പാതാളത്തിലോട്ടുള്ള വഴി കണ്ടു പിടിച്ചോ ?! അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ വരിവരിയായി നിഗൂഢ ദ്വാരങ്ങള്‍; അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലുള്ള അഗ്നിപര്‍വ്വതത്തിന് അടുത്തായാണ് ഈ തുളകള്‍

അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ കണ്ടെത്തിയ ദ്വാരങ്ങളാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെയാകെ അമ്ബരപ്പിക്കുന്നത്.2450 അടി താഴ്ചയില്‍ കൃത്യമായ രീതിയില്‍ ഈ ദ്വാരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു എന്നതാണ് ശാസ്ത്രജ്ഞരെ ഏറെ അമ്ബരപ്പിക്കുന്ന കാര്യം. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലുള്ള അഗ്നിപര്‍വ്വതത്തിന് അടുത്തായാണ് ഈ തുളകള്‍ കണ്ടെത്തിയത്.
മനുഷ്യനിര്‍മ്മിതമാണെന്ന് തോന്നിക്കുന്ന രീതിയിലാണ് ദ്വാരങ്ങള്‍ കാണാനാവുക. 'വോയേജ് ടു ദി റിഡ്ജ് 2022' പര്യവേഷണ വേളയിലും ഇതിനെ കുറിച്ച് പഠനം നടത്താന്‍ സമുദ്ര ഗവേഷകര്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. കഴിഞ്ഞ ദിവസം കടലിന്റെ അടിത്തട്ടില്‍ ഗവേഷകര്‍ നടത്തിയ പരിശോധനയിലാണ് ഇവ വീണ്ടും കണ്ടെത്തിയത്. ഇത് എങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യത്തിന് മാത്രം ഗവേഷകര്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ സാധിച്ചിട്ടില്ല.
നേരത്തേയും സമാനമായ രീതിയില്‍ ദ്വാരങ്ങള്‍ സമുദ്രത്തിനടിയില്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 2004 ജൂലൈയില്‍ മിഡ്-അറ്റ്‌ലാന്റിക് റിഡ്ജില്‍ നടത്തിയ പര്യവേഷണത്തില്‍ 2082 മീറ്റര്‍ അതായത് 6831 അടി താഴെ സമാനമായ രീതിയില്‍ ദ്വാരങ്ങള്‍ കണ്ടെത്തിയിരുന്നു. കൃത്യമായ അളവിലാണ് ഇവയുടെ ക്രമീകരണം എന്നതും അമ്ബരപ്പെടുത്തുന്ന വസ്തുതയാണ്.
'ലെബെന്‍സുപെരന്‍' എന്നാണ് ഇത്തരം ദ്വാരങ്ങളെ പറയുന്നത്. ഈ ദ്വാരങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു എന്നത് നിഗൂഢമായ കാര്യമാണെന്ന് പര്യവേഷണ സംഘത്തിലെ അംഗമായ ശാസ്ത്രജ്ഞരില്‍ ഒരാള്‍ പറയുന്നു. 'നമ്മള്‍ കണ്ടെത്തുന്ന എല്ലാ കാര്യങ്ങള്‍ക്കും ഉത്തരം ലഭിച്ചു കൊള്ളണമെന്നില്ല. പല കാര്യങ്ങളും അജ്ഞാതമായി തുടരും. സമുദ്രങ്ങളെ പോലെ ആഴമേറിയതും നിഗൂഢവുമായിരിക്കും പല സത്യങ്ങളും. ഇത്തരം ദ്വാരങ്ങളെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്. ആഴക്കടലിലെ ആവാസവ്യവസ്ഥയെ കുറിച്ചും ഞങ്ങള്‍ പഠിക്കുകയാണെന്നും' ഇവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha