ആകാംക്ഷയുടെ മുൾമുനയിൽ സിനിമാപ്രേമികൾ: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാര പ്രഖ്യാപനം ഇന്ന്:- അപർണാ ബാലമുരളിയും ബിജുമേനോനും സാധ്യത പട്ടികയിൽ

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ ദില്ലിയിലെ നാഷണല്‍ മീഡിയ സെന്‍ററില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ വൈകീട്ട് നാലിനാണ് പ്രഖ്യാപിക്കുന്നത്. അതീവ രഹസ്യ സ്വഭാവം സൂക്ഷിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ പ്രഖ്യാപനത്തിൽ അയ്യപ്പനും കോശിയും, മാലിക് എന്നീ ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് ഇടം പിടിച്ചതായാണ് റിപ്പോർട്ടുകൾ.
സൂര്യയും അപർണ ബാലമുരളിയും പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം 'സൂരറൈ പോട്ര്' മികച്ച ചിത്രങ്ങളുടെ പട്ടികയിലുണ്ട്. അയ്യപ്പനും കോശിയും ചിത്രത്തിലെ ബിജു മേനോന്റെ പ്രകടനത്തിന് മികച്ച സഹനടനുള്ള അവാര്‍ഡിനായി പരിഗണിക്കപ്പെടുന്നുണ്ട്. മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്‍കാരത്തിനാണ് മലയാള ചിത്രം മാലിക് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മികച്ച നടന്മാരുടെ സാധ്യതാ പട്ടികയില്‍ ബോളിവുഡ് താരം അജയ് ദേവ്ഗണുമുണ്ട്. മലയാള ചിത്രം മാലിക് ശബ്ദ മിശ്രണത്തിനുള്ള പുരസ്കാരത്തിനുള്ള സാധ്യത പട്ടികയിലുണ്ട്. വെള്ളം, സണ്ണി എന്നീ ചിത്രങ്ങളിലൂടെ,ജയസൂര്യയും, ട്രാൻസ്, മാലിക് എന്നിവയിലൂടെ ഫഹദ് ഫാസിലും മികച്ച മത്സരം കാഴ്ചവച്ചുവെന്നും ജൂറി അംഗങ്ങളിൽ നിന്നും സൂചന പുറത്ത് വരുന്നു.
കഴിഞ്ഞ തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‍കാര പ്രഖ്യാപനത്തിൽ പ്രിയദര്‍ശന്‍റെ മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ'ത്തിനായിരുന്നു മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചത്.
https://www.facebook.com/Malayalivartha