നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമർപ്പിച്ചെന്ന് പ്രോസിക്യൂഷൻ

ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമർപ്പിച്ചെന്ന് നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ. നടൻ ദിലീപിനെതിരെ തെളിവു നശിപ്പിച്ചു എന്ന വകുപ്പു കൂടി ചേർത്തതും ശരത്തിനെ പ്രതിയാക്കിയിട്ടുണ്ട് എന്നതുമാണ് അധിക കുറ്റപത്രത്തിൽ കൂടുതലായുള്ളത്. മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ കാവ്യാമാധവനെ കേസിൽ പ്രതി ചേർത്തിട്ടില്ല. ആദ്യ കുറ്റപത്രത്തിനൊപ്പം അധിക കുറ്റപത്രത്തിലുള്ള വിവരങ്ങൾ കൂടി ചേർത്ത ശേഷം കേസ് 27നു വിചാരണക്കോടതി പരിഗണിക്കും.
ദിലീപിനെതിരെ ആരോപണവുമായി രംഗത്തെത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ ഉൾപ്പടെ 102 സാക്ഷികളെ ഉൾപ്പെടുത്തിയാണ് അധിക കുറ്റപത്രം തയാറാക്കിയിട്ടുള്ളത്. നടി കാവ്യ മാധവൻ, മഞ്ജു വാരിയർ, സായ് ശങ്കർ, പൾസർ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടു ജോലിക്കാരൻ തുടങ്ങിയവരെയും കേസിൽ സാക്ഷികളാക്കിയിട്ടുണ്ട്. സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് നടപടിക്രമങ്ങളിലൂടെ വിചാരണക്കോടതിയിലേയ്ക്ക് എത്തും.
https://www.facebook.com/Malayalivartha