സാമ്പത്തിക തർക്കം, യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സിനിമാ താരം വിനീത് തട്ടിൽ ഡേവിഡ് അറസ്റ്റിൽ

തുറവൂർ സ്വദേശിയായ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ സിനിമാ താരം വിനീത് തട്ടിൽ ഡേവിഡ് അറസ്റ്റിൽ. സാമ്പത്തിക തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. തുറവൂർ സ്വദേശി അലക്‌സിനെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. ഇരുവരും തമ്മിൽ ഏറെ നാളായി സാമ്പത്തിക തർക്കം ഉണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വിനീത് അലക്‌സിന്റെ വീട്ടിലെത്തി. ഇവിടെവെച്ച് ഇരുവരുമായി തർക്കമുണ്ടായി.
ഇതിനു പിന്നാലെ കയ്യിൽ കരുതിയിരുന്ന വടിവാൾ ഉപയോഗിച്ച് വിനീത് അലക്‌സിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ കൈയ്ക്ക് പരിക്കേറ്റ അലക്‌സ് ചികിത്സയിലാണ്. അലക്‌സിന്റെ പരാതിയിൽ രാത്രിയോടെയാണ് വിനീതിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha