ദില്‍ഷ ഇന്നലെ പങ്കുവച്ച വീഡിയോയുടെ പേരില്‍ ദില്‍ഷയുടെ പേജില്‍ കുറേ കമന്റുകള്‍ ഞാന്‍ കണ്ടു; നിങ്ങള്‍ക്ക് മതിയായില്ലേ, എന്താണ് നിങ്ങള്‍ക്ക് വേണ്ടത്? ഷോ കഴിഞ്ഞു; ഞങ്ങളുടെ ജീവിതത്തില്‍ ഇനി എന്താണെന്ന് തീരുമാനിക്കേണ്ടത് നിങ്ങളല്ല; ഈ ബുള്ളിയിംഗ് നിര്‍ത്തണം; ഒരു മുഖംമൂടിയ്ക്ക് പിന്നില്‍ മറഞ്ഞു നിന്ന് കമന്റ് ചെയ്യുക എളുപ്പമാണ്; അതെനിക്കും പറ്റും; പക്ഷെ ഇത് അനുഭവിക്കുന്നവരുടെ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയില്ല; പൊട്ടിത്തെറിച്ച് ഡെയ്സി

ദില്‍ഷയ്‌ക്കെതിരെ സൈബര്‍ ആക്രമണണം നടക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിഗ് ബോസ് താരം ഡെയ്‌സി ഡേവിഡ്. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ഡെയ്‌സിയുടെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ; ഗായ്‌സ് ഇത് നിര്‍ത്തണം. ദില്‍ഷ ഇന്നലെ പങ്കുവച്ച വീഡിയോയുടെ പേരില്‍ ദില്‍ഷയുടെ പേജില്‍ കുറേ കമന്റുകള്‍ ഞാന്‍ കണ്ടു. നിങ്ങള്‍ക്ക് മതിയായില്ലേ, എന്താണ് നിങ്ങള്‍ക്ക് വേണ്ടത്?
ഷോ കഴിഞ്ഞു. ഞങ്ങളുടെ ജീവിതത്തില്‍ ഇനി എന്താണെന്ന് തീരുമാനിക്കേണ്ടത് നിങ്ങളല്ല. ഈ ബുള്ളിയിംഗ് നിര്‍ത്തണം. ഒരു മുഖംമൂടിയ്ക്ക് പിന്നില്‍ മറഞ്ഞു നിന്ന് കമന്റ് ചെയ്യുക എളുപ്പമാണ്. അതെനിക്കും പറ്റും. പക്ഷെ ഇത് അനുഭവിക്കുന്നവരുടെ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയില്ല.
എനിക്കറിയില്ല എന്താണ് പറയേണ്ടതെന്ന്. ഞാന്‍ ഇതിലൂടെ കടന്നു പോയതാണ്. എനിക്ക് മനസിലാകും. അവര്‍ തീരുമാനിക്കട്ടെ എന്ത് ചെയ്യണമെന്ന്. ഷോ കഴിഞ്ഞു. ദയവ് ചെയ്ത് ഇത് നിര്‍ത്തൂ. മതിയാക്ക്. ഒരാളെ ഇഷ്ടപ്പെടാതിരിക്കുന്നത് ഓക്കെയാണ്. പക്ഷെ ഒരാളെ ഇങ്ങനെ അധിക്ഷേപിക്കുന്നത് ശരിയല്ല. ഷോ കഴിഞ്ഞില്ലേ, മതിയായില്ലേ, ഇതൊരു അപേക്ഷയാണെന്നും ഡെയ്‌സി പറഞ്ഞു.
https://www.facebook.com/Malayalivartha