നടി സുബി സുരേഷ് വിവാഹിതയാകുന്നുവോ? എന്റെ എല്ലാ ആഗ്രഹങ്ങൾക്കും ഒപ്പം നിൽക്കുന്നവരാണ് വീട്ടുകാർ, മറച്ച് വയ്ക്കില്ലെന്ന് താരം

സിനിമാല എന്ന കോമഡി പരിപാടിയിലൂടെ സിനിമയിലേക്ക് കടന്നുവന്ന താരമാണ് പ്രശസ്ത ചലച്ചിത്ര നടിയും അവതാരകയുമായ സുബി സുരേഷ്. കുട്ടിപ്പട്ടാളം എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് സുബിയ്ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടിയത്. കഴിഞ്ഞ ദിവസങ്ങളിൽ തന്റെ ഭക്ഷണ ശീലങ്ങളിൽ വന്ന മാറ്റവും രോഗാവസ്ഥയും സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമാക്കുന്നത് പരമ്പരാഗത വേഷത്തിൽ നവവധുവിനെപോലെ അണിഞ്ഞൊരുങ്ങിയ താരത്തിന്റെ ചിത്രങ്ങളാണ്. ഇതോടെ താരം വിവാഹിതയായോ, വിവാഹിതയാകാൻ പോവുകയാണോ എന്നിങ്ങനെ നീളുന്നു ചോദ്യങ്ങൾ. വെള്ള നിറമുള്ള ഷർട്ട് അണിഞ്ഞ യുവാവുമായുള്ള ചിത്രങ്ങളാണ് ആരാധകരിൽ സംശയം ജനിപ്പിച്ചത്. യുവാവിന്റെ മുഖം വ്യക്തായിരുന്നില്ല. ഒടുവിൽ ഉത്തരവുമായി താരം തന്നെ രംഗത്തെത്തി...
അത് വിവാഹ ചിത്രങ്ങളെല്ലെന്നും ഒരു ബ്യൂട്ടി പാർലറിന്റെ പ്രോഷന് വേണ്ടിയുള്ള ചിത്രങ്ങളാണെന്നായിരുന്നു മറുപടി. വിവാഹമായാൽ ഞാൻ മറച്ചുവയ്ക്കില്ല. എന്തായാലും തുറന്ന് പറയും. എന്റെ എല്ലാ ആഗ്രഹങ്ങൾക്കും ഒപ്പം നിൽക്കുന്നവരാണ് എന്റെ വീട്ടുകാർ. അതുകൊണ്ട് അത്തരം പേടികളൊന്നും ഇല്ലെന്നും താരം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha