ഇതൊക്കെ ഏശുമോ? രാഷ്ട്രീയ സിനിമ എന്നു പറയുന്നത് കുറച്ച് മതഭ്രാന്തന്മാര്‍ക്കാണ്; വീണ്ടും മാസ്സ് മറുപടിയുമായി സുരേഷ് ഗോപി

മലയാളത്തിന്റെ സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി. നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത 'പാപ്പൻ' തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിഐ എബ്രഹാം മാത്യു മാത്തൻ' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
മാത്രമല്ല ആദ്യമായി സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഇരുവരുടെയും കോമ്പിനേഷൻ മികച്ചതാണെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍. ഒരിടവേളയ്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് 'പാപ്പൻ'.
അതേസമയം ഇതിനിടയിൽ ചിത്രം രാഷ്ട്രീയ സിനിമയാണെന്ന തരത്തിലുള്ള പ്രചരണങ്ങൾക്ക് മറുപടി നൽകുകയാണ് സുരേഷ് ഗോപി. ഇത്തരത്തിലുള്ള പ്രചരണം നടത്തുന്നത് ചില മതഭ്രാന്തൻമാരാണെന്ന് നടൻ പറഞ്ഞു. പാപ്പന്റെ' ആദ്യ പ്രദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കെയായിരുന്നു സുരേഷ് ഗോപി.
https://www.facebook.com/Malayalivartha