ദിലീപ് അങ്ങനെയൊന്നും ചെയ്യാൻ സാധ്യതയില്ല; ദിലീപിനെ എനിക്ക് ഏതാണ്ട് ഒരു 25 വർഷത്തോളമായി അറിയാം; ഞാൻ ആദ്യം ദിലീപിനെ കാണുന്നത് അദ്ദേഹത്തിന്റെ ആദ്യ സിനിമയിലാണ്; നാദിർഷയും ദിലീപുമൊക്കെയുള്ള സിനിമ; ഇപ്പോൾ ഈ കേസിന്റെ കാര്യങ്ങൾ നടക്കുകയല്ലേ; തെളിഞ്ഞുവരട്ടെ. നിരപരാധി ആണെന്നാണ് തോന്നുന്നത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശങ്കർ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടൻ ശങ്കർ. ഒരു ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശങ്കർ ചില കാര്യങ്ങൾ ആദ്യമായി തുറന്ന് പറയുന്നത്. ദിലീപ് നിരപരാധിയാണെന്നാണ് അദ്ദേഹം പറയുന്നത്.
''ദിലീപ് അങ്ങനെയൊന്നും ചെയ്യാൻ സാധ്യതയില്ല. ദിലീപിനെ എനിക്ക് നന്നായി അറിയാം. ഏതാണ്ട് ഒരു 25 വർഷത്തോളമായി അറിയാം. ഞാൻ ആദ്യം ദിലീപിനെ കാണുന്നത് അദ്ദേഹത്തിന്റെ ആദ്യ സിനിമയിലാണ്. നാദിർഷയും ദിലീപുമൊക്കെയുള്ള സിനിമ. അന്ന് മുതൽ തന്നെ എനിക്ക് അറിയാം. ദിലീപ് അങ്ങനെ ചെയ്യില്ല. ഇപ്പോൾ ഈ കേസിന്റെ കാര്യങ്ങൾ നടക്കുകയല്ലേ. തെളിഞ്ഞുവരട്ടെ. നിരപരാധി ആണെന്നാണ് എനിക്ക് തോന്നുന്നത്" - ശങ്കർ പറഞ്ഞു .
"സിനിമയിൽ ഇന്ന് മാത്രമല്ല പണ്ടും പൊളിറ്റിക്‌സ് ഉണ്ട്. പക്ഷെ ഒരു വ്യത്യാസം അന്ന് സോഷ്യൽ മീഡിയ ഇല്ല. രണ്ട് മാഗസിനുകൾ മാത്രമാണുള്ളത്. ഇന്ന് സോഷ്യൽ മീഡിയ അങ്ങനെയല്ല. ഒരു ചെറിയ വാർത്ത പോലും വലുതാക്കി മാറ്റും. നടിയെ ആക്രമിച്ച കേസിൽ ഇപ്പോഴും എന്തെന്നും എങ്ങനെയാണെന്നും ഒന്നും പുറത്ത് വന്നിട്ടുമില്ല തെളിഞ്ഞിട്ടുമില്ല.
ഇതുവരെ ഒന്നും തെളിയാത്ത സ്ഥിതിക്ക് ഞാൻ പറയുന്നതിൽ അർത്ഥമില്ല. ഇപ്പോൾ വിജയ് ബാബു ആയാലും ദിലീപ് ആയാലും അവർ ആരും കുറ്റക്കാരാണെന്ന് തെളിഞ്ഞിട്ടില്ല. അല്ലാതെ നമുക്ക് അതിനെക്കുറിച്ച് പറയാൻ കഴിയില്ല. എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ കൂടുതൽ സംസാരം ആകുന്നുണ്ടെന്നാണ് എനിക്ക് മനസിലാകുന്നത്. അതിന്റെ സത്യാവസ്ഥയൊക്കെ പുറത്ത് വരട്ടെ". - ശങ്കർ പറഞ്ഞു.
https://www.facebook.com/Malayalivartha