ഇവരെയൊക്കെ കാണുന്നത് തന്നെ എത്ര സന്തോഷമുള്ള കാര്യമാണ്; ഗോപി സുന്ദറുമായുള്ള ജീവിതം അവസാനിച്ചതോടെ പുതിയ സന്തോഷങ്ങൾ കണ്ടെത്തി അഭയ ഹിരണ്‍മയി

ഗായിക അഭയ ഹിരണ്‍മയിയുടെ വിശേഷങ്ങൾ അറിയാൻ സോഷ്യൽ മീഡിയയക്ക് ഭയങ്കര താൽപര്യമാണ്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ജീവിതം അവസാനിപ്പിച്ചതോടെയാണ് അഭയയുടെ വിശേഷങ്ങളറിയാൻ എല്ലാവർക്കും താൽപര്യം.
ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ ജീവിതം ആരംഭിച്ച വിവരം പുറത്തുവന്നിരുന്നു. ഇക്കാര്യത്തെ കുറിച്ച് പലപ്പോഴും ചോദ്യം ഉയർന്നിരുന്നു. പക്ഷേ അതിൽ നിന്നെല്ലാം അഭയ ഒഴിഞ്ഞു മാറിയിരുന്നു. ഒരിക്കൽ നോ കമന്‍സ് എന്നായിരുന്നു അഭയ ഈ വിഷയത്തിൽ പ്രതികരിച്ചത് .
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. അഭയയുടെ ഒരു പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. തനിക്കേറെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടിയതിനെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റുമായിട്ടാണ് അഭയ എത്തിയത്
ഇവരെയൊക്കെ കാണുന്നത് തന്നെ എത്ര സന്തോഷമുള്ള കാര്യമാണ് എന്നാണ് പറഞ്ഞിരിക്കുന്നത് . അമ്മയ്‌ക്കൊപ്പം ഞായറാഴ്ചയാണ് അഭയ സുഹൃത്തുക്കളെ കണ്ടത്. റാസ ബീഗത്തെ മെന്‍ഷന്‍ ചെയ്തായിരുന്നു അഭയ സന്തോഷം പങ്കിട്ടത്. ബ്ലെസ്ഡ് എന്ന ഹാഷ് ടാഗും അഭയ പോസ്റ്റിനൊപ്പമായി ചേര്‍ത്തിരുന്നു.
സംഗീതഞ്ജരോടൊപ്പം, മനോഹരമായ കാര്യങ്ങള്‍ സംഭവിച്ചപ്പോള്‍ എന്നും താരം കുറിച്ചിരുന്നു. അടിപൊളി ഫോട്ടോയെന്നായിരുന്നു കമന്റുകള്‍. സ്റ്റേജ് പരിപാടികളും ഫോട്ടോ ഷൂട്ടും റീല്‍സ് വീഡിയോയുമൊക്കെയായി സജീവമാണ് ഇപ്പോൾ അഭയ.
https://www.facebook.com/Malayalivartha