അഭിനയത്തിന് ഒരു ചെറിയ ഇടവേള! വിവാഹത്തിന് വേണ്ട ഒരുക്കങ്ങള്‍ ചെയ്തു തരാമെന്ന് പറഞ്ഞുള്ള ഫോണ്‍ വിളികളും, സന്ദേശങ്ങളും ദയവ് ചെയ്ത് ഒഴിവാക്കണം- നടി നിത്യ മേനോന്‍

വിവാഹത്തിന് വേണ്ട ഒരുക്കങ്ങള്‍ ചെയ്തു തരാമെന്ന് പറഞ്ഞുള്ള ഫോണ്‍ വിളികളും സന്ദേശങ്ങളും ദയവ് ചെയ്ത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് നടി നിത്യ മേനോന്‍. ഞാനിപ്പോള്‍ വിവാഹിതയാകുന്നില്ല. വാർത്തകളിൽ പ്രചരിക്കുന്നത് പോലെ ഒരു വ്യക്തിയും ഇല്ല. എന്നെത്തന്നെ തിരിച്ചുപിടിക്കാന്‍ സമയം ആവശ്യമായതുകൊണ്ട് മാത്രമാണ് ചില ഇടവേളകൾ സിനിമയിൽ എടുക്കുന്നത്.
തിരക്കേറിയ ഒരു വര്‍ഷമാണ് കഴിഞ്ഞുപോയത്. അക്ഷരാർത്ഥത്തിൽ ഞാന്‍ എല്ലാ ദിവസവും ജോലി ചെയ്തു. ലോക്ക്ഡൗണ്‍ വന്നതോടെ വര്‍ക്കുകള്‍ കുമിഞ്ഞുകൂടി. ഇപ്പോള്‍ ഏറ്റെടുത്ത എല്ലാ പ്രൊജക്റ്റുകളും പൂര്‍ത്തിയായി. എല്ലാം റിലീസിന് ഒരുങ്ങുകയാണ്. അതാണ് ഏറ്റവും സന്തോഷകരമായ വാര്‍ത്ത. പിന്നെ ഞാനൊരു വെക്കേഷന് ഒരുങ്ങുകയാണ്. അങ്ങനെയൊരു ഇടവേള എനിക്ക് ആവശ്യമാണെന്ന് തോന്നിയതായി താരം പറയുന്നു.
എന്റെ കാലിന് ചെറിയൊരു പരിക്ക് പറ്റിയിരുന്നു. ഇപ്പോള്‍ കുറച്ചു നടക്കാന്‍ തുടങ്ങി. ബെഡ് റെസ്റ്റിലായിരുന്ന സമയവും ഞാന്‍ ആസ്വദിച്ചു. വര്‍ക്കുകളെല്ലാം അവസാനിച്ച സമയത്താണ് പരിക്കേറ്റത്. അതും ഈ സമയം ആഘോഷിക്കാന്‍ കാരണമായി. തന്റെ അവധിക്കാലം തുടങ്ങിക്കഴിഞ്ഞുവെന്നും താരം പറയുന്നു.
https://www.facebook.com/Malayalivartha