സുരേഷ് ഗോപിയുടെ രണ്ടാം വരവ്.. തീ പാറും അടി.. ഇതാണ് ഞങ്ങളുടെ സുരേഷ്‌ഗോപി... പത്ത് വര്‍ഷത്തിനു ശേഷം സുരേഷ് ഗോപി ഒരു പൊലീസ് കഥാപാത്രമായി കസറി...

കാക്കിയിട്ട സുരേഷ് ഗോപി എന്നത് തൊണ്ണൂറുകളില്‍ നിര്‍മ്മാതാക്കള്‍ക്ക് മിനിമം ഗ്യാരന്‍റി ആയിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ സജീവമായപ്പോള്‍ സിനിമയില്‍ നിന്ന് എടുത്ത ഇടവേളയ്ക്കൊപ്പം സുരേഷ് ഗോപിയുടെ അത്തരം വേഷങ്ങള്‍ സിനിമാഗ്രൂപ്പുകളിലെ ചര്‍ച്ചകളില്‍ ഒതുങ്ങി. പത്ത് വര്‍ഷത്തിനു ശേഷം സുരേഷ് ഗോപി ഒരു പൊലീസ് കഥാപാത്രമായി എത്തുകയാണ് പാപ്പനിലൂടെ. തനിക്ക് ഒട്ടേറെ ഹിറ്റുകള്‍ നല്‍കിയ ജോഷിക്കൊപ്പമാണ് ആ മടങ്ങിവരവ് എന്നതായിരുന്നു റിലീസിനു മുന്‍പ് പ്രേക്ഷകര്‍ക്കുണ്ടായിരുന്ന ആദ്യ കൗതുകം. എന്നാല്‍ സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങള്‍ക്കുള്ള ട്രിബ്യൂട്ട് പോലെയും കരുതാവുന്ന ചിത്രം അദ്ദേഹത്തിന്‍റെ താരമൂല്യത്തെ കാലാനുസൃതമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
എബ്രഹാം മാത്യു മാത്തന്‍ എന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് സുരേഷ് ഗോപിയുടെ നായകന്‍. തൊഴിലിനോട് ഏറെ ആത്മാര്‍ഥതയുള്ളവനെന്ന് പൊലീസ് സേനയിലെ ഉന്നതോദ്യോഗസ്ഥര്ക്കുവരെ അഭിപ്രായമുണ്ടായിരുന്ന അയാള്‍ പക്ഷേ ഒരു നിര്‍ണ്ണായക കേസില്‍ വ്യാജ തെളിവ് ഉണ്ടാക്കിയതിന് സര്‍വ്വീസില്‍ നിന്ന് പുറത്താക്കപ്പെട്ട പശ്ചാത്തലമുള്ളയാളുമാണ്. കാലങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് സമാനരീതിയില്‍ നടക്കുന്ന ചില കൊലപാതകങ്ങളുടെ അന്വേഷണത്തില്‍ അനൗദ്യോഗികമായി മാത്തന്‍റെ സഹായം തേടുകയാണ് പൊലീസ്. അതേസമയം തന്നെ അന്വേഷണത്തിന്‍റെ ചില ഘട്ടങ്ങളില്‍ ഈ കുറ്റകൃത്യങ്ങളുടെ പ്രതിസ്ഥാനത്തും അയാളുടെ പങ്ക് സംശയിക്കപ്പെടുന്നുണ്ട്.
കുറ്റകൃത്യങ്ങള്‍ അവതരിപ്പിച്ചതിനു ശേഷം കുറ്റവാളി ആരെന്നും അതിനു പിന്നിലുള്ള കാരണം കണ്ടെത്തലുമെല്ലാമുള്ള ഫോര്‍മാറ്റ് തന്നെയാണ് പാപ്പനും പിന്തുടരുന്നത്. പക്ഷേ അതിനെ വ്യത്യസ്‍തമാക്കുന്നത് കേന്ദ്ര കഥാപാത്രത്തിന്‍റെ നേര്‍ക്ക് നീളുന്ന സംശയത്തിന്റെ മുനയും ഏറെ സങ്കീര്‍ണ്ണമായ നരേറ്റീവും ആണ്. ഒരു സസ്‍പെന്‍സ് ത്രില്ലര്‍ ചിത്രം അര്‍ഹിക്കുന്ന എല്ലാ ഗൗരവവും നല്‍കിക്കൊണ്ടുള്ളതാണ് ആര്‍ ജെ ഷാനിന്‍റെ രചന. നിരവധി കഥാപാത്രങ്ങളും സബ് പ്ലോട്ടുകളുമെല്ലാമുള്ള ചിത്രം ഏറെ ശ്രദ്ധയോടെയുള്ള കാഴ്ചയാണ് കാണിയില്‍ നിന്ന് ആവശ്യപ്പെടുന്നത്.
രണ്ടാം വരവില്‍ സുരേഷ് ഗോപിയെ ഏറ്റവും സ്റ്റൈലിഷ് ആയി അവതരിപ്പിച്ചിരിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. സുരേഷ് ഗോപിയുടെ ആഘോഷിക്കപ്പെട്ട പൊലീസ് വേഷങ്ങളുടെ ഓര്‍മ്മകള്‍ സ്വാഭാവികമായും ഉണര്‍ത്തുന്ന ചിത്രത്തിലെ നായക കഥാപാത്രം പക്ഷേ പാത്രസൃഷ്ടിയിലും പ്രകടനത്തിലും അവരില്‍ നിന്നെല്ലാം വ്യത്യസ്തരാണ്. താടിയിലും മുടിയിലും കയറിയ നരയ്ക്കൊപ്പം പ്രായത്തിന്‍റേതായ അനുഭവസമ്പത്തും പക്വതയും നടപ്പിലും എടുപ്പിലുമുള്ള ആളാണ് എബ്രഹാം മാത്യു മാത്തന്‍. എതിരാളികളെ എപ്പോഴും വാക്കുകളിലൂടെയും തറപറ്റിച്ചിരുന്ന സുരേഷ് ഗോപിയുടെ മുന്‍കാല പൊലീസ് വേഷങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്‍തനായ മാത്തനെ, അയാള്‍ക്ക് ഒരു ഗ്രേഷെയ്ഡ് കൂടി ഉണ്ടാവാം എന്ന നിലയിലാണ് ജോഷി അവതരിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha