ദിലീപിനെ രക്ഷിക്കാൻ കാവ്യ ഏതറ്റം വരെയും പോകും: സീരിയൽ നിർമ്മിക്കുന്ന സ്ത്രീയുമായി കാവ്യാമാധവൻ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഭാര്യയെ കാണാൻ പോയിരുന്നു: വെളിപ്പെടുത്തൽ ഇങ്ങനെ...

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യക്കെതിരെ ബൈജു കൊട്ടാരക്കര. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ കാവ്യ പ്രതിയല്ല. ഒപ്പം തെളിവ് നശിപ്പിച്ചെന്ന് ആരോപണം നേരിടുന്ന അഭിഭാഷകരെ കുറിച്ചും പരാമര്‍ശമില്ല. ഈ സാഹചര്യത്തിലാണ് കാവ്യക്കെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്തെത്തിയത്.
കാവ്യ മാധവനിലേക്ക് അന്വേഷണം നീങ്ങുന്നതിനിടെയിലാണ് ഇതിലെ തിരിമറികള്‍ ഒരുപാട് നടന്നിട്ടുള്ളത്. തിരുവനന്തപുരത്ത് സീരിയൽ നിർമ്മിക്കുന്ന സ്ത്രീയുമായി കാവ്യാമാധവൻ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഭാര്യയെ പോയി കണ്ടിരുന്നു. അതിന് ശേഷമാണ് കേസില്‍ വേറെ ഒരു ട്വിസ്റ്റ് വന്നതെന്ന് ബൈജു കൊട്ടാകരക്കര പറയുന്നു. അന്നാണ് എ ഡി ജി പി ശ്രീജിത്തിനെ അന്വേഷണ സ്ഥാനത്ത് നിന്ന് മാറ്റി, മറ്റൊരു അതിഥി താരത്തെ അവിടെ കൊണ്ടുവച്ചതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബൈജു കൊട്ടാരക്കരയുടെ പ്രതികരണം. എന്തുകൊണ്ടാണ് കാവ്യാ മാധവന്‍ പ്രതിയാകാതെ ഇതിനകത്ത് സാക്ഷിയായതെന്നും, കാവ്യ മാധവനും അമ്മയും നടത്തുന്ന ലക്ഷ്യയിലാണല്ലോ, സാഗര്‍ എന്നയാള്‍ പള്‍സര്‍ സുനി കൊണ്ടുനല്‍കിയ പെന്‍ഡ്രൈവ് വാങ്ങിവച്ചതെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പ്രകാരം, ബാലചന്ദ്രകുമാര്‍ ഇരിക്കുന്ന സമയത്താണ്, അന്ന് വി ഐ പി എന്നൊക്കെ വിശേഷിപ്പിച്ച ശരത് ഈ ടാബുമായി കടന്നുചെന്നത്. ഈ ടാബ് അവിടെ എത്തുന്നു.
അവര്‍ ഒരുമിച്ചിരുന്ന് അത് കാണുന്നു. ബാലചന്ദ്രകുമാറിന്റെ സാന്നിദ്ധ്യത്തില്‍, പക്ഷേ ബാലചന്ദ്രകുമാര്‍ അത് കാണുന്നില്ല. ദിലീപ്, അനൂപ്, കാവ്യാ മാധവന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ അത് കാണുന്നു. കണ്ടതിന് ശേഷം ആ ടാബ് മടക്കി, ദിലീപ് കാവ്യാ മാധവന്റെ കയ്യിലാണ് കൊടുക്കുന്നത്. ദൃശ്യങ്ങളടങ്ങിയ ടാബാണത്. അതിന് ശേഷം ഈ ശരത്ത് അവിടെ നിന്ന് പോയെന്ന് പറയുന്നു. ഈ ടാബ് തിരിച്ചുകൊണ്ടു പോയിട്ടുമില്ല. ഈ ടാബ് അവിടെ വച്ച് നശിപ്പിക്കുന്ന ബാലചന്ദ്രകുമാര്‍ കണ്ടിട്ടില്ല, പിന്നെ എങ്ങനെയാണ് ഇരുപത്തൊന്നും, ഇരുന്നൂറ്റി നാലും ഉം വകുപ്പുകളിട്ട് തെളിവ് നശിപ്പിച്ചു എന്ന കാറ്റഗറിയില്‍ ശരത്തിനെ മാത്രം പ്രതിയാക്കുന്നതെന്ന ചോദ്യവും ബൈജു കൊട്ടാരക്കര ഉന്നയിക്കുന്നു.
ദിലീപിന്‍റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി. 125 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും എൺപതോളം പേരെയാണ് കുറ്റപത്രത്തിൽ പ്രോസിക്യൂഷൻ സാക്ഷികളാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ 2017 നവംബർ മാസത്തിൽ ദിലീപിന്‍റെ പക്കൽ എത്തി എന്നുതന്നെയാണ് കുറ്റപത്രത്തിലുളളത്. വി ഐ പി എന്ന് ബാലചന്ദ്രകുമാർ പറഞ്ഞ സുഹൃത്തായ ശരത്താണ് ഇത് കൊണ്ടുവന്നത്.
ഈ ദൃശ്യങ്ങൾ നശിപ്പിക്കുകയോ മനപൂർവം മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നാണ് കണ്ടെത്തൽ. ഇതിന്‍റെ പേരിലാണ് ശരത്തിനെ പ്രതി ചേർത്തിരിക്കുന്നത്. അതേ സമയം പോലീസ് നല്‍കിയ കുറ്റപത്രത്തില്‍ സാഗറിന്റെ രഹസ്യ മൊഴിയും നല്‍കിയിട്ടുണ്ടാവുമെന്നാണ് സൂചന. കേസിന്റെ ആദ്യഘട്ട വിചാരണയില്‍ കൂറുമാറിയ പ്രോസിക്യൂഷന്‍ സാക്ഷിയാണ് ആലപ്പുഴ സ്വദേശിയായ സാഗര്‍ വിന്‌സന്റ് . ഇദ്ദേഹത്തിന്റെ രഹസ്യ മൊഴിയാണ് അനുബന്ധ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha