വിവാഹം കഴിഞ്ഞിട്ട് ഏകദേശം മുപ്പത് ദിവസമായപ്പോഴാണ് ബിഗ് ബോസില്‍ നിന്നുള്ള ക്ഷണം വന്നത്; ആ 'രണ്ടു കാരണങ്ങളാൽ' ഷോയിലേക്ക് പോയി; എന്നാൽ തമിഴ് ബിഗ്‌ബോസിലെ 'ആ കാര്യം' കണ്ടതോടെ ഭാര്യയ്ക്ക് പേടിയായി; 'ഓവിയ' ഭാര്യയെ പേടിപ്പിച്ചത് എങ്ങനെയെന്ന് ദീപൻ പറഞ്ഞത് കേട്ടോ ?

ദീപൻ മുരളി എന്ന സീരിയൽ നടനെ മലയാളികൾക്ക് പരിചിതമാണ്. ബിഗ് ബോസ് ഷോയിലൂടെയും സീരിയലിലൂടെയും ഏവർക്കും പരിചയമുള്ള നടനാണ്. മലയാളം ബിഗ് ബോസിന്റെ ഒന്നാം സീസണിലാണ് ദീപനുണ്ടായിരുന്നത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ഷോ യിലേക്ക് പോയ താരം കുറച്ച് ദിവസത്തിനുള്ളില്‍ തിരികെ വന്നു.
അപ്പോഴൊക്കെ ദീപന്റെ അടുത്ത സൃഹൃത്തായിരുന്നു നടി അർച്ചന. ഇപ്പോൾ തൂവല്‍സ്പര്‍ശം സീരിയലില്‍ അവിനാഷ് എന്ന തരികിടയായിട്ട് അഭിനയിക്കുകയാണ് താരം. ബിഗ് ബോസിലേക്ക് പോയ ശേഷം തന്റെ ജീവിതം മാറിയതെങ്ങനെയാണെന്ന് ദീപന്‍ വിവരിച്ചിരിക്കുകയാണ്.
നടന്റെ വാക്കുകൾ ഇങ്ങനെ; എന്റെ വിവാഹം കഴിഞ്ഞിട്ട് ഏകദേശം മുപ്പത് ദിവസമായപ്പോഴാണ് ബിഗ് ബോസില്‍ നിന്നുള്ള ക്ഷണം വരുന്നത്. ആദ്യം ചിന്തിച്ചത് ആ ഷോ യില്‍ പോയാല്‍ അത്യാവശ്യം കാശ് കിട്ടുമല്ലോ എന്നായിരുന്നു. കാരണം കല്യാണത്തിന് കാശ് പൊട്ടിച്ച്, കുറച്ച് ദാരിദ്ര്യ അവസ്ഥയില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. പോയി കുറച്ച് കാശുണ്ടാക്കിയിട്ട് വരാമെന്നാണ് ബിഗ് ബോസിനെ കുറിച്ച് ആദ്യം ചിന്തിച്ചത്.
രണ്ടാമത്തെ കാര്യം ലാലേട്ടനാണ്. അദ്ദേഹത്തിന്റെ കൂടെയൊരു നിമിഷം കിട്ടുമല്ലോന്ന് കരുതി. എന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് ലലേട്ടന്റെയോ മമ്മൂക്കയുടെയോ കൂടെ വേദി പങ്കിടണമെന്നായിരുന്നു. അമ്മ ജീവിച്ചിരുന്നപ്പോള്‍ അത് നടന്നില്ല. പക്ഷേ സിനിമയില്‍ അല്ലെങ്കില്‍ പോലും അദ്ദേഹത്തിന്റെ കൂടെ വേദി പങ്കിടാന്‍ സാധിച്ചു.
‘ഷോ യിൽ നിന്നും വലിയൊരു സ്വീകാര്യതയാണ് ലഭിച്ചത്. ഒരു മാസമേ ഷോ യില്‍ നിന്നുള്ളു. എങ്കിലും ദീപന്‍ മുരളി എന്ന പേര് എല്ലാ ആള്‍ക്കാരുടെ ഇടയിലും പ്രചരിച്ചു. അതിന് ബിഗ് ബോസിനോടും ഏഷ്യാനെറ്റിനോടും നന്ദി പറയുന്നു. പിന്നെ മോശം പേര് ഒന്നും ഉണ്ടാക്കാതെ തിരിച്ച് വരാന്‍ സാധിച്ചു. അതാണ് വലിയ കാര്യം. ബിഗ് ബോസിലേക്ക് പോവുന്നതിന് മുന്‍പുള്ള ഏറ്റവും വലിയ ടെന്‍ഷന്‍ ചീത്തപ്പേര് ഉണ്ടാവുമോ എന്നതായിരുന്നു.
‘കല്യാണം കഴിഞ്ഞ ഉടനെയാണ് ഷോ യിലേക്ക് പോവുന്നത്. എന്തെങ്കിലും ചീത്തപ്പേരുണ്ടാക്കിയാല്‍ പ്രേക്ഷകരും എന്റെ ബന്ധുക്കളും ഇവനാണല്ലോ പെണ്ണ് കെട്ടിച്ച് കൊടുത്തതെന്ന് ചോദിക്കും. അതുകൊണ്ട് അധികം ഡാമേജില്ലാതെ താന്‍ തിരിച്ച് വന്നു''. തമിഴ് ബിഗ് ബോസ് കണ്ടിട്ടാണ് താനും ഷോ യിലേക്ക് പോയത്. ഭാര്യയ്ക്ക് പേടി ഉണ്ടായിരുന്നു.
തമിഴിലെ ബിഗ് ബോസില്‍ ഒരു പ്രണയം ഉണ്ടായിരുന്നു. അത് കണ്ടതോടെ നിങ്ങള്‍ പോവണമെന്നുണ്ടോ? അവിടെ ചെന്നിട്ട് ആരെയെങ്കിലും പ്രേമിച്ചിട്ട് വരുമോ? എന്നൊക്കെ ഭാര്യ ചോദിച്ചു . കല്യാണം കഴിഞ്ഞ് വന്ന സമയത്ത് ഞങ്ങള്‍ രണ്ട് പേരും തമിഴ് ബിഗ് ബോസ് കണ്ടു. ആ സീസണിലെ ഓവിയയുടെ പ്രണയം കാണിച്ചതോടെ അങ്ങനൊരു പേടി ഉണ്ടായിരുന്നുവെന്നും ദീപൻ .
https://www.facebook.com/Malayalivartha