ഷൂട്ടിങ്ങിനിടെ മോഹൻലാലിന് പരിക്കേറ്റു; ബാലൻസ് തെറ്റി താഴേക്ക് വീണ മോഹൻലാൽ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്! ഇന്നും അതോർക്കുമ്പോൾ പേടി തോന്നുന്നെന്ന് നിർമ്മാതാവ് ശ്രീ.എസ് ചന്ദ്രകുമാർ

എക്കാലവും മലയാളികളുടെ സ്വാകാര്യ അഹങ്കാരമാണ് മഹാനടൻ മോഹൻലാൽ. വൈവിധ്യപൂര്‍ണമായ കഥാപാത്രങ്ങളെ ഇത്രമേല്‍ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിച്ച ചുരുക്കം ചിലനടന്മാരേ നമ്മുടെ സിനിമാലോകത്ത്തന്നെ ഉള്ളു. വളരെ കുറഞ്ഞ സമയംകൊണ്ട് തന്നെ കഥാപാത്രത്തിനകത്തേക്ക് പ്രവേശിച്ച് എഴുത്തുകാരനും സംവിധായകനും സങ്കല്പിച്ചതിനപ്പുറത്തേക്ക് കടന്ന് കഥാപാത്രത്തെ വ്യാഖ്യാനിക്കാന്‍ മോഹൻലാലിന് അനായാസം സാധിക്കുന്നതാണ്.
ഇപ്പോഴിതാ ഷൂട്ടിങ്ങിനിടെ മോഹൻലാലിന് ഉണ്ടായ ഒരു അപകടത്തെ കുറിച്ച് മനസ്സ് തുറന്നുകൊണ്ട് രംഗത്ത് എത്തുകയാണ് നിർമ്മാതാവ് ശ്രീ.എസ് ചന്ദ്രകുമാർ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം മോഹൻലാലിനുണ്ടായ അപകടത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുന്നത്.
അതായത് തച്ചോളി വർഗീസ് ചേകവർ എന്ന ചിത്രം ഷൂട്ട് ചെയ്യുമ്പോഴാണ് അപകടം നടന്നത്. പൊൻമുടി കല്ലാർ ഭാഗത്ത് ചിത്രത്തിന്റെ ഒരു സീനെടുക്കാൻ പോയപ്പോഴാണ് സംഭവം നടന്നത്. വീനിതും മോഹൻ ലാലും തമ്മിലുള്ള ഫെെറ്റ് സീനാണ് ഷൂട്ട് ചെയ്തിരുന്നത്. പെട്ടന്ന് ബാലൻസ് തെറ്റി അദ്ദേഹം താഴേയ്ക്ക് വീഴുകയായിരുന്നു.
പിന്നാലെ രക്ഷയ്ക്കായ് അദ്ദേഹം കയറിപ്പിടിച്ച മരവും കൂടെ മറിഞ്ഞാണ് ലാൽസാറ് അന്ന് താഴെ വീണതെന്നും ചന്ദ്രകുമാർ ചൂണ്ടിക്കാണിച്ചു. ഭാഗ്യം കൊണ്ടാണ് അന്ന് അദ്ദേഹം രക്ഷപ്പെട്ടത് ഇന്നും അതോർക്കുമ്പോൾ തന്നെ പേടി തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.
അതേസമയം തമിഴ് സിനിമാ മേഖലയിലെ പ്രഭു, രജനികാന്ത് പോലുള്ള താരങ്ങൾക്കൊപ്പവും പ്രവർത്തിച്ചിട്ടുള്ള ചന്ദ്രശേഖർ തൻ്റെ സിനിമ അനുഭവങ്ങളും പങ്കുവയ്ക്കുകയുണ്ടായി. ഒരിക്കൽ ഒരു സിനിമ വിജയിച്ചതിൻ്റെ സന്തോഷത്തിൽ രജനികാന്ത് സ്വർണ്ണമാല സമ്മനമായി നൽകിയ കഥയും അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി.
https://www.facebook.com/Malayalivartha