റിമി ടോമിക്ക് ഏറ്റവും അടുത്ത ബന്ധമുള്ള രണ്ട് മൂന്ന് പേർ ആത്മഹത്യ ചെയ്താലും അവർ ചിരിച്ചുകൊണ്ടിരിക്കും! എന്ത് ലോകത്ത് നടന്നാലും അറിഞ്ഞുകൂടാ എന്ന രീതിയില്‍ ചിരിച്ചിരിക്കും: ഇനി എങ്കിലും റിമി ടോമി ഒന്ന് മാറണം - ശാന്തിവിള ദിനേശ്

ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യത്തിൽ അഭിനയിക്കുന്ന താരങ്ങളെ രൂക്ഷമായി വിമർശിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ്. റമ്മിക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താത്ത സർക്കാരിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കൊറോണ കാലമായിരുന്നത് കൊണ്ടും കാശിന് ബുദ്ധിമുട്ടുള്ളതുകൊണ്ടും ആ പരസ്യത്തില്‍ അഭിനയിച്ചുവെന്നാണ് ലാല്‍ പറയുന്നത്. അല്ലാതെ ആ പരസ്യത്തിന്റെ ദോഷവശങ്ങളൊന്നും തനിക്ക് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പക്ഷെ ലാല്‍ ഒക്കെ ഇത് അറിയേണ്ട ആളല്ലേ. ഒരു കൊറോണ കാലം വന്നാലോ അല്ലെങ്കില്‍ ഒരു വർഷം സിനിമയില്‍ അഭിനയിക്കാതെ വീട്ടില്‍ ഇരുന്നാല്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണോ ലാലിനുള്ളത് എന്ന് ഒരു അഭിമുഖത്തിനിടെ അദ്ദേഹം ചോദിക്കുന്നു. ലളിത ജീവിതവും ശുഭ്രവസ്ത്രവുമൊക്കെ ധരിച്ച് മലയാളികള്‍ക്ക് മുഴുവന്‍ സാദാചരം പഠിപ്പിക്കുന്ന ഒരു വലിയ മനുഷ്യന്റെ മകനാണ് വിജയ് യേശുദാസ്. അദ്ദേഹത്തിന്റെ അച്ഛന്റെ കുട്ടിക്കാലം എന്നൊക്കെ പറയുന്നത് ദാരിദ്രത്തിന്റെ ഉച്ഛകോടിയായിരുന്നു.
എന്നാല്‍ ഇന്ന് വിജയ് യേശുദാസിനും മൂന്ന് ആണ്‍മക്കള്‍ക്കും എത്ര തലമുറ തിന്നാനുള്ളതാണ് അദ്ദേഹം ഉണ്ടക്കിയിട്ടിരിക്കുന്നത്. എന്നിട്ടും ഈ നിലവാരമില്ലാത്ത, മലയാളിയെ കൊല്ലുന്ന പരസ്യങ്ങളില്‍ അഭിനയിച്ചത് വളരെ മോശമായിപ്പോയി എന്നാണ് എനിക്ക് പറയാനുള്ളതെന്നും ശാന്തിവിള ദിനേശ് തുറന്നടിക്കുന്നു.
റിമി ടോമിയെ എനിക്ക് പരിചയമില്ല. ഇതല്ല ഇതിലപ്പറുമുള്ള കാര്യങ്ങള്‍ നടന്നാലും, 21 പേരല്ല51 പേർ മരിച്ചാലും അവർക്ക് ഏറ്റവും അടുത്ത ബന്ധമുള്ള രണ്ടുമൂന്ന് പേർ ആത്മഹത്യ ചെയ്താലും അവർ ചിരിച്ചുകൊണ്ടിരിക്കും. ആ കൊച്ചിന്റെ ഏറ്റവും വലിയ വിജയവും അതാണ്. എന്ത് ലോകത്ത് നടന്നാലും അറിഞ്ഞുകൂടാ എന്ന രീതിയില്‍ ചിരിച്ചിരിക്കും. പക്ഷെ ഇനിയൊക്കിലും റിമി ടോമി ഒന്ന് മാറണം. ഈ ആത്മഹത്യ ചെയ്ത എത്ര പേർക്ക് മക്കളുണ്ടാവും. അതൊക്കെ ഒന്ന് ആലോചിക്കണമെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha