ജൂഡ് ആന്റണി ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ രാത്രി മുഖംമൂടി ധരിച്ചെത്തി ആക്രമണം, അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ മേക്കപ്പ് ആർട്ടിസ്റ്റിന് തലയ്‌ക്ക് പരിക്ക്

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ മുഖംമൂടി ധരിച്ചെത്തി അഞ്ചംഗ സംഘത്തിന്റെ ആക്രമണം. ആക്രമണത്തിൽ മേക്കപ്പ് ആർട്ടിസ്റ്റിന് തലയ്‌ക്ക് പരിക്കേറ്റു. ചെമ്പ് ക്രാംപള്ളി മിഥുൻ ജിത്തിനാണ്(21) പരിക്കേറ്റത്.
തലയ്‌ക്ക് പൊട്ടലേറ്റ മിഥുനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറവൻതുരുത്ത് പഞ്ഞിപ്പാലത്തിന് സമീപമായിരുന്നു ഷൂട്ടിങ്ങ്.
രാത്രി ഏഴു മണിയോടെ ഫോൺ ചെയ്യുന്നതിന് വേണ്ടി ഷൂട്ടിങ് സ്ഥലത്ത് നിന്ന് റോഡിലേക്ക് ഇറങ്ങിയ മിഥുനെ ഗേറ്റിന് സമീപത്തുവെച്ച് മുഖംമൂടി ധരിച്ചെത്തിയ സംഘം മർദ്ദിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha