നഞ്ചിയമ്മ ബഹ്റൈനില്‍ എത്തുന്നു, കേരളീയ സമാജം നഞ്ചിയമ്മയ്ക്ക് സ്വീകരണമൊരുക്കും, ഓണാഘോഷ പരിപാടികളിലും പങ്കെടുക്കും...!

അയ്യപ്പനും കോശിയും എന്ന സിനിമയിലെ 'കളക്കാത്ത സന്ദനമേറ...' എന്ന ഗാനത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ നഞ്ചിയമ്മ ദേശീയ പുരസ്കാരവും സ്വന്തമാക്കിയതിന്റെ ആഹ്ലാദനിറവിലാണ്. ഈ അവസരത്തിൽ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമാകാൻ നഞ്ചിയമ്മ ബഹ്റൈന്‍ സന്ദർശിക്കും.
സെപ്റ്റംബര്‍ എട്ടിനാണ് നഞ്ചിയമ്മ ബഹ്റൈന്‍ സന്ദര്‍ശനം നടത്തുന്നതെന്ന് കേരളീയ സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണ പിള്ള അറിയിച്ചു. ഓണാഘോഷ പരിപാടികളിലും സമാജം ഒരുക്കുന്ന സ്വീകരണത്തിലും നഞ്ചിയമ്മ പങ്കെടുക്കും.തുടര്‍ന്ന് നടക്കുന്ന സംഗീത പരിപാടിയില്‍ നഞ്ചിയമ്മ ഗാനങ്ങള്‍ ആലപിക്കും.
അട്ടപ്പാടിയിലെ ആദിവാസി വിഭാഗമായ ഇരുളര്‍ സമുദായത്തില്‍ ജനിച്ച നഞ്ചിയമ്മ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള ആസാദ് കലാസമിതിയിലെ നാടന്‍ പാട്ട് കലാകാരിയാണ്. ആടുമേച്ചുനടന്ന നഞ്ചിയമ്മയെയും അവരുടെ സംഗീതത്തെയും ലോകത്തിന് പരിചയപ്പെടുത്തി നൽകിയത് അന്തരിച്ച പ്രമുഖ സംവിധായകൻ സച്ചിയായിരുന്നു.
https://www.facebook.com/Malayalivartha