തനിക്ക് വരുന്ന മെസേജുകളും, കോളുകളും, കേൾക്കാനോ, കാണണോ പോലും ആഗ്രഹിക്കാത്ത കാര്യങ്ങൾ: താൻ ഇപ്പോൾ കടന്ന് പോകുന്ന അവസ്ഥയെക്കുറിച്ച് ദിൽഷ

മലയാളം ബിഗ്‌ബോസ് സീസൺ നാലിൽ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ലേഡി വിന്നറാണ് ദിൽഷ പ്രസന്നൻ. ഒന്നാം സമ്മാനമായി ലഭിച്ച അമ്പത് ലക്ഷം രൂപയെ ചൊല്ലിയും, ദിൽഷയെ വിജയിപ്പിച്ചത് റോബിൻ ആർമിയാണെന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ചകൾ അരങ്ങേറിയിരുന്നു. ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് പിന്നാലെ ഫോട്ടോഷൂട്ടും, ഇന്റർവ്യൂവും, നൃത്തവുമായി തിരക്കിലാണ് ദിൽഷ. ഇപ്പോഴിതാ ബിഗ്‌ബോസ് ഷോയ്ക്ക് ശേഷമുള്ള തന്റെ അനുഭവത്തെക്കുറിച്ച് മനസ് തുറക്കുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറച്ചിൽ.
ദിൽഷയുടെ വാക്കുകൾ ഇങ്ങനെ...
കരിയറിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് താൻ ഇപ്പോൾ. പ്രോഗ്രാമുകളുമൊക്കെയായി ഹാപ്പിയായി മുന്നോട്ട് പോവുകയാണ്. പലരും ചോദിക്കാറുണ്ട് താൻ ഹാപ്പിയാണോ എന്ന്? ഞാൻ ഇപ്പോൾ ഹാപ്പിയാണ്. ഒരുപാട് ഉദ്ഘാടനങ്ങൾക്കൊന്നും പോകുന്നില്ല, അപ്പോൾ ആളുകൾ പറയുന്നത് തനിക്ക് ഉദ്ഘാടനങ്ങൾ ഒന്നും വരുന്നില്ലെന്നാണ്. സത്യം അതല്ല, ഒരുപാട് വരുന്നില്ലെന്നേ ഉള്ളൂ.. വരുന്നതെല്ലാം ചെയ്യാറുണ്ട്.
ഷോ കഴിഞ്ഞതിന് ശേഷം കുറേ കാര്യങ്ങൾ ഫേസ് ചെയ്യേണ്ടി വരുന്നുണ്ട്. അതൊക്കെ ബോൾഡായാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. തന്നെ മാത്രമല്ല, അച്ഛനേയും അമ്മയേയുമൊക്കെ ചീത്ത പറയുമ്പോൾ വിഷമം തോന്നാറുണ്ട്. നിങ്ങൾ തെറ്റുകാരിയെന്ന് പറയുന്നതും നിങ്ങൾക്ക് ഇഷ്ടമില്ലാത്തതും എന്നെയാണ്. അപ്പോൾ എന്നെ കുറിച്ച് ചീത്ത വാക്കുകളോ എന്ത് വേണമെങ്കിലും പറഞ്ഞോളൂ ഫാമിലിയെ പറയരുതെന്ന് ദിൽഷ വിങ്ങലോടെ പറയുന്നു.
അവരെ വെറുതെ വിടണം. എനിക്ക് ദേഷ്യം വരുന്നതിനേക്കാൾ സങ്കടമാണ് വരാറുള്ളത്. എനിക്ക് വരുന്ന മെസേജുകളും കമന്റുകളും കോളുകളും നമ്മൾ കേൾക്കാൻ പോലും ആഗ്രഹിക്കാത്ത രീതിയിലുള്ളതായിരുന്നു.
അതുകൊണ്ടാണ് അന്ന് അങ്ങനൊരു വീഡിയോ ഇട്ടത്. എനിക്ക് വേണ്ടി സംസാരിക്കാൻ വേറാരുമില്ല ഞാൻ മാത്രമേയുള്ളു. ഞാൻ എന്ത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസിലായ ആളുകൾക്ക് മനസിലായി. അല്ലാത്ത ആളുകൾ ഇപ്പോഴും എന്റെ വീഡിയോയെ വേറെ രീതിയിൽ കാണുന്നുണ്ട്. ഞാൻ ബിഗ് ബോസിൽ കയറിയപ്പോൾ എനിക്ക് 13000 ഫോളോവേഴ്സ് മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് ഞാൻ സമാധാനത്തിലായിരുന്നു.
ഫോളോവേഴ്സ് ഉണ്ടാകുന്നതിൽ എനിക്ക് സന്തോഷമേയുള്ളു. അല്ലാതെ വൺ മില്യൺ വേണം 2 മില്യൺ വേണം അതിനുവേണ്ടി ഞാൻ എന്തെങ്കിലുമൊക്കെ ചെയ്ത് കൂട്ടണം എന്ന ചിന്ത തനിക്ക് ഇല്ലെന്നും ദിൽഷ പറയുന്നു. ഒരുപാട് ഫോളോവേഴ്സ് ഉണ്ടായിട്ട് ഞാൻ എന്തോ വലിയ സംഭവമായി എന്ന ഒരു ചിന്തകളും എനിക്കില്ല. ഞാൻ ഫേക്കല്ലെന്നും എന്നെയുള്ളിലുള്ള റിയലായിട്ടുള്ള വ്യക്തിയേയും കണ്ട് ഇഷ്ടപ്പെട്ട് കൂടെ നിൽക്കുന്നവരാണ് എന്റെ ആർമിയിൽ ഉള്ളവരെന്നും, തന്നെ അവർക്ക് വിശ്വാസം ആണെന്നും ദിൽഷ അഭിമുഖത്തിനിടെ വ്യക്തമാക്കി.
https://www.facebook.com/Malayalivartha