ജീവിതം മടുത്ത് നിന്ന അവസരത്തിൽ എല്ലാം അവസാനിപ്പിക്കാം എന്ന് തീരുമാനിച്ച് വീട്ടിൽ നിന്നിറങ്ങിയ ആൾ:- ആത്മഹത്യയുടെ വക്കിൽ നിന്ന് ആരാധകനെ പിന്തിരിപ്പിച്ച അനുഭവത്തെക്കുറിച്ച് കെ എസ് ചിത്ര

ആത്മഹത്യയുടെ വക്കിൽ നിന്ന് ആരാധകനെ പിന്തിരിപ്പിച്ച അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി കെ എസ് ചിത്ര. ഒരു ടെലിവിഷൻ പരിപാടിക്കിടെയാണ് ചിത്ര വെളിപ്പെടുത്തൽ നടത്തിയത്. ഓട്ടോഗ്രാഫ് എന്ന ചിത്രത്തിൽ കെ എസ് ചിത്ര ആലപിച്ച ഗാനമാണ് ‘ഓവ്വോരു പൂക്കളുമേ. കേൾക്കുന്നവരുടെ കണ്ണിൽ ഈറനണിയിക്കുന്ന ഗാനമാണ് ആരാധകനെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചതെന്ന് ചിത്ര പറയുന്നു.
ജീവിതം മടുത്തു നിന്ന അവസരത്തിൽ എല്ലാം അവസാനിപ്പിക്കാം എന്നു തീരുമാനിച്ച് വീട്ടിൽ നിന്നിറങ്ങിയ ആൾ, അങ്ങനെയൊരു തീരുമാനത്തിൽ നിൽകുമ്പോൾ എവിടെനിന്നോ ഈ ഗാനം കേട്ടെന്നും അപ്പോൾ അദ്ദേഹത്തിന് എന്തുമണ്ടത്തരമാണ് താൻ കാണിക്കുന്നതെന്ന് തോന്നിയെന്നും അദ്ദേഹം ആത്മഹത്യയിൽ നിന്ന് പിന്മാറുകയുമായിരുന്നു.
എന്തുകൊണ്ട് മുന്നോട്ട് ഒന്ന് പൊരുതികൂടാ, ഒന്ന് ശ്രമിച്ച് നോക്കാം എന്ന് അയാൾക്ക് തോന്നി. അങ്ങനെ ജീവിതത്തിലേക്ക് വീണ്ടും മടങ്ങി. ഒരു ചടങ്ങിനിടെ അദ്ദേഹം നേരിട്ട് കണ്ടുവെന്നും, കാല് തൊട്ട് വന്ദിച്ചുവെന്നും ചിത്ര പറയുന്നു.
https://www.facebook.com/Malayalivartha