അകലെ ആയിരിക്കാം... പക്ഷേ ഒരിക്കലും ഹൃദയത്തില്‍ നിന്നകലില്ല! ശോഭനയുടെ സെൽഫി ക്ലിക്കിൽ പഴയകാല നായികമാർ

സോഷ്യൽ മീഡിയയിൽ വൈറലായി പഴയകാല നായികമാരുടെ ഒത്തുകൂടൽ ചിത്രങ്ങൾ. നടി ലിസി പങ്കുവച്ച സുഹൃത്തുക്കളുടെ ചിത്രം ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ശോഭന,ഖുശ്ബു, സുഹാസിനി, രേവതി, രമ്യകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് ലിസി പങ്കുവച്ചത്. നടി ശോഭനായാണ് സെൽഫി ചിത്രം പകർത്തിയത്. ലിസി ഒഴികെ എല്ലാവരും അഭിനയരംഗത്ത് സജീവമാണ്. അടുത്തിടെ, ഭൂതകാലം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് രേവതി സ്വന്തമാക്കിയത് ആഘോഷിക്കാന്‍ 80 കളിലെ നായികമാര്‍ ഒത്തുകൂടിയിരുന്നു.
ഇതിന്റെ ചിത്രവും ലിസി ഷെയര്‍ ചെയ്തിരുന്നു. ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒരിക്കലും വേര്‍പിരിയില്ല. അകലെ ആയിരിക്കാം. പക്ഷേ ഒരിക്കലും ഹൃദയത്തില്‍ നിന്നകലില്ല എന്ന് ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. എൺപതുകളിൽ തെന്നിന്ത്യൻ സിനിമയുടെ സ്പന്ദനമായിരുന്ന, ഒരുകൂട്ടം നായികാനായകന്മാരും കരിയറിലെ മത്സരത്തെക്കാൾ സൗഹൃദങ്ങൾക്ക് വില കല്പിക്കുന്നവരുമാണ് എയ്റ്റീസ് ക്ലബ്ബ് അഥവാ എവർഗ്രീൻ ക്ലബ്ബ് ’80’.ലെ താരങ്ങൾ.
സുഹാസിനി, ലിസി, ഖുശ്ബു, ശോഭന, രേവതി, രജനീകാന്ത്, കമൽഹാസൻ, മോഹൻലാൽ, വെങ്കിടേഷ്, സത്യരാജ്, പ്രഭു, പൂനം ധില്ലൻ, രാധ, സുമലത, അബരീഷ്, സ്വപ്ന, മേനക, പാർവ്വതി, ജയറാം, കാർത്തിക്, മുകേഷ്, പ്രതാപ് പോത്തൻ, മോഹൻ, സുരേഷ്, ശങ്കർ, അംബിക, രമേശ് അരവിന്ദ്, നരേഷ്, ഭാഗ്യരാജ്, പൂർണിമ ഭാഗ്യരാജ്, ചിരഞ്ജീവി, സുമൻ, നദിയാ മൊയ്തു, റഹ്മാൻ, രാജ്കുമാർ, സരിത, ജയസുധ, ജാക്കി ഷെറോഫ്, രാധിക ശരത്കുമാർ, രമ്യ കൃഷ്ണൻ എന്നു തുടങ്ങി തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിലെ ഒരു പ്രമുഖ താരനിര തന്നെ ഈ കൂട്ടായ്മയുടെ ഭാഗമാണ്.
2009 ലാണ് സുഹാസിനി മണിരത്നവും ലിസിയും ചേർന്ന് ഇത്തരമൊരു റീയൂണിയൻ ആരംഭിക്കുന്നത്. ‘ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കാര്യങ്ങൾ ചർച്ച ചെയ്യാനായി തെന്നിന്ത്യൻ താരങ്ങൾ ഒന്നിച്ച് സുഹാസിനിയുടെ വീട്ടിൽ ഒത്തു കൂടിയ യോഗത്തിൽ നിന്നാണ് ഇത്തരമൊരു കൂട്ടായ്മയുടെ പിറവി.
https://www.facebook.com/Malayalivartha