ലഹരിയിൽ ആറാടി അശ്വതി ബാബു... വീടിനുള്ളിൽ കഞ്ചാവ് ഇലയും വിത്തുകളും: എക്‌സൈസ് സംഘത്തെ ഞെട്ടിച്ച് ആ ഡോക്ടർ.. കൂടുതല്‍ കുരുക്ക്

അമിതമായി ലഹരി ഉപയോഗിച്ച ശേഷം അപകടകരമായി വാഹനമോടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച് നടി അശ്വതി ബാബുവും കൂട്ടാളിയും പിടിയിലായ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പോലീസ് കസ്റ്റഡിയിൽ എടുത്ത ഇരുവരും താമസിച്ചിരുന്ന വീട്ടിൽ നിന്ന് എക്സൈസ് കഞ്ചാവ് പിടികൂടി. കൂനമ്മാവിൽ ഇവർ താമസിക്കുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് ഇലയും വിത്തുകളും പിടികൂടിയത്. ഉയർന്ന അളവിൽ കഞ്ചാവ് ഇവർ സൂക്ഷിക്കുന്നുണ്ടെന്നും വിൽപന നടത്തുന്നുണ്ടെന്നുമുള്ള രഹസ്യ വിവരത്തെ തുടർന്ന് പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.നിജുമോനും സംഘവും നടത്തിയ തിരച്ചിലിലാണ് ലഹരി കണ്ടെടുത്തത്.
ഡോക്ടറുടെ നിർദേശപ്രകാരം സിന്തറ്റിക് ലഹരിയിൽ നിന്ന് മോചനം നേടുന്നതിനാണ് കഞ്ചാവ് ഉപയോഗിക്കുന്നത് എന്നാണ് അശ്വതിയുടെ വിശദീകരണം. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്ന നടിയെയും നൗഫലിനെയും കേസ് എടുത്ത് അറസ്റ്റ് ചെയ്‌തെങ്കിലും 10 ഗ്രാമിൽ താഴെ അളവിലുള്ള ലഹരി മാത്രമെ കണ്ടെത്തിയുള്ളൂ എന്നതിന്റെ പേരിൽ പോലീസ് പിന്നീട് വിട്ടയക്കുകയും ചെയ്തു.
അശ്വതിയുടെ വിശദീകരണം വിശ്വസിക്കാൻ പോലീസ് സംഘം തയ്യാറാകാത്തതിനെ തുടർന്നായിരുന്നു കേസ് എടുത്തത്. 2017ൽ കാറിൽ എംഡിഎംഎയുമായി പിടിയിലായിരുന്നു. ലഹരിക്ക് അടിമയായിരുന്ന നടി അനാശാസ്യത്തിലൂടെ ഇതിനുള്ള പണം കണ്ടെത്തിയിരുന്നു എന്നായിരുന്നു അന്വേഷണ സംഘം വെളിപ്പെടുത്തിയത്. പുറത്തു വിട്ടാലും ലഹരി ഉപയോഗിക്കാതെ ജീവിക്കാൻ പറ്റില്ലെന്നായിരുന്നു അന്ന് പൊലീസിനോടു പറഞ്ഞത്. വിൽപനയേക്കാൾ ഉപയോഗിക്കുന്നതിനാണ് ലഹരിവസ്തുക്കൾ മുംബൈയിൽനിന്നും ബെംഗളുരുവിൽനിന്നും മറ്റും ഇവർ എത്തിച്ചിരുന്നത്. ഇപ്പോൾ ഇവർക്കു ലഹരി ഇടപാടുള്ളതായാണ് അന്വേഷണ സംഘത്തന്റെ വിലയിരുത്തൽ.
നിരവധി സിനിമകളിലും സീരിയലിലും അഭിനയിച്ചിരുന്ന അശ്വതി ബാബു അവസരങ്ങൾ ഇല്ലാതായതോടെ നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു. പാലച്ചുവടുള്ള ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റിൽ ഇതര സംസ്ഥാനത്ത് നിന്നുള്ള യുവതിയെ കണ്ടെത്തിയിരുന്നെങ്കിലും പൊലീസ് ചോദ്യം ചെയ്യലിൽ കാര്യമായ സംശയം തോന്നാതിരുന്നതിനാൽ വിട്ടയച്ചിരുന്നു.
പ്രായപൂർത്തിയാകും മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നു ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ ചരിത്രവും നടിക്കുണ്ട്. 2016ൽ ദുബായിൽ വച്ചും ലഹരി ഉപയോഗിച്ചതിനു പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് 26 വയസ്സുകാരി അശ്വതി ബാബു. കഴിഞ്ഞ ദിവസമാണ് കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെ അശ്വതിയുടെ കൂട്ടാളി നൗഫൽ അഭ്യാസപ്രകടനം നടത്തി അറസ്റ്റിലായത്. അമിതമായി ലഹരി ഉപയോഗിച്ച ശേഷം അപകടകരമായി വാഹനം ഓടിക്കുകയായിരുന്നു. വാഹനം തടയാൻ നാട്ടുകാർ ശ്രമിച്ചതോടെ രക്ഷപെടാൻ നോക്കിയെങ്കിലും
ടയർ പൊട്ടിയതിനെ തുടർന്ന് ശ്രമം പരാജയപ്പെടുകയായിരുന്നു. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സ്ഥലത്തെത്തിയ തൃക്കാക്കര പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രാരാബ്‌ധങ്ങൾക്കിടയിൽ നിന്ന് ആഡംബര ജീവിതം നയിക്കാനുള്ള വഴിയായാണ് അശ്വതി മയക്ക് മരുന്ന് കച്ചവടവും, വമ്പന്മാരുമായുള്ള ബിസിനസ് ഇടപാടുകളും പെൺവാണിഭവും നടത്തിയത്. ഗുണ്ടാ ലിസ്റ്റിൽ ഇടം പിടിച്ച അശ്വതിയുടെ സഹോദരനും പലതവണ കഞ്ചാവ് കേസിൽ അഴിക്കുള്ളിൽ ആയിരുന്നു.
https://www.facebook.com/Malayalivartha