സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്നവൻ ദൈവമത്രേ! തെറ്റുണ്ടാകുമ്പോൾ ശൂന്യമായിരിക്കാതെ പ്രശ്നങ്ങളുണ്ടാവട്ടെ! പ്രശ്നങ്ങൾ പരിഹരിച്ച് മാറ്റങ്ങൾ ഉണ്ടാവട്ടെ; ഞെട്ടിക്കുന്ന പ്രതികരണവുമായി ബ്ലെസ്സിലി; ഡെയിസിക്കുള്ള മറുപടിയാണോ ?

ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചിട്ടും മത്സരാർത്ഥികൾക്കിടയിലുള്ള വ്യക്തി വൈരാഗ്യം ഒന്നും ഇത് വരെ തീർന്നിട്ടില്ല ആരാധകർ ഇപ്പോഴും ബിഗ് ബോസ് ചർച്ചയിൽ തന്നെയാണ് . മത്സരാർഥികളുടെ പുതിയ വിശേഷങ്ങൾ ഒക്കെ ഇരു കൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത് .
ബിഗ് ബോസ് മലയാളം സീസൺ 4 ൽ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട മത്സരാർഥി ബ്ലെസ്‌ലി ഇപ്പോൾ ഇതാ ചില ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് ഇൻസ്റ്റയിൽ. ബിഗ് ബോസിൽ 100 ദിവസം നിന്നിട്ടാണ് ബ്ലെസ്‌ലി പുറത്തിറങ്ങിയത്. മലയാളം സീസൺ 4ലെ സെക്കൻഡ് റണ്ണറപ്പായിരുന്നു ബ്ലെസ്‌ലി. പുറത്തിറങ്ങിയതിന് ശേഷം അധികം അഭിമുഖങ്ങളിലൊന്നും ബ്ലെസ്‌ലിയെ കണ്ടില്ലെങ്കിലും സുഹൃത്തുക്കളുടെ കൂടെയും ബന്ധുക്കളുടേയും ഒക്കെ സമയം ചെലവഴിക്കുകയാണ് ബ്ലെസ്‌ലിയിപ്പോൾ.
.
അടുത്തിടെ അപർണ മൾബറിക്കൊപ്പം ബ്ലെസ്‌ലി പങ്കുവച്ച ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇപ്പോൾ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ബ്ലെസ്‌ലി. സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്നവൻ ദൈവമത്രേ! തെറ്റുണ്ടാകുമ്പോൾ ശൂന്യമായിരിക്കാതെ പ്രശ്നങ്ങളുണ്ടാവട്ടെ! പ്രശ്നങ്ങൾ പരിഹരിച്ച് മാറ്റങ്ങൾ ഉണ്ടാവട്ടെ. You are God. തത്വമസി- എന്ന ക്യാപ്ഷനോടെയാണ് ബ്ലെസ്‌ലി ചിത്രം പങ്കുവച്ചിരിക്കുന്നത്.
അപർണയ്ക്കൊപ്പമുള്ള ചിത്രവും തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രവും ബ്ലെസ്‌ലി പങ്കുവച്ചിട്ടുണ്ട്. ബ്ലെസ്‌ലി, റോബിൻ, ദിൽഷ എന്നിവരുടെ സൗഹൃദം ബിഗ് ബോസിനുള്ളിലെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇത് ഡെയിസിക്കുള്ള മറുപടിയാണോ എന്നാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. കാരണം ബ്ലെസ്സിലിയുമായി ഡെയ്സിയുമായി കഴിഞ്ഞ ദിവസം ഉടക്കിയിരുന്നു.
ബ്ലെസ്ലിയെ ഡെയ്സിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ...'ഡ്യൂഡ് എനിക്ക് നിന്നെ മനസിലാവുന്നില്ല... യാതൊരു കാരണവുമില്ലാതെ നീ എന്നെ അൺഫോളോ ചെയ്തു. നീ ഫോളോ ചെയ്താലും ഇല്ലെങ്കിലും അത് എന്നെ ബാധിക്കുന്ന വലിയ വിഷയമല്ല. ഇപ്പോൾ നീ നിന്റെ തനിനിറം കാണിക്കുന്നു.' 'ഹൗസിന് അകത്തും പുറത്തും നീ എത്രത്തോളം ഫേക്കാണ് എന്ന് തെളിയിച്ച് തരുന്നു. നിനക്ക് ലഭിച്ച കള്ളസന്യാസി എന്ന പേര് വളരെ മികച്ചതാണ്. ദയനീയമാണ് സഹോദരാ....' എന്നാണ് ഡെയ്സി കുറിച്ചത്. 'ഒരുമിച്ച് പഠിച്ചു... ഒരുമിച്ചു വളരും... കുറേ നാൾ അടികൂടി... ഇനി കുറച്ച് സ്നേഹിക്കട്ടെ... ലവ് യു സോമച്ച്' എന്നാണ് ഡെയ്സിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബ്ലെസ്ലി കുറിച്ചത്.
https://www.facebook.com/Malayalivartha