'നിവൃത്തികേടു കൊണ്ട് പലരും ചെയ്തു പോകുന്നു എന്ന കൊണ്ട് അത് ഒരു സാമാന്യമായ കാര്യം ആണെന്ന്, ഇതൊന്നും ഒരിക്കലും മാറില്ല എന്നും സമ്മതിച്ചു തരാൻ ബുദ്ധിമുട്ടുണ്ട്. ഇതിൽ തന്നെ ഏറ്റവും തമാശ ഒന്ന് രണ്ടു കലാകാരന്മാർ തന്നെ പറഞ്ഞതാണ്...' ഹരീഷ് ശിവരാമകൃഷ്ണൻ

പ്രേക്ഷകർക്കിടയിൽ ഒരുപിടി നല്ല ഗാനങ്ങളാൽ ശ്രദ്ധേയനായ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണൻ. പാട്ടുപാടുന്നതിൽ മാത്രമല്ല തന്റെ നിലപാടുകൾ ശക്തമായി തുറന്നുപറയുന്നതിലും ഹരീഷ് ശിവരാമകൃഷ്ണൻ സോഷ്യൽമീഡിയയിലും താരമാണ്. എന്നാൽ യുവ ഗായകർക്ക് ഹരീഷ് ഒരു ഉപദേശം നൽകിയിരുന്നു. വോയ്സ് ട്രൈ ചെയ്യാൻ വിളിച്ചാലും പൈസ വാങ്ങിയതിനു ശേഷം പാടിത്തുടങ്ങിയാൽ മതി എന്നതാണ് അത്. സിനിമ സംഗീതത്തിൽ മാത്രം ശ്രദ്ധിക്കാതെ സ്വതന്ത്ര സംഗീതം ചെയ്യാൻ ശ്രമിക്കണമെന്നുമാണ് ഹരീഷ് പറഞ്ഞത്. എന്നാൽ പോസ്റ്റിനു പിന്നാലെ താരത്തിന് നല്ല രീതിയിലുള്ള പ്രതികരണവും ലഭിച്ചു. ആ പ്രതികരണങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് ഗായകൻ.
ഹരീഷിന്റെ വാക്കുകൾ:
''കലാകാരന്മാർ ചെയ്യുന്ന ജോലിക്ക് അർഹമായ ശമ്പളം ചോദിച്ചു വാങ്ങണം എന്ന ഒരു കുറിപ്പ് ഇന്നലെ എഴുതിയിരുന്നു. ഇതൊക്കെ പറയാൻ കൊള്ളാം , ഒരിക്കലും നടക്കില്ല എന്നാണു കുറച്ചു പേര് പ്രതികരിച്ചിരുന്നു - കാലങ്ങളായി നടന്നു വരുന്നതിനെ നാട്ടു നടപ്പ് എന്ന പേരിൽ normalise ചെയ്യുന്ന കൊണ്ടുള്ള ഒരു കണ്ടിഷനിങ് ആണ് അത്. നിവൃത്തികേടു കൊണ്ട് പലരും ചെയ്തു പോകുന്നു എന്ന കൊണ്ട് അത് ഒരു സാമാന്യമായ കാര്യം ആണെന്ന്, ഇതൊന്നും ഒരിക്കലും മാറില്ല എന്നും സമ്മതിച്ചു തരാൻ ബുദ്ധിമുട്ടുണ്ട്. ഇതിൽ തന്നെ ഏറ്റവും തമാശ ഒന്ന് രണ്ടു കലാകാരന്മാർ തന്നെ പറഞ്ഞതാണ് - എല്ലാത്തിനും കാശ് ചോദിക്കാൻ ഇത് മത്തി കച്ചവടം ആണോ, കല അല്ലെ എന്ന്?
ഒരു തൊഴിൽ എന്ന നിലയിൽ സംഗീതത്തേക്കാൾ കുറഞ്ഞ നിലവാരം ഉള്ള എന്തോ ആണ് മീൻ കച്ചവടം എന്നും, വിൽക്കുന്ന ഉൽപ്പന്നത്തിന് ന്യായമായ വില ചോദിക്കുന്നത കൊള്ളാവുന്ന ഏർപ്പാട് അല്ല എന്ന ഒരു ധ്വനിയും അതിൽ ഉണ്ട് - സംഗീതവും കലയും എന്നത് തൊഴിലായി കാണരുത്, സപര്യ അല്ലെങ്കി സേവ ആയി കാണണം എന്ന romanticisation കൊണ്ട് തന്നെ ആണ് ഇന്നും ഇത് ഒരു exploitative setup ആയി തുടരുന്നത് .
https://www.facebook.com/Malayalivartha