ബറോസിൽ പ്രണവും ; ചർച്ചയായി സൈനിംഗ് ഓഫ് ചിത്രം ; ആകാംഷയോടെ ആരാധകർ... മോഹൻലാൽ ചിത്രം കാണാൻ കാത്തിരുന്ന് പ്രേക്ഷകർ..

മലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ സംവിധാനം ചെയ്ത ബറോസ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചതായി മോഹൻലാൽ തന്നെ അറിയിച്ചിരുന്നു. ബറോസിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചത്.
എന്നാൽ ഇപ്പോൾ സമൂഹ മാദ്ധ്യമത്തിൽ ചർച്ചയാവുന്നത് ബറോസിൽ പ്രണവും അഭിനയിക്കുന്നു എന്നതാണ്. ഷൂട്ടിംഗ് അവസാനിച്ചു എന്ന് കാണിച്ച് മോഹൻലാൽ പങ്കുവെച്ച് ചിത്രം തന്നെയാണ് ഈ ചർച്ചകൾക്ക് തുടക്കം കുറിക്കാൻ കാരണമായത്. ഓരോരുത്തരും ചോദിക്കുന്നത് ചിത്രത്തിന്റെ അണിയറയിലാണോഅതോ അഭിനയത്തിലാണോ പ്രണവിന്റെ സാന്നിധ്യമുള്ളതെന്നാണ് .
പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ബറോസ്. ഇതുമായി ബന്ധപ്പെട്ട് വരുന്ന വിവരങ്ങൾക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത് വൻ സ്വീകാര്യതയാണ് .അതുകൊണ്ട് തന്നെയാണ് പ്രണവിന്റെ ചിത്രത്തിലെ സാന്നിധ്യവും ഏറെ ചർച്ചയാകുന്നത്. 2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യൽ ലോഞ്ച് കഴിഞ്ഞ വർഷം മാർച്ച് 24നായിരുന്നു. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ‘ഇതാണ് ടീം ബറോസ്, ലൊക്കേഷനിനോട് സൈനിങ് ഓഫ് പറയുന്നു. ഇനി കാത്തിരിപ്പ് ആരംഭിക്കുന്നു’, എന്നാണ് പാക്കപ്പ് പറഞ്ഞ് കൊണ്ട് മോഹൻലാൽ ചിത്രത്തിന് താഴെ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്.
https://www.facebook.com/Malayalivartha