് നോക്കുമ്പൊഴാണ്. തിരിച്ച് വീട്ടിൽ വന്ന് കട്ടിലിൽ കയറി മുകളിലോട്ടും നോക്കി കിടക്കുമ്പൊ ആദ്യം മുതൽക്ക് ഒന്ന് ആലോചിച്ച് നോക്കണം. അനുഭവിച്ച് അറിയേണ്ട സിനിമയാണ് ഇല വീഴാ പൂഞ്ചിറ...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

മരങ്ങളുടെ സാന്നിധ്യം തീരെ കുറവുള്ള ഒരു മലമ്പ്രദേശത്ത് പോലീസ് വയര്‍ലെസ്സ് സ്റ്റേഷനില്‍ ജോലി ചെയ്യേണ്ടി വരുന്ന പോലീസ് ഉദ്യോഗസ്ഥര്‍. പ്രതികൂല കാലാവസ്ഥയില്‍ ജീവിതം മുന്നോട്ട് നയിക്കുന്ന ഇവരുടെ കഥയാണ് 'ഇലവീഴാപൂഞ്ചിറ' ഏവരോടും പറയുന്നത്. കോട്ടയത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഇലവീഴാപൂഞ്ചിറയെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്.
കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട വിനോദസഞ്ചാര മേഖലയായ ‘ഇലവീഴാപൂഞ്ചിറ’ പ്രധാന ലൊക്കേഷനായി വരുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ ആണ് നായകൻ. ഷാഹി കബീർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഇപ്പോഴിതാ സിനിമയെ പ്രശാസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. നെൽസൺ ജോസഫ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
തിയറ്ററിൽ ഇരുന്ന് കാണുമ്പൊ ഉള്ളതിനെക്കാൾ ഇലവീഴാപ്പൂഞ്ചിറ പിടിച്ച് കുലുക്കുന്നത് തിരിച്ചു വന്ന് പിറകോട്ട് ഒന്ന് ആലോചിച്ച് നോക്കുമ്പൊഴാണ്. തിരിച്ച് വീട്ടിൽ വന്ന് കട്ടിലിൽ കയറി മുകളിലോട്ടും നോക്കി കിടക്കുമ്പൊ ആദ്യം മുതൽക്ക് ഒന്ന് ആലോചിച്ച് നോക്കണം.
അപ്പൊ ആദ്യം മുതൽ കണ്ട ഓരോന്നും എത്ര സട്ടിലായി, മനോഹരമായാണ് ആ കഥയോട് വിളക്കിച്ചേർത്തിരിക്കുന്നതെന്ന്, ഓരോ പൊട്ടും പൊടിയും വരെ എത്ര കൃത്യമായാണ് പ്ലേസ് ചെയ്തിരിക്കുന്നത്.... ഹോ.. കാഴ്ചകളുടെ അർഥം മാറിമറിയുന്നത് അനുഭവിച്ചറിയാം. സൗബിൻ്റെ പ്രകടനം ഈ അടുത്ത് വെള്ളിത്തിരയിൽ കണ്ട ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ്. സുധിയും ഒട്ടും പിറകിലല്ല.
Nidhish ൻ്റെ കഥയ്ക്ക് ഷാജി മാറാടും നിധീഷും ഒരുക്കിയ ഒരു കിടിലം തിരക്കഥ. അതിലേക്ക് പൂഞ്ചിറയുടെ പല ഭാവങ്ങൾ വിജയകരമായി സന്നിവേശിപ്പിച്ച Shahi യുടെ സംവിധാനം. അതിനൊക്കെ ഒപ്പം നിൽക്കുന്ന ടെക്നിക്കൽ സൈഡുകളും കൂടി ചേരുമ്പൊ.... നല്ല ഒരു തിയറ്ററിൽ തന്നെ കണ്ട് ആസ്വദിക്കേണ്ട, അല്ല....അനുഭവിച്ച് അറിയേണ്ട സിനിമയാണ് ഇല വീഴാ പൂഞ്ചിറ.
അപ്പൊഴും ആദ്യം പറഞ്ഞത് ഒന്നുകൂടി അടിവരയിട്ട് പറയുകയാണ്. തിരിച്ച് വന്ന് ഒന്നുകൂടി ആലോചിക്കുമ്പൊഴാണ് ആ വിസ്‌മയം ഇരട്ടിയാവുക
Such a great cinematic experience
Wow
https://www.facebook.com/Malayalivartha