ചലച്ചിത്ര താരം ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു.. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം

ചലച്ചിത്ര താരം ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.
സീരീയലിലും നാടകങ്ങളിലും സജീവമായിരുന്ന താരം നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ആലപ്പുഴ വാഴപ്പള്ളി സ്വദേശിയായ ബാബുരാജ് ഏറെക്കാലമായി മാനിപുരത്തിന് സമീപം കുറ്റൂരു ചാലിലായിരുന്നു താമസം. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും. ഭാര്യ: സന്ധ്യാ ബാബുരാജ്, മകൻ: ബിഷാൽ
https://www.facebook.com/Malayalivartha