അറബി വേഷത്തിൽ ഒട്ടകപ്പുറത്തേറി സുല്‍ത്താനായി ഉണ്ണി മുകുന്ദന്‍, മേപ്പടിയാന്റെ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രം "ഷെഫീക്കിന്റെ സന്തോഷത്തിലെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

മേപ്പടിയാന്റെ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം ഷെഫീക്കിന്റെ സന്തോഷത്തിലെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അറബി വേഷം കെട്ടി ഒട്ടകപ്പുറത്തിരിക്കുന്ന ഉണ്ണി മുകുന്ദനെയാണ് പോസ്റ്ററില്‍ കാണാനാവുക.
പിന്നാലെ നിരവധി പേരാണ് താരത്തിനും ചിത്രത്തിനും ആശംസകളുമായി രംഗത്തെത്തുന്നത്. പ്രഖ്യാപന സമയം മുതല്‍ ജനശ്രദ്ധനേടിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം.തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ അനൂപ് പന്തളമാണ്.
ചിത്രത്തില്‍ അച്ഛനും അഭിനയിക്കുന്ന സന്തോഷം ഉണ്ണി മുകുന്ദൻ നേരത്തെ പങ്കുവെച്ചിരുന്നു. ‘മേപ്പടിയാൻ’ എന്ന സിനിമയില്‍ തന്നെ അച്ഛൻ അഭിനയിക്കാൻ തീരുമാനിച്ചിരുന്നതാണ്.
ചില കാരണങ്ങളാല്‍ നടന്നില്ല. ഇപ്പോള്‍ റിവേഴ്‍സ് നെപ്പോട്ടിസമാണ് സംഭവിച്ചിരിക്കുന്നത് എന്ന് ഉണ്ണി മുകുന്ദൻ കുറിച്ചിരുന്നു. ‘ഷഫീക്കിന്റെ സന്തോഷം’ എല്ലാവര്‍ക്കും ഇഷ്‍ടമാകുമെന്നാണ് താൻ കരുതുന്നതെന്നും ഉണ്ണി മുകുന്ദൻ എഴുതിയിരുന്നു.
https://www.facebook.com/Malayalivartha