വിവാഹമോചന വാർത്തയിലെ സത്യമെന്ത്? ആദ്യമായി പ്രതികരിച്ച് നടി വീണ നായർ

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് നടി വീണ നായർ. ദേഷ്യമാണെങ്കില്‍ ദേഷ്യമായിരിക്കും, സ്‌നേഹമാണെങ്കില്‍ സ്‌നേഹമെന്നായിരുന്നു താരത്തിന്റെ പ്രതികരണം. വിവാഹമോചന വാർത്തയിലെ സത്യമെന്തെന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചതോടെയാണ് താരം ഇങ്ങനെ പ്രതികരിച്ചത്. കഴിയുമെങ്കില്‍ നിങ്ങളൊന്നിച്ച് പോവുന്നതാണ് നല്ലതെന്ന് മാധ്യമപ്രവർത്തകനും ഉപദേശിച്ചു. തട്ടീം മുട്ടീം സീരിയലിലൂടെയാണ് താരം കൂടുതൽ ശ്രദ്ധേയയായത്.
അടുത്ത ദിവസങ്ങളിലാണ് വീണ നായരും ഭർത്താവ് ആർ ജെ അമാനും പിരിയുന്നു എന്ന വാർത്തകൾ പുറത്തുവന്നത്. മുമ്പ് ഭർതൃ വീട്ടുകാരോടൊപ്പം താമസിച്ചിരുന്ന വീണ ഇപ്പോൾ മകനുമായി കൊച്ചിയിലെ ഫ്ലാറ്റിൽ ഒറ്റയ്ക്കാണ് താമസം. വീണയും ഭർത്താവും ഇരുവരുടെയും സമൂഹ മാധ്യമങ്ങളിൽ നിന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ നീക്കം ചെയ്തതും പരസ്പരം അൺഫോളോ ചെയ്തതുമാണ് ബന്ധം വേര്പിരിയുന്നോ എന്ന സംശയം ആരാധകരിൽ ഉണ്ടാക്കിയത്. ഇരുവരുംആറുമാസം മുമ്പ് വിവാഹ മോചിതരായി എന്നും ഗോസിപ്പുകൾ നിലനിൽക്കുന്നുണ്ട്.
ബിഗ് ബോസിലെ വീണയുടെ ചില വേണ്ടാത്ത തുറന്നുപറച്ചിലുകൾ തന്നെയാണ് ഇരുവരുടെയും സന്തുഷ്ട ദാമ്പത്യ ജീവിതം തകർത്തത് എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. മുന്‍പ് നിരവധി സീരിയലുകളിലും സിനിമയിലുമൊക്കെ സജീവമായിരുന്നെങ്കിലും വീണ ചെറിയ ഇടവേളകള്‍ എടുത്തിരുന്നു.
എന്നാല്‍ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തതോട് കൂടിയാണ് നടിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുന്നത്. ബിഗ് ബോസില്‍ നിന്നും പാതിവഴിയില്‍ പുറത്തിറങ്ങിയെങ്കിലും വലിയ ജനപ്രീതിയും ഒപ്പം വിമര്‍ശനങ്ങളുമൊക്കെ ലഭിച്ചു. ഇടക്കാലത്ത് തടി കുറച്ച് ഗംഭീര മേക്കോവര്‍ നടത്തിയും വീണ ഞെട്ടിച്ചിരുന്നു.
https://www.facebook.com/Malayalivartha