ബിഗ് ബോസിൽ പങ്കെടുത്തത് പണത്തിന് വേണ്ടി, എല്ലാവരും കരുതുന്ന പോലെ കുടുംബ ജീവിതത്തിൽ അത് സംഭവിച്ചിട്ടില്ല!! ഇടയ്ക്ക് അടിയും പിടിയും ബഹളവുമൊക്കെയുണ്ടാകുമ്പോഴല്ലേ സുഖമുള്ളൂ... ഒത്തിരി കോളുകൾ വന്നിരുന്നു... എനിക്കോ പുള്ളിക്കോ പ്രത്യേകിച്ചൊന്നും പറയാനില്ല....

മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് വീണ നായർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥി കൂടിയായിരുന്നു വീണ. ഷോ കഴിഞ്ഞതിന് ശേഷം നടിയുടെ കുടുംബ ജീവിതത്തിൽ ചില പ്രശ്നങ്ങളുണ്ടായെന്നും, ഡിവോഴ്സ് ആയെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു.
ഫ്ലവേഴ്‌സ് ഒരു കോടിയിൽ പങ്കെടുക്കുന്നതിനിടെ സോഷ്യൽ മീഡിയയിലെ ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടിയിപ്പോൾ. പ്രശ്നങ്ങൾ ഉണ്ടെന്നും ഡിവോഴ്സ് അയിട്ടില്ലെന്നും വീണ നായർ പറഞ്ഞു.
'ഡിവോഴ്സ് ആയിട്ടില്ല. എല്ലാ വീട്ടിലുമുള്ള ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ട്. അത് ഊതിവീർപ്പിച്ച് സോഷ്യൽ മീഡിയയിൽ വന്നു. ഞാൻ ഇങ്ങട് പോരുന്നെന്ന് പറഞ്ഞപ്പോൾ തന്നെ പുള്ളിയോട് പറഞ്ഞു അവിടെ ചെല്ലുമ്പോൾ എല്ലാം ചോദിക്കുമെന്ന്. അപ്പോൾ പുള്ളി എന്റെയടുത്ത് പറഞ്ഞു ഡിവോഴ്സായിട്ടില്ലല്ലോ, അവിടെ ചെന്ന് അങ്ങനെയങ്ങ് പറ എന്ന്. ഇടയ്ക്ക് അടിയും പിടിയും ബഹളവുമൊക്കെയുണ്ടാകുമ്പോഴല്ലേ സുഖമുള്ളൂ. ഒത്തിരി കോളുകൾ വന്നിരുന്നു. എനിക്കോ പുള്ളിക്കോ പ്രത്യേകിച്ചൊന്നും പറയാനില്ല.
ഒരു സ്റ്റോറി ഇട്ടാൽ പോലും വേറെ രീതിയിലേ വരത്തുള്ളൂ. സോഷ്യൽ മീഡിയയാണ് നമ്മളെ വളർത്തുന്നത്, അവർ തന്നെയാണ് പണി തരുന്നത്. ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. 2014 ജൂണിലായിരുന്നു വിവാഹം. അഭിനയം നിർത്തി, ഡാൻസൊക്കെയായി പോകാമെന്നായിരുന്നു ചിന്ത. വെള്ളിമൂങ്ങ റിലീസ് ചെയ്ത ശേഷം അദ്ദേഹം അഭിനയം നിർത്തരുതെന്ന് പറഞ്ഞു. ഒരു മകനുണ്ട്. അമ്പാടി എന്ന് വിളിക്കും."- നടി പറഞ്ഞു.
ബിഗ് ബോസിലെ അനുഭവങ്ങളും വീണ വെളിപ്പെടുത്തി. ' ബിഗ് ബോസിൽ ഏറ്റവും അധികം മിസ് ചെയ്തത് മോനെയായിരുന്നു. ഒരമ്മയ്ക്ക് പറഞ്ഞാൽ അത് മനസിലാകുമായിരിക്കും. നീ അതൊക്കെ അറിഞ്ഞിട്ടല്ലേടി പോയതെന്നായിരിക്കും ആളുകൾ ചോദിക്കുക. അറിഞ്ഞിട്ടൊക്കെത്തന്നെയാണ് പോയത്. പക്ഷേ ഇത്രയും ബുദ്ധിമുട്ടുണ്ടാകുമെന്ന് അവിടെയെത്തിയപ്പോഴാണ് മനസിലായത്. ക്യാഷ് തന്നെയായിരുന്നു ബിഗ് ബോസിലേക്കുള്ള ആകർഷണം.സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു.'- താരം വ്യക്തമാക്കി.
https://www.facebook.com/Malayalivartha