ആ രോഗം എന്നെ തളർത്തി... ആരാധകരെ ഞെട്ടിച്ച് രോഗ വിവരം പുറത്ത് വിട്ട് ഡോക്ടർ റോബിൻ

മോട്ടിവേഷ്ണല്‍ സ്പീക്കറും, ഡോക്ടറുമായ റോബിൻ ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർഥിയായി വന്ന ശേഷം വളരെയധികം ആരാധക പിന്തുണയുള്ള വ്യക്തിയാണ്. പരിപാടിയിൽ എഴുപത് ദിവസം പൂർത്തിയാക്കിയ ശേഷമാണ് റോബിൻ പുറത്തായത്. സഹമത്സാർഥി റിയാസിനെ മത്സരത്തിനിടെ റോബിൻ കൈയ്യേറ്റം ചെയ്തതാണ് പുറത്താകലിന് കാരണമായത്.
ഇതിന് ശേഷം ചാനലിനെതിരെയും പരിപാടിക്കെതിരെയും സോഷ്യൽ മീഡിയയിൽ പ്രതിഷേധം പുകഞ്ഞിരുന്നു. ഷോയിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും ജനപ്രീതി നേടിയ താരത്തിന് പിന്നീട് അങ്ങോട്ട് ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും, സിനിമകൾക്കുമായി തിരക്കിലാകേണ്ടി വന്നു. ഇതിനിടെ താരത്തിന് ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായി. ഇപ്പോഴിതാ തനിക്കുണ്ടായ അസുഖത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയാണ് റോബിൻ. വിശ്രമമില്ലാത്ത അലച്ചിൽ ചെസ്റ്റ് ഇൻഫക്ഷൻ ഉണ്ടായെന്നും, അസുഖം ഭേദപ്പെട്ട് വരികയാണെന്നും റോബിൻ പറയുന്നു. റോബിന്റെ വാക്കുകൾ ഇങ്ങനെ...
കഴിഞ്ഞ രണ്ട്, മൂന്ന് ദിവസമായി തീരെ വയ്യായിരുന്നു. കംപ്ലീറ്റ് ബെഡ് റെസ്റ്റായിരുന്നു. ചെസ്റ്റ് ഇൻഫക്ഷൻ ഉണ്ടായിരുന്നു. ഇപ്പോൾ അസുഖം കുറഞ്ഞ് വരുന്നുണ്ട് 'ഒരുപാട് പേർ അസുഖത്തെ കുറിച്ച് ചോദിച്ച് വിളിക്കുകയും മെസേജ് ചെയ്യുകയും ചെയ്തിരുന്നു. ഈ വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് തോന്നും എന്തിനാ ഇങ്ങനെ വീഡിയോ ഇടുന്നത് റെസ്റ്റ് എടുത്തുകൂടായിരുന്നോയെന്ന്.
എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടേയിരിക്കാനുള്ള ടെന്റസിയുണ്ട്. ഒരുപാട് പേർ കാര്യങ്ങൾ തിരക്കുന്നുണ്ട് ദിവസവും. ഇനി കുറച്ച് നാളത്തേക്ക് റെസ്റ്റ് എടുത്ത് ആരോഗ്യം ശരിയാക്കിയ ശേഷം പതിയെ പതിയെ കാര്യങ്ങൾ ചെയ്യാമെന്ന് വിചാരിക്കുന്നുവെന്ന് റോബിൻ പറയുന്നു.
ഞാൻ എല്ലാവരിലേക്കും എത്തുന്നതായിരിക്കും. ഈ സമയവും കടന്നുപോകും. ഞാൻ സന്തോഷത്തോടെ ചിരിച്ചതിനേക്കാളും സങ്കടപ്പെട്ട് കരഞ്ഞിട്ടുണ്ട്. ഹാർഡ് വർക്ക് ചെയ്താൽ എല്ലാ സ്വപ്നങ്ങളും സാധ്യമാകും. എനിക്ക് ആരും ഏണി വെച്ച് തന്ന് കേറിക്കോളാൻ പറഞ്ഞതല്ല. ഞാൻ തന്നെ അധ്വാനിക്കുകയായിരുന്നു.' 'ഞാൻ പറയുന്ന കാര്യങ്ങൾ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവരിലേക്ക് വരെ എത്തുന്നുവെന്ന് അറിയുമ്പോൾ എന്റെ ഉത്തരവാദിത്വം കൂടുകയാണ്.
അതിനിടയിൽ വരുന്ന എന്റെ തെറ്റുകൾ നിങ്ങൾ ക്ഷണിക്കണം. തെറ്റുകൾ പറ്റാത്ത ആരുമില്ല. ഞാൻ അഗ്രസീവാണ് ടോക്സിക്കാണ് എന്നൊക്കെ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. ശരിക്കും ഞാൻ അങ്ങനെയൊരളല്ല. ചിലപ്പോൾ റിയാക്ട് ചെയ്യുമ്പോൾ അങ്ങനെയാകുന്നതാണ്.
പക്ഷെ ചിലർ ആ ഭാഗം മാത്രം കണ്ട് എന്നെ വിലയിരുത്തുന്നു. എനിക്ക് നെഗറ്റീവും പോസിറ്റീവുമുണ്ട്. ആരു നെഗറ്റീവ് അനുകരിക്കരുത്. പലരും വെയിലും മഴയും അവഗണിച്ച് എന്നെ കാണാൻ വന്ന് നിൽക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടം തോന്നാറുണ്ട് എന്ന് റോബിൻ പറയുന്നു.
ഞാൻ പ്ലാൻഡായിട്ടാണോ ജീവിക്കുന്നതെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. മുപ്പത്തിരണ്ട് വർഷത്തേക്കുള്ള പ്ലാനിങ് എനിക്കുണ്ട്. എനിക്ക് ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം നേടാൻ മുപ്പത്തിരണ്ട് വർഷം ആവശ്യമുണ്ട്. ലൈഫിൽ എന്റെ സ്വന്തം കാര്യംനോക്കി മുന്നോട്ട് പോകുന്ന ആളാണ് താനെന്നും റോബിൻ പറയുന്നു.
https://www.facebook.com/Malayalivartha