'മേരിക്കുണ്ടൊരു കുഞ്ഞാട്' ബ്രേക്ക് നല്‍കി'; ആദ്യ കാലഘട്ടങ്ങളില്‍ നല്ല കഥാപാത്രങ്ങള്‍ വന്നിരുന്നില്ല: അംഗീകാരങ്ങള്‍ ലഭിക്കുമ്ബോള്‍ നല്ല കഥാപാത്രങ്ങള്‍ വരും എന്നാണ് പ്രതീക്ഷ...

'മേരിക്കുണ്ടൊരു കുഞ്ഞാട് തനിക്കൊരു ഷെല്‍ ബ്രേക്ക് ആണ് തന്നതെന്ന് നടന്‍ ബിജു മേനോന്‍.
ചിത്രത്തില്‍ ഹ്യൂമര്‍ ടച്ചുളള വേഷം ചെയ്തതിന് ശേഷം 'ഓര്‍ഡിനറി, 'വെള്ളിമൂങ്ങ'തുടങ്ങിയ ചിത്രങ്ങള്‍ അതേ ജോണറില്‍ വന്നു എന്നും ബിജു മേനോന്‍ പറഞ്ഞു. 1995 മുതല്‍ ബിജു മേനോന്‍ സിനിമയില്‍ സജീവമാണെങ്കിലും കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായാണ് കരിയറിന്റെ രണ്ടാം ഫേസിലേക്ക് കടക്കുന്നത്. 'അയ്യപ്പനും കോശിയു'മൊക്കെ ഇതിന്റെ ഭാഗമാണ്.
ഈ മാറ്റം തീര്‍ച്ചയായും ആസ്വദിക്കുന്നുണ്ട്. സിനിമയില്‍ നമ്മള്‍ അല്ല തീരുമാനം എടുക്കുന്നത്. നല്ല കഥകളും കഥാപാത്രങ്ങളും വരണം. ആദ്യ കാലഘട്ടങ്ങളില്‍ അത്തരം കഥാപാത്രങ്ങള്‍ വന്നിരുന്നില്ല എന്നുള്ളതാണ് സത്യം. 'മേരിക്കുണ്ടൊരു കുഞ്ഞാട്' ആണെങ്കിലും 'വെള്ളിമൂങ്ങ'യാണെങ്കിലും കഴിഞ്ഞതിന് ശേഷമാണ് എനിക്കൊരു ഹ്യൂമറിന്റെ ബേസ് ഉണ്ട് എന്ന് ആള്‍ക്കാര്‍ അറിഞ്ഞു തുടങ്ങുന്നത്. ഒപ്പം ചില കഥാപാത്രങ്ങളില്‍ നമ്മള്‍ ഭദ്രമാണ് എന്ന് തോന്നുന്നത് കുറെ ഏരിയ കഴിഞ്ഞാണെന്നും ബിജു മേനോന്‍ പറഞ്ഞു.
ഇപ്പോള്‍ കുറച്ചുകൂടെ സീരിയസ് ആയിട്ടുള്ള നല്ല കഥാപാത്രങ്ങള്‍ വരുന്നുണ്ട്. ഒപ്പം ഇത്തരം അംഗീകാരങ്ങള്‍ ലഭിക്കുമ്ബോള്‍ നല്ല കഥാപാത്രങ്ങള്‍ വരും എന്നാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെ രണ്ടാം ഫേസ് സന്തോഷം നല്‍കുന്നത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാളത്തില്‍ നിന്ന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവാണ് ബിജു മേനോന്‍.
'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിനെ തേടി പുരസ്‌കാരം എത്തിയത്. ചിത്രത്തിലെ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. നാല് ദേശീയ പുരസ്‌കാരങ്ങളാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് മാത്രമായി ലഭിച്ചത്.
https://www.facebook.com/Malayalivartha