നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പറഞ്ഞപ്പോള്‍ വളരെ വേദനയോടെയാണ് താൻ അതിന് സമ്മതിച്ചത്: കേരളത്തില്‍ നിന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് തുറന്നടിച്ച് സുരേഷ് ഗോപി

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പറഞ്ഞപ്പോള്‍ വളരെ വേദനയോടെയാണ് താൻ അതിന് സമ്മതിച്ചതെന്ന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. കേരളത്തില്‍ നിന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താൻ ആഗ്രഹിച്ചിരുന്നില്ല, അത് കേരള രാഷ്ട്രീയത്തെ പേടിച്ചിട്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 47 മിനിട്ടാണ് അമിത് ഷാ ജി ഫോണില്‍ തന്നെ വിളിച്ച് സംസാരിച്ചത്. എനിക്ക് താല്‍പര്യമേ ഉണ്ടായിരുന്നില്ല. അത് കേരള രാഷ്ട്രീയത്തെ പേടിച്ചായിരുന്നില്ല. സഹിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. ആ കൂട്ടത്തില്‍ പോയിരിക്കാനുള്ള ഇഷ്ടം പോലുമില്ലായിരുന്നു. ഞാന്‍ അതിന് പ്രാപ്തനല്ലെന്ന് പറഞ്ഞപ്പോള്‍ അമിത് ഷായുടെ പ്രതികരണം മറിച്ചായിരുന്നുവെന്നും പറയുന്നു. അദ്ദേഹം പറഞ്ഞത് യൂ ആര്‍ വണ്‍ ഓഫ് ദ ബെസ്റ്റ് എന്നായിരുന്നു.
രാഷ്ട്രീയക്കാരനല്ലെങ്കില്‍ പോലും നിങ്ങള്‍ക്ക് എന്നെയും മോദിജിയെയും മതിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് തരുന്ന റെസ്‌പെക്ട് ആണെന്നും അദ്ദേഹം പറഞ്ഞു.നിങ്ങളോട് ഞങ്ങള്‍ ചോദിക്കുകയാണ്. സമ്മതിച്ചില്ലെങ്കില്‍ ഇനിയും റെസ്‌പെക്ട് ആണ് അതെന്ന് പറഞ്ഞു. ഞങ്ങള്‍ നിങ്ങളോട് ചോദിക്കുകയാണ്. സമ്മതിച്ചില്ലെങ്കില്‍ ഇനിയും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കും. അതിലും സമ്മതിച്ചില്ലെങ്കില്‍ ഞങ്ങള്‍ അപേക്ഷിക്കും. അതും കേട്ടില്ലെങ്കില്‍ നിങ്ങള്‍ വരാനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുമെന്നും അദ്ദേഹം പറയുന്നു. നോ സര്‍, എന്ന് പറഞ്ഞു, കൂപ്പു കൈകളോടെ ഞാന്‍ അത് ഏറ്റെടുത്തു. പനി കാരണം ആശുപത്രിയിലായപ്പോള്‍ ഇതില്‍ നിന്ന് എന്നെ വിട്ടുകൂടെ എന്ന് ചോദിച്ചപ്പോള്‍ അവര്‍ സമ്മതിച്ചില്ല. ഞങ്ങള്‍ പ്രവര്‍ത്തിച്ചോളാം, ആരോഗ്യം ശരിയാകുമ്പോള്‍ വന്നാല്‍ മതിയെന്നാണ് പറഞ്ഞത്. ഒടുവിൽ എനിക്ക് തെരഞ്ഞെടുപ്പിന് ഇറങ്ങേണ്ടി വന്നു. ആ തിരഞ്ഞെടുപ്പില്‍ തോറ്റതില്‍ തനിക്ക് വിഷമമില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
പക്ഷെ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ താൻ വല്ലാതെ വിഷമിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു. ആ സമയത്ത് വിഷമമായിരുന്നില്ല, ഞാന്‍ തോറ്റില്ല, എന്നൊക്കെ പറഞ്ഞ് ഞാന്‍ എന്റെ വര്‍ക്കില്‍ കോണ്‍സന്‍ട്രേറ്റ് ചെയ്തു. എന്നാല്‍ ആദ്യത്തെ ലോക്‌സഭ സമ്മേളനം കണ്ടപ്പോള്‍, വല്ലാണ്ട് കൊതിച്ചുപോയി. 19 പേര്‍ ഒരു വശത്ത്, അവരുമായി കടിച്ചുപറിഞ്ഞ് ഒരു സീറ്റ് നേടിയ ആള്‍, അതേ ഭാഷ സംസാരിക്കുക. അതേ മനോഭാവം വയ്ക്കുക. ഇപ്പുറത്ത്, അവരുടെ പ്പോസിഷനായി ട്രെഷറി ബെഞ്ചിന്റെ കൂടെയിരുന്ന് ഇപ്പുറത്ത് അവരുടെ ഓപ്പോസിഷനായി ട്രഷറി ബെഞ്ചിന്റെ കൂടെയിരുന്ന് ഇവര്‍ സംസാരിച്ചതിന്റെ എതിര്‍ കാഴ്ച സത്യസന്ധമായ രീതിയില്‍ അവതരിപ്പിക്കുക. അങ്ങനെ ഒരു അവസരമാണല്ലോ ദൈവമേ നഷ്ടമായത് എന്നോര്‍ത്തപ്പോള്‍ എനിക്ക് ഒന്നിന് പിറകെ ഒന്നായി ഹാര്‍ട് അറ്റാക്ക് വന്നെന്നും അദ്ദേഹം പറയുന്നു.
ഇനിയൊരു മത്സരത്തിന് നില്‍ക്കുന്ന കാര്യമൊന്നും ആലോചിച്ചിട്ടില്ല, എല്ലാവരെയും സന്തോഷിപ്പിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമല്ല, പക്ഷേ, അങ്ങനെ ഒരു ഉത്തരാവാദിത്തം നിങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ വൃത്തിയായി നടപ്പാക്കണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതേ സമയം ഒരിടവേളയ്‍ക്ക് ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം 'പാപ്പൻ' തീയറ്ററിൽ റിലീസ് ചെയ്തു. സിഐ എബ്രഹാം മാത്യു മാത്തൻ' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ആദ്യമായി സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇരുവരുടെയും കോമ്പിനേഷൻ മികച്ചതാമന്നാണ് തിയറ്റര്‍ പ്രതികരണങ്ങള്‍. ഒരിടവേളയ്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് 'പാപ്പൻ'. 'സിഐ എബ്രഹാം മാത്യു മാത്തൻ' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ആദ്യമായി സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇരുവരുടെയും കോമ്പിനേഷൻ മികച്ചതാമന്നാണ് തിയറ്റര്‍ പ്രതികരണങ്ങള്‍.
https://www.facebook.com/Malayalivartha