ജൂഡ് ആൻ്റണിയുടെ സിനിമാ സെറ്റിൽ മേക്കപ്പ് ആർട്ടിസ്റ്റിന് നേരെ ആക്രമണം, നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

വൈക്കത്ത് സംവിധായകൻ ജൂഡ് ആൻ്റണിയുടെ സിനിമാ സെറ്റിൽ മേക്കപ്പ് ആർട്ടിസ്റ്റിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കുലശേഖരമംഗലം ശാരദാമഠം ഭാഗത്ത് സപ്തസ്വര നിവാസില്‍ ധനുഷ് ഡാര്‍വിനെയാണ് (27) തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെയാണ് വൈക്കം ഡിവൈഎസ്പി എ ജെ തോമസും സംഘവും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞദിവസം മണിശ്ശേരി ഭാഗത്തുള്ള സിനിമാ ഷൂട്ടിങ് സെറ്റിന്‍റെ മുന്‍വശം വെച്ചാണ് സംഭവം. മേക്കപ്പ് ആർട്ടിസ്റ്റും ഡിവൈഎഫ്ഐ പ്രവർത്തകനും കൂടിയായ മിഥുൻജിത്ത് ജോലി കഴിഞ്ഞു വരുമ്പോഴാണ് ധനുഷ് ഡാർവിന്റെ നേതൃത്വത്തിലുള്ള സംഘം കമ്പിവടിയും മറ്റ് മാരക ആയുധങ്ങളുമായി ആക്രമിച്ചത്. ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.
തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ തെരച്ചിൽ ശക്തമാക്കുകയും ധനുഷ് ഡാർവിനെ പിടികൂടുകയുമായിരുന്നു.പ്രതിക്ക് വൈക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ മറ്റു കേസുകളും നിലവിലുണ്ട്.
വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസ്, തലയോലപ്പറമ്ബ് എസ്.എച്ച്.ഒ കെ.എസ്. ജയന്‍, എസ്.ഐമാരായ ടി.ആര്‍. ദീപു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷാജിമോന്‍, സിനാജ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിക്ക് വൈക്കം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മറ്റ് കേസുകളും നിലവിലുണ്ട്. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി.
https://www.facebook.com/Malayalivartha