അവന്റെ തലയില്‍ കല്ല് എടുത്ത് വയ്ക്കുന്ന അച്ഛനല്ല; മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ, മക്കൾ അഭിനയിക്കുന്ന അത്ര അപകടമില്ല... ഗോകുലിന്റെ സിനിമ കാണാറില്ലെന്ന് നടൻ സുരേഷ് ഗോപി- തനിക്ക് കുറ്റബോധം ഉണ്ട്

സുരേഷ് ഗോപി നായകനായെത്തിയ പാപ്പന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വലിയൊരു ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന ചിത്രമാണിത്. ഗോകുല്‍ സുരേഷും പാപ്പനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മികച്ച പ്രതികരണങ്ങളാണ് തീയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ഇതിനിടയിൽ മകന്റെ സിനിമകളെ കുറിച്ച് മനസ് തുറക്കുകയാണ് സുരേഷ് ഗോപി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത് ഇങ്ങനെ...
യേശുദാസിന്റെ മകന്‍ പാടുമ്പോള്‍ അല്ലെങ്കില്‍ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ചിരഞ്ജീവിയുടെയോ രജനികാന്തിന്റെയോ അമിതാഭ് ബച്ചന്റേയോ ഒക്കെ മക്കള്‍ അഭിനയിക്കുമ്പോള്‍ എന്ന് പറയുന്നതിന്റെ അത്രയും വലിയ അപകടം സുരേഷ് ഗോപിയുടെ മകന്‍ അഭിനയിക്കുമ്പോള്‍ എന്ന് പറയുന്ന കല്ല് ഞാന്‍ അവന്റെ തലയില്‍ എടുത്ത് വെച്ചിട്ടില്ല'' എന്നായിരുന്നു താരം പറഞ്ഞത്. കൂടാതെ ഗോകുലിന്റെ സിനിമകള്‍ താന്‍ കാണാറില്ലെന്നും താരം പറയുന്നു. ഗോകുലിന്റെ സിനിമയായ ഇര കാണാന്‍ ഭാര്യ രാധിക തന്നെ നിര്‍ബന്ധിച്ചതിനെക്കുറിച്ചും തുറന്നുണ്ടായ അനുഭവവുമൊക്കെ സുരേഷ് ഗോപി പങ്കുവെക്കുന്നുണ്ട്.
ഏട്ടന്‍ ഇതുവരെ ഇറങ്ങിയ അവന്റെ രണ്ട് പടവും കണ്ടിട്ടില്ല, ഇര നന്നായി ഓടുന്നു, ഉണ്ണി മുകുന്ദന്‍ വരെ ചോദിക്കുന്നുണ്ട് പടം കണ്ടിട്ട് അച്ഛന്‍ വെല്ലോം പറഞ്ഞോന്ന്. അച്ഛന്‍ അങ്ങനെ അവന്റെ സിനിമ കാണാറില്ലെന്ന് രാധിക ഉണ്ണി മുകുന്ദനോട് പറഞ്ഞിരുന്നു. ഏട്ടന്‍ അവന്റെ പടങ്ങള്‍ പോലും കാണുന്നില്ലെന്ന് അവന് പരാതിയുണ്ടെന്ന് രാധിക പറഞ്ഞു. അങ്ങനെ ഞാന്‍ ഏരിസ് ഫ്ളെക്സില്‍ പോയിരുന്ന് ഇര കണ്ടത്. സിനിമ കണ്ടപ്പോള്‍ തനിക്ക് കുറ്റബോധം തോന്നി.
അവന്‍ ആ സിനിമ ഡബ്ബ് ചെയ്യുന്ന സമയത്ത് ഒന്ന് കൂടെ പോയിരുന്നെങ്കില്‍ ചില ഏരിയകള്‍ ബ്ലാസ്റ്റ് ചെയ്തുകൊടുക്കാമായിരുന്നു. അവന്റെ പൊട്ടന്‍ഷ്യല്‍ അതിലുണ്ട്. പക്ഷേ അത് ഒന്ന് ബൂസ്റ്റ് ചെയ്ത് വിടണം. ഗോകുല്‍ അങ്ങനെയൊരു ഫേസില്‍ നില്‍ക്കുകയാണ്. അവന് ഒരുപാട് പഠിക്കാനുണ്ട്. ശരിയായത് അവന്‍ തെരഞ്ഞെടുക്കുന്ന സമയം വരും. അത് വരുന്നത് വരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി പറയുന്നു.
https://www.facebook.com/Malayalivartha