ലെസ്ബിയന്‍സാണോ? സൗഹൃദത്തെ റൊമാന്റിസൈസ് ചെയ്യരുതെന്ന് ഗായിക രഞ്ജിനി ജോസും അവതാരക രഞ്ജിനി ഹരിദാസും

ഇരുപത് വര്‍ഷത്തോളം പഴക്കമുണ്ട് ഗായിക രഞ്ജിനി ജോസും അവതാരക രഞ്ജിനി ഹരിദാസും തമ്മിലുള്ള സൗഹൃദത്തിന്. ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ പലപ്പോഴും ലെസ്ബിയന്‍സാണോ, എന്ന ചോദ്യം കേട്ടിട്ടുണ്ടെന്ന് ഇരുവരും പറയുന്നു. ദയവുചെയ്ത് സൗഹൃദത്തെ റൊമാന്റിസൈസ് ചെയ്യരുതെന്ന് ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇരുവരും പറയുന്നു.
ഒരു ഷൂട്ടിനിടയിലാണ് വിജയ് യേശുദാസുമായി ബന്ധമാണെന്ന വാര്‍ത്ത ഓണ്‍ലൈനില്‍ കാണുന്നത്. വിജയും ഞാനും നല്ല സുഹൃത്തുക്കളാണ്. ഞാനുടനെ വിജയ്ക്ക് മെസ്സേജ് ചെയ്തു. ഞാനും നീയും എപ്പോള്‍ പ്രേമത്തിലായി എന്നായിരുന്നു അവന്റെ മറുചോദ്യം. ഈ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കാന്‍ ചിലരൊക്കെ ഉപദേശിച്ചിരുന്നതായി രഞ്ജിനി ജോസ് പറയുന്നു.
രണ്ടായിരത്തില്‍ ഫെമിന മിസ് കേരളയായാണ് രഞ്‍ജിനി ഹരിദാസ് ശ്രദ്ധേയയാകുന്നത്. ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായി പ്രേക്ഷകരെ കയ്യിലെടുത്ത താരം കൂടിയാണ് രഞ്‍ജിനി ഹരിദാസ്.
മേലാവാര്യത്തെ മാലാഖ കുട്ടികള്‍ എന്ന സിനിമയില്‍ കെ എസ് ചിത്രയ്ക്കൊപ്പം പാടിയാണ് 2000തില്‍ രഞ്‍ജിനി ജോസ് വെള്ളിത്തിരയുടെ ഭാഗമാകുന്നത്. റെഡ് ചില്ലീസ്, ദ്രോണ 2010, സെലിബ്രേറ്റ് ഹാപ്പിനെസ്, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ സിനിമകളില്‍ രഞ്‍ജിനി ജോസ് അഭിനയിച്ചിട്ടുണ്ട്.ഇരുപത് വര്‍ഷത്തെ കരിയറില്‍ ഇരുന്നോറോളം സിനിമകളില്‍ രഞ്‍ജിനി ജോസ് പാടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha